കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് രാഹുല്‍ ഗാന്ധി ജയന്തി!! ഭാരതഭാഗ്യ വിധാതാവിന് ജന്മദിനാശംസകൾ നേരുന്നുവെന്ന് അഡ്വ ജയശങ്കര്‍!!

  • By Desk
Google Oneindia Malayalam News

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ 48ാം ജന്‍മദിനമാണ് ഇന്ന്. കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷമുള്ള രാഹുലിന്‍റെ ആദ്യ ജന്‍മദിനമാണെങ്കിലും ഇത്തവണയും കുടുംബത്തോടൊപ്പം തന്നെ ആഘോഷിക്കാനാണ് രാഹുലിന്‍റെ പ്ലാന്‍.

ജന്‍മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി പേരാണ് ആശംസ അറിയിച്ച് എത്തിയത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ജന്മദിനാംസകൾ നേർന്നിരുന്നു.

ഹാപ്പി ബെര്‍ത്ത് ഡേ രാഹുല്‍ ഗാന്ധി

ഹാപ്പി ബെര്‍ത്ത് ഡേ രാഹുല്‍ ഗാന്ധി

'കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന്റെ ദീർഘായുസിനും ആരോഗ്യത്തിനും ഞാൻ പ്രാർത്ഥിക്കുന്നു'- എന്നാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആശംസ അറിയിച്ചത്. ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ഹാപ്പിബർത്ത്ഡേ രാഹുൽ ഗാന്ധി എന്ന ഹാഷ്ടാഗോട് കൂടിയായിരുന്നു പ്രവര്‍ത്തകര്‍ ആശംസാ സന്ദേശങ്ങൾ അയച്ചത്. ഇതിനിടെ രാഹുലിന് വ്യത്യസ്തമായ ആശംസ നേര്‍ന്നിരിക്കുകയാണ് അഡ്വ ജയശങ്കര്‍. ഇന്ന് രാഹുല്‍ ഗാന്ധി ജയന്തി എന്നാണ് ജയശങ്കര്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

രാഹുൽ ഗാന്ധിജയന്തി.

രാഹുൽ ഗാന്ധിജയന്തി.

ജൂൺ 19
രാഹുൽ ഗാന്ധിജയന്തി.
1970 ജൂൺ19ന് ദൽഹിയിൽ രാഷ്ട്രീയ പാരമ്പര്യമുളള നെഹ്രു- ഗാന്ധി കുടുംബത്തിലാണ് രാഹുൽ ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛനും മുത്തശ്ശിയും മാതാമഹനും പ്രധാനമന്ത്രിമാരായി രാജ്യത്തെ സേവിച്ചവരാണ്. അമ്മ കോൺഗ്രസ് അധ്യക്ഷയും യുപിഎ ചെയർപേഴ്‌സനുമായിരുന്നു.

അധ്യക്ഷ പദവി ഏറ്റെടുത്തു

അധ്യക്ഷ പദവി ഏറ്റെടുത്തു

ഡൂൺ സ്കൂളിലും ദൽഹി, ഹാർവാഡ്, കേംബ്രിജ് സർവകലാശാലകളിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ രാഹുൽ ഗാന്ധിജി, 2004ൽ കുലത്തൊഴിലായ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ആ വർഷം തന്നെ അമേതിയിൽ നിന്ന് ഇന്ത്യൻ പാർലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2009ലും 14ലും വിജയം ആവർത്തിച്ചു. ഏറെക്കാലം കോൺഗ്രസിൻ്റെ ഏക വൈസ് പ്രസിഡന്റായി പ്രശോഭിച്ചു; കഴിഞ്ഞ വർഷം പാർട്ടി അധ്യക്ഷ പദവി ഏറ്റെടുത്തു.

ഭാരതഭാഗ്യ വിധാവ്

ഭാരതഭാഗ്യ വിധാവ്

രാഹുൽജി എഐസിസി പ്രസിഡന്റായ ശേഷമുള്ള ആദ്യ ജന്മദിനമാണിത്. അതുകൊണ്ടു തന്നെ രാജ്യമെമ്പാടുമുളള കോൺഗ്രസുകാർ ഈ ദിവസം ആഘോഷിക്കുന്നു.ഭാരതഭാഗ്യ വിധാതാവിന് ജന്മദിനാശംസകൾ നേരുന്നു. അടുത്ത ജന്മദിനം ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലിരുന്ന് ആഘോഷിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ജയ്ഹിന്ദ്!

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

English summary
adv jayasankers birthday wishes to rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X