• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇൻസ്പെക്ടർ ബൽറാമിന് ശേഷം മലയാളി മനസ്സ് കീഴടക്കിയ വീരനായകൻ! പൊളിച്ചടുക്കി ജയശങ്കർ

കോഴിക്കോട്: മെഡിക്കൽ ഓർഡിനൻസിന് പിന്തുണ നൽകിയതിനെച്ചൊല്ലി കോൺഗ്രസ്സിനകത്ത് പോര് കനക്കുകയാണ്. വിദ്യാഭ്യാസകച്ചവടത്തെ പിന്തുണയ്ക്കുകയാണ് മെഡിക്കൽ ഓർഡിനൻസിന് പിന്തുണ നൽകുന്ന് മൂലമുണ്ടാകുന്നതെന്ന വിയോജിപ്പോടെ സഭയിലെ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്ന വിടി ബൽറാമിനെച്ചൊല്ലിയാണ് കോൺഗ്രസിലെ പുതിയ തർക്കം. ഒരു വിഭാഗം ബൽറാമിനെ പിന്തുണച്ചും മറുവിഭാഗം എതിർത്തും രംഗത്തുണ്ട്.

യുവഎംഎൽഎമാരായ കെഎസ് ശബരീനാഥനും റോജി എം ജോണും ബൽറാമിനെതിരെ തുറന്നടിച്ച് രംഗത്ത് വന്നിരുന്നു. അതേസമയം കെസി വേണുഗോപാലും വിഎം സുധീരനും ബെന്നി ബെഹനാനും അടക്കമുള്ളവർ ബൽറാമിനെ പിന്തുണയ്ക്കുകയുമുണ്ടായി. ബൽറാമിന്റെ നിലപാട് കൈയ്യടി നേടാനുള്ളതാണ് എന്ന വിമർശനങ്ങളെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഡ്വ. ജയശങ്കർ.

ഇൻസ്പെക്ടർ ബൽറാമിന് ശേഷം

ഇൻസ്പെക്ടർ ബൽറാമിന് ശേഷം

ജയശങ്കർ പറയുന്നു: കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യശത്രു മാർക്സിസ്റ്റ് പാർട്ടിയോ ബിജെപിയോ എന്ന കാര്യത്തിൽ തർക്കമുണ്ട്. കോൺഗ്രസ് നേതാക്കളുടെ മുഖ്യശത്രു ആരെന്ന കാര്യത്തിൽ സംശയമില്ല- വിടി ബൽറാം. മെഗാസ്റ്റാർ മമ്മൂട്ടി വെളളിത്തിരയിൽ കയ്യടി വാങ്ങിയ ഇൻസ്പെക്ടർ ബൽറാമിനു ശേഷം മലയാളിയുടെ മനസ്സു കീഴടക്കിയ വീര നായകനാണ് എംഎൽഎ ബൽറാം. കരുണാ സഹായ ബില്ലിൻ്റെ ചർച്ച കണ്ട എസ്എഫ്ഐ സഖാക്കൾ പോലും രഹസ്യമായി അക്കാര്യം സമ്മതിക്കും. അതുതന്നെയാണ് കോൺഗ്രസ് നേതാക്കളുടെയും പ്രശ്നം. ഉമ്മനും ചെന്നിയും ഹസൻജിയും മുതൽ ശബരീനാഥനും റോജി എം ജോണും വരെ ബൽറാമിൻ്റെ കാര്യത്തിൽ ഏകാഭിപ്രായക്കാരാണ്: ബൽറാം ചെയ്തത് ശരിയല്ല, ശരിയല്ല, ശരിയല്ല!

ബൽറാം പിന്നെന്ത് ചെയ്യണം

ബൽറാം പിന്നെന്ത് ചെയ്യണം

ബൽറാം പിന്നെ എന്തു ചെയ്യണമായിരുന്നു? അദ്ദേഹത്തിന്റെ വിപരീത അഭിപ്രായം പാർലമെന്ററി പാർട്ടി യോഗത്തിൽ തുറന്നു പറയണമായിരുന്നു. കരുണാ സഹായ ബില്ലിലെ അധാർമികതയും ഭരണഘടനാ വിരുദ്ധതയും കാര്യകാരണ സഹിതം ബോധ്യപ്പെടുത്തണമായിരുന്നു. എങ്കിൽ മുതിർന്ന നേതാക്കൾ നിലപാട് മാറ്റുമായിരുന്നു. ചിലരൊക്കെ ജബ്ബാർ ഹാജിയോടു വാങ്ങിയ പണം തിരിച്ചു കൊടുക്കുകയും ചെയ്തേനെ. തൃത്താല എംഎൽഎയുടെ അപക്വത മൂലം പാർട്ടിക്കും മുന്നണിക്കും ആ സുവർണാവസരം നഷ്ടമായി. ഇത് കടുത്ത അച്ചടക്ക ലംഘനമാണ്, പെരുമാറ്റ ദൂഷ്യമാണ്. മഹത്തായ കോൺഗ്രസ് സംസ്കാരത്തിനു നിരക്കാത്ത നടപടിയാണ്. കോൺഗ്രസിനെ കുറിച്ച് നിങ്ങൾക്കൊരു ചുക്കും അറിയില്ല എന്നാണ് അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ദുരുദ്ധേശപരവും നിയമവിരുദ്ധവും

ദുരുദ്ധേശപരവും നിയമവിരുദ്ധവും

ഭരണപക്ഷവും പ്രതിപക്ഷവും ഏകകണ്ഠേനെയാണ് മെഡിക്കൽ പ്രവേശന ബിൽ നിയമസഭയിൽ പാസ്സാക്കിയത്. എന്നാൽ പാർട്ടി താൽപര്യത്തിന് വിരുദ്ധമായ നിലപാടായിരുന്നു ബൽറാമിന്റെത്. സഭയിൽ ക്രമപ്രശ്നം ഉന്നയിച്ച ബൽറാം മെഡിക്കല്‍ പ്രവേശന ബില്‍ സ്വാശ്രയ മേഖലയെ സഹായിക്കുന്നതിന് വേണ്ടിയാണെന്നും ദുരുദ്ധേശപരവും നിയമവിരുദ്ധവും ആണെന്നും ബല്‍റാം ആരോപിച്ചു. താന്‍ സംസാരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് എതിരല്ലെന്നും ബല്‍റാം പറയുകയുണ്ടായി. ഈ ഓര്‍ഡിനന്‍സിന്റെ നിയമസാധുതയില്‍ കോടതി സംശയം പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ബില്‍ പരിഗണിക്കരുതെന്നും അത് പച്ചയായി വിദ്യാഭ്യാസ കച്ചവടത്തെ പിന്തുണയ്ക്കുന്നതാണെന്നും ബല്‍റാം വാദിച്ചു.

അനുകൂലമായി വോട്ട് ചെയ്തില്ല

അനുകൂലമായി വോട്ട് ചെയ്തില്ല

എന്നാല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നോ പ്രതിപക്ഷത്ത് നിന്നോ ബല്‍റാമിന്റെ നിലപാടിന് പിന്തുണ ലഭിച്ചില്ല. ബില്ലിനെ എതിർത്ത് സംസാരിച്ച ബൽറാം വോട്ടെടുപ്പിൽ പങ്കെടുത്തു എന്ന് ആരോപണം ഉയർന്നപ്പോൾ ഫേസ്ബുക്കിൽ മറുപടിയുമെത്തി. ബില്ലിനോടുള്ള എന്റെ എതിരഭിപ്രായം ആദ്യം ക്രമപ്രശ്നമായും പിന്നീട് മറ്റൊരംഗത്തിന്റെ പ്രസംഗ മധ്യേ ഇടപെട്ടും സഭയിൽ വ്യക്തമായി ഉന്നയിച്ചിരുന്നു. എന്നാൽ ആരോഗ്യമന്ത്രിയുടെ വിശദീകരണത്തേത്തുടർന്ന് ബഹു. സ്പീക്കർ ക്രമപ്രശ്നം തള്ളുകയായിരുന്നു. തുടർന്നും ആ പ്രക്രിയയിൽ പങ്കെടുക്കുന്നത് ഉചിതമായി തോന്നാതിരുന്നത് കൊണ്ട് ബിൽ വകപ്പു തിരിച്ചുള്ള ചർച്ചയിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ പുറത്തു പോവുകയാണ് ചെയ്തത് എന്നാണ് ബൽറാം ഫേസ്ബുക്കിൽ നിലപാട് വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റ്

അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ബൽറാമിനെതിരെ കോൺഗ്രസിൽ പടയൊരുക്കം! അവസാന ദിവസം ബോട്ടിൽ നിന്ന് ചാടുന്നതല്ല ഹീറോയിസം

രാജേഷിന്റെ കൊലയ്ക്ക് പിന്നിൽ ഖത്തറിലെ നർത്തകി? അലിഭായിയുമായി ചേർന്ന് കൊട്ടേഷൻ.. ലക്ഷ്യം സ്വത്ത്?

English summary
Adv. Jayashankar supports VT Balram and slams Congress in Facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more