അഡ്വ എംകെ ദാമോദരന്‍ അന്തരിച്ചു... പിണറായിയുടെ ഉപദേശക വിവാദത്തിനും തിരശ്ശീല വീണു
കൊച്ചി: പ്രമുഖ അഭിഭാഷകന്‍ എംകെ ദാമോദരന്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു മരണം.
മുന്‍ അഡ്വക്കറ്റ് ജനറല്‍ ആയിരുന്ന എംകെ ദാദോരന്‍ കേരളത്തിലെ ഏറ്റവും പ്രമുഖരായ അഭിഭാഷകരില്‍ ഒരാളായിരുന്നു. വിവാദമായ ഏറെ കേസുകളില്‍ അദ്ദേഹം ഹാജരായിട്ടുണ്ട്.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം എംകെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവായി നിയമിച്ചിരുന്നു. എന്നാല്‍ ഇത് വലിയ വിവാദം സൃഷ്ടിച്ചു. പിന്നീട് ദാമോദരന്‍ തന്നെ അതില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.
വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു എംകെ ദാമോദരനെ അഡ്വക്കറ്റ് ജനറല്‍ ആയി നിയമിച്ചത്. സിപിഎമ്മിനോട് വളരെ അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തി ആയിരുന്നു എംകെ ദാമോദരന്‍.
ഏറെ വിവാദമായ ലാവലിന്‍ കേസില്‍ പിണറായി വിജയന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായിട്ടുണ്ട് എംകെ ദാമോദരന്‍. സാന്തിയാഗോ മാര്‍ട്ടിന്‍ കേസിലും പ്രതിഭാഗത്തിന് വേണ്ടി എംകെ ദാമോദരന്‍ ഹാജരായിട്ടുണ്ട്.












Click it and Unblock the Notifications