Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിമന്യുവിനെ കൊലപ്പെടുത്തിയവരുടെ അറസ്റ്റ് വൈകുന്നു! പോലീസ് നടപടിയെ പരിഹസിച്ച് അഡ്വ ജയശങ്കര്‍

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള പ്രതികളെ പിടികൂടാത്ത പോലീസിനെ വിമര്‍ശിച്ച് അഡ്വ ജയശങ്കര്‍. ഒളിയിടം ഒരുക്കിയവരും ഓട്ടോ ഓടിച്ചവരും വരെ അറസറ്റിലായി. നെഞ്ചില്‍ കഠാര കുത്തിയിറക്കിയവരെ കണ്ടെത്താന്‍ ഇനി പോലീസ് മഷിനോട്ടം നടത്തേണ്ടി വരുമെന്നാണ് അഡ്വ ജയശങ്കര്‍ പറഞ്ഞത്.

jayabhi-1531481720.jpg

അഭിമന്യു കൊല്ലപ്പെട്ടിട്ട് 15 ദിവസം കഴിഞ്ഞെങ്കിലും സംഭവത്തിലെ പ്രധാന പ്രതികളെ പോലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തിള്‍ ഉള്‍പ്പെട്ട മൂന്ന് പേര്‍ രാജ്യം വിട്ടോ എന്ന സംശയവും പോലീസിനുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസിനെ വിമര്‍ശിച്ച് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കുറിപ്പ് ഇങ്ങനെ-

അന്വേഷിച്ചു, കണ്ടെത്തിയില്ല.
സഖാവ് അഭിമന്യുവിൻ്റെ ഘാതകരെ ഊർജിതമായി അന്വേഷിക്കുന്നുണ്ട്. ഒളിയിടം ഒരുക്കിയവരെയും ഓട്ടോറിക്ഷ ഓടിച്ചവരെയുമൊക്കെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പക്ഷേ അഭിമന്യുവിൻ്റെയും അർജുൻ്റെയും നെഞ്ചിൽ കഠാര കുത്തിയിറക്കിയ പഹയരെ മാത്രം ഇതുവരെ കിട്ടിയില്ല.
മുഖ്യപ്രതി വിദേശത്തേക്ക് കടന്നോ എന്നു സംശയം. അങ്ങനെയെങ്കിൽ മടങ്ങിയെത്തും വരെ കാത്തിരിക്കാൻ തയ്യാർ. മറ്റു പ്രതികൾ എവിടെ ഉണ്ടെന്നറിയാൻ മഷിനോട്ടം നടത്താവുന്നതാണ്.

ഏതായാലും UAPA ചുമത്താനും അന്വേഷണം NIAയെ ഏല്പിക്കാനും ഉദ്ദേശ്യമില്ല.
വിപ്ലവം ജയിക്കട്ടെ!
വർഗീയത തുലയട്ടെ!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+