പിഎസ് സി ചെയര്‍മാന്‍ മാറുന്നു... എംകെ സക്കീര്‍ പുതിയ അധ്യക്ഷന്‍
സിപിഎം നോമിനി ആയിട്ടാണ് അദ്ദേഹം പിഎസ് സിയില്‍ എത്തുന്നത്. മലപ്പുറം പൊന്നാനി സ്വദേശിയാണ് സക്കീര്‍.
തിരുവനന്തപുരം: പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അധ്യക്ഷനായി അഡ്വ എംകെ സക്കീറിനെ നിയമിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.നിലവിലെ അധ്യക്ഷന്‍ ഡോ കെഎസ് രാധാകൃഷ്ണന്‍ നവംബര്‍ 30 ന് സ്ഥാനമൊഴിയുകയാണ്. ഈ സാഹചര്യത്തിലാണ് നിയമനം.
നിലവില്‍ പിഎസ് സി അംഗമാണ് അഡ്വ എംകെ സക്കീര്‍. കഴിഞ്ഞ അഞ്ച വര്‍ഷത്തിലേറെ അദ്ദേഹം പിഎസ് സി അംഗമാണ്. 2017 ജനുവരി 28 നാണ് കാലാവധി അവസാനിക്കുക. അതിന് മുമ്പാണ് സക്കീറിനെ ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനിച്ചത്.

സിപിഎം നോമിനി ആയിട്ടാണ് അദ്ദേഹം പിഎസ് സിയില്‍ എത്തുന്നത്. മലപ്പുറം പൊന്നാനി സ്വദേശിയാണ് സക്കീര്‍. അഞ്ച് വര്‍ഷത്തോളം ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറും ആയിരുന്നു.
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ ആയി എപിഎം മുഹമ്മദ് ഹനീഷിനെ നിയമിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications