Get Updates
Get notified of breaking news, exclusive insights, and must-see stories!

' അടിച്ച് കരണക്കുറ്റി പൊട്ടിക്കണം, അണപ്പല്ല് പൊഴിക്കണം..രാജ്യദ്രോഹിയാണ് ജലീല്‍'; ആഞ്ഞടിച്ച് ജയശങ്കര്‍

കോഴിക്കോട്: ആസാദി കാശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ സി പി ഐ എം എം എല്‍ എയും മുന്‍ മന്ത്രി.യുമായ കെ ടി ജലീലിനെതിരെ അഡ്വ ജയശങ്കര്‍. ജലീലിന്റെത് രാജ്യദ്രോഹമാണ് എന്നും ജലീലിന്റെ കരണം അടിച്ച് പൊട്ടിക്കണം എന്നും ജയശങ്കര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഡ്വ ജയശങ്കറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

അദ്ദേഹം പറഞ്ഞത് തികച്ചും തെറ്റായിരുന്നു എന്ന് മാത്രമല്ല, ദുര്‍വ്യാഖ്യാനത്തിന്റെ പ്രശ്‌നമില്ലല്ലോ. അദ്ദേഹം എഴുതിയത് വളരെ വ്യക്തമാണ്. വെറും ആസാദി കാശ്മീരിന്റെ മാത്രം പ്രശ്‌നമല്ലല്ലോ. 1947 ല്‍ ബ്രിട്ടീഷുകാര്‍ കാശ്മീരിനെ രണ്ടായി വിഭജിച്ചു. ഒന്ന് പാകിസ്ഥാന് കൊടുത്തു. മറ്റൊന്ന് ഇന്ത്യയ്ക്കും കൊടുത്തു. രണ്ട് കൂട്ടര്‍ക്കും സ്വയം നിര്‍ണയാവകാശം നല്‍കി എന്നൊക്കെയുള്ള വലിയ ചരിത്രപരമായ കണ്ടുപിടുത്തങ്ങള്‍ അദ്ദേഹം നടത്തിയല്ലോ.

1

ഐന്‍സ്റ്റീനും മറ്റും നടത്തിയ പോലുള്ള വലിയ ഇന്‍വെന്‍ഷനാണ് അദ്ദേഹം നടത്തിയത്. വലിയ ചരിത്രപരമായ കണ്ടെത്തല്‍ അദ്ദേഹം നടത്തി. ആ കണ്ടെത്തല്‍ അദ്ദേഹം ഇതുവരെ തിരുത്തിയിട്ടില്ല. അത് കൂടാതെ പാകിസ്താന്‍കാര്‍ പറയുന്ന സ്വതന്ത്ര കാശ്മീര്‍ അതായത് പാകിസ്താന്‍ പിടിച്ചെടുത്ത, ഇന്ത്യയില്‍ നിന്ന് നുഴഞ്ഞ് കയറ്റക്കാരെ അയച്ച് പാകിസ്ഥാന്‍ പിടിച്ചെടുത്ത പ്രദേശമാണ് ആസാദ് കാശ്മീര്‍ എന്ന പാക് അധിനിവേശ കാശ്മീര്‍.

2

നേരെ മറിച്ച് ഭരണഘടനാപരമായ മാര്‍ഗത്തിലൂടെ ഇന്ത്യക്ക് ലഭിച്ച പ്രദേശമാണ് നമ്മള്‍ ജമ്മു കശ്മീര്‍ എന്ന് വിളിക്കുന്ന പ്രദേശം. അതിനെ ഇന്ത്യന്‍ അധീന കാശ്മീര്‍ എന്ന് അദ്ദേഹം വിളിക്കുന്നു. പാകിസ്ഥാന്‍ കൈയേറിയ സ്ഥലത്തെ സ്വതന്ത്ര കശ്മീര്‍, അല്ലെങ്കില്‍ ആസാദി കശ്മീര്‍ എന്ന് വിളിക്കുന്നു. ഇത് എങ്ങനെ ശരിയാകും. അത് തെറ്റായിരുന്നു എന്ന് അദ്ദേഹം സമ്മതിക്കേണ്ടേ. ഞാന്‍ എഴുതിയത് തെറ്റായി പോയി.

3

ഞാന്‍ ആ സമയത്ത് എനിക്ക് സ്ഥിരബുദ്ധിയില്ലാത്തത് കൊണ്ടാണ്, അല്ലെങ്കില്‍ എനിക്ക് സ്വബോധമില്ലാത്തത് കൊണ്ടാണ്, അല്ലെങ്കില്‍ എനിക്ക് അറിവില്ലാത്തത് കൊണ്ടാണ്, ചരിത്ര അധ്യാപകനായിരുന്ന എനിക്ക് ചരിത്രം ആ സമയത്ത് ഓര്‍മ വരാതിരുന്നത് കൊണ്ടാണ് ഞാന്‍ എനിക്കതില്‍ തെറ്റ് പറ്റിയത് ഞാന്‍ അതില്‍ ഖേദിക്കുന്നു. അതില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു.

4

ഇത് വായിച്ച് ഏതെങ്കിലും ദേശാഭിമാനികള്‍ക്ക് ഹൃദയ വേദന ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ അതില്‍ ഖേദിക്കുന്നു. ഞാന്‍ അതില്‍ ദുഖിക്കുന്നു എന്ന് പറയേണ്ടേ. അല്ലാതെ അദ്ദേഹം ഇരുമ്പുലക്ക വിഴുങ്ങിയിട്ട് ചുക്ക് കഷായം കുടിച്ച് എന്ന് പറയുന്നത് പോലെ ശുദ്ധ തല്ല് കൊള്ളിത്തരം ഫേസ്ബുക്കില്‍ എഴുതി വെച്ചാല്‍ എങ്ങനെ ശരിയാകും. അടിച്ച് അയാളുടെ കരണക്കുറ്റി പൊട്ടിക്കുകയാണ് വേണ്ടത്.

നിറചിരിയില്‍ ഗ്ലാമറസായി പൂനം ബജ്‌വ; കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍

5

അദ്ദേഹത്തിന്റെ സിംഗിള്‍ ഇന്‍വെര്‍ട്ടര്‍ കോമയും ഡബിള്‍ ഇന്‍വെര്‍ട്ടര്‍ കോമയും എന്താണെന്ന് നമുക്കറിയാം. അതൊന്നും കെ ടി ജലീല്‍ പഠിപ്പിക്കേണ്ട കാര്യമില്ല. ഇയാളൊരു രാജ്യദ്രോഹിയാണ്. രാജ്യദ്രോഹമാണ് അയാള്‍ ചെയ്തത്. അടിച്ച് അയാളുടെ കരണക്കുറ്റി പൊട്ടിക്കുകയാണ് ചെയ്യേണ്ടത്. അടിച്ച് അണപ്പല്ല് പൊഴിക്കണം.

6

ഇവനെ പോലുള്ള തെമ്മാടികളെയൊക്കെ അടിച്ച് അണപ്പല്ല് പൊഴിക്കണം, അതാണ് ചെയ്യേണ്ടത്. ഇനി ഇതിന്റേ പേരില്‍ എന്റെ പേരില്‍ കേസെടുക്കട്ടെ. ഒരു രാജ്യദ്രോഹിയുടെ അണപ്പല്ല് പൊഴിക്കണം എന്ന് പറഞ്ഞത് കലാപത്തിന് ആഹ്വാനം ചെയ്തു എന്ന് പറഞ്ഞ് അദ്ദേഹം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കട്ടെ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+