Get Updates
Get notified of breaking news, exclusive insights, and must-see stories!

കുരങ്ങന്‍, കൊഞ്ഞാണന്‍, ഡിങ്കിരിവാലന്‍... ജയശങ്കറേ സ്വരാജിനെ ഇങ്ങനെയൊക്കെ വിളിക്കാമോ

കൊച്ചി: സിപിഎം സമ്മേളനത്തില്‍ നിന്ന് വിഎസ് ഇറങ്ങിയപ്പോയത് മാത്രമല്ല ചര്‍ച്ചയും വിവാദവും. അതിനോടനുബന്ധിച്ച് ചാനലുകളില്‍ നടക്കുന്ന വാക്‌പോരുകളും ഗ്വാഗ്വാ വിളികളും പലപ്പോഴും സഹിക്കാവുന്നതിനും അപ്പുറമാകുന്നുണ്ട്.

വിഎസ് അച്യുതാനന്ദനെ സമ്മേളനത്തില്‍ അതി രൂക്ഷമായി വിമര്‍ശിച്ചു എന്ന് പറഞ്ഞ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിനെ അഡ്വ ജയശങ്കര്‍ അധിക്ഷേപിച്ചത് അല്‍പം കടന്നുപോയി. കുരങ്ങന്‍, ഡിങ്കിരിവാലന്‍, കൊഞ്ഞാണന്‍ തുടങ്ങിയ പദങ്ങളുപയോഗിച്ചാണ് ജയശങ്കര്‍ സ്വരാജിനെ വിശേഷിപ്പിച്ചത്.

M Swaraj

റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ചക്കിടെ ആയിരുന്നു സംഭവം. നികേഷ് കുമാര്‍ ആയിരുന്നു ചര്‍ച്ച നയിച്ചിരുന്നത്. എന്തായാലും ജയശങ്കറിന് സ്വരാജ് ചുട്ട മറുപടി തന്നെ നല്‍കി. അതും സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കാതെ.

Adv Jayashankar

വിഎസ് ചതിയനും വഞ്ചകനും ആണെന്നും അദ്ദേഹത്തിന് അധികാരമില്ലാതെ നില്‍ക്കാനാവില്ലെന്നും സ്വരാജ് സമ്മേളനത്തില്‍ പറഞ്ഞു എന്നായിരുന്നു വാര്‍ത്ത. മരിക്കുന്നത് വരെ വിഎസിന് അധികാരം നല്‍കാമെന്നും അതിന് ശേഷം കൊറിയന്‍ മാതൃക പിന്തുടരാമെന്നും സ്വരാജ് പറഞ്ഞുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വരാജിനെക്കൊണ്ട് ഇതെല്ലാം പറയിപ്പിക്കുന്നത് പിണറായി വിജയനാണ് എന്നായിരുന്നു ജയശങ്കറിന്റെ ആരോപണം. പിണറായി പറയുന്നത് കേട്ട് പ്രവര്‍ത്തിക്കുന്ന ഡിങ്കിരവാലന്‍, പിണറായി പറയുന്നത് കേട്ട് ചാടിക്കളിക്കുന്ന കുട്ടിക്കുരങ്ങന്‍, കൊഞ്ഞാണന്‍ എന്നിങ്ങനെ ആക്ഷേപങ്ങള്‍ നീണ്ടു.

'എം സ്വാരജല്ല, അവന്റെ അച്ഛന്‍ വള്ളി നിക്കറിട്ട് നടക്കുന്ന കാലത്ത് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായ ആളാണ് വിഎസ് അച്യുതാനന്ദന്‍' എന്നും ജയശങ്കര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ഫോണില്‍ ചര്‍ച്ചക്കെത്തിയ സ്വരാജ് മാന്യമായ ഭാഷയിലാണ് ജയശങ്കറിന് മറുപടി കൊടുത്തത്. ന്യായം പറയാനില്ലാത്തപ്പോഴാണ് ഇത്തരം പദപ്രയോഗങ്ങള്‍ ആളുകള്‍ ഉപയോഗിക്കുകയെന്നും വേണമെങ്കില്‍ ചാനലില്‍ ജയശങ്കറുമായി സംവാദത്തിന് തയ്യാറാണെന്നും സ്വരാജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+