ടിപി സെന്നിക്ക ദോസ്ത്! അസ്സലാമു അലൈക്കും! വ അലൈക്കും അസ്സലാം! പരിഹസിച്ച് രശ്മിത രാമചന്ദ്രൻ!
Recommended Video
പാലക്കാട്: പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവനെ പാകിസ്താനിലേക്ക് അയക്കണമെന്ന് പറഞ്ഞ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെ പരിഹസിച്ച് അഡ്വക്കേറ്റ് രശ്മിത ചന്ദ്രന്. ഫേസ്ബുക്കിലാണ് സെന്‍കുമാറിനെ പരിഹസിച്ച് രശ്മിത കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
രശ്മിത രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' ഹരീഷ് വാസുദേവനെ "ഹാരിസ് " വാസുദേവനാക്കിയ നിങ്ങ വെറും പോലീസ് മാനല്ല, നിയാണ്ടർ തൽ മാനാണ്! ടി.പി.സെന്നിക്ക ദോസ്ത്! അസ്സലാമു അലൈക്കും! വ അലൈക്കും അസ്സലാം! അഭിഭാഷകർക്കുള്ള വിസ എപ്പ കിട്ടും?!! കട്ട വെയ്റ്റിംഗ്''.

പാലക്കാട് പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് സെന്‍കുമാര്‍ ഹരീഷ് വാസുദേവന്‍ എതിരെ രംഗത്ത് വന്നത്. മതന്യൂനപക്ഷങ്ങളുടെ വോട്ടിന് വേണ്ടിയാണ് എല്‍ഡിഎഫും യുഡിഎഫും മത്സരിക്കുന്നതെന്ന് സെന്‍കുമാര്‍ ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന അഭിഭാഷകരെ പാകിസ്താനിലേക്ക് വിടണമെന്നും ഹരീഷ് വാസുദേവനൊക്കെ അങ്ങനെ വിടേണ്ടവരാണ് എന്നും ടിപി സെന്‍കുമാര്‍ പറഞ്ഞു.
പിന്നാലെ മറുപടിയുമായി ഹരീഷ് വാസുദേവൻ രംഗത്ത് എത്തിയിരുന്നു. ഹരീഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: '' പാക്കിസ്ഥാനിലേക്ക് പോകാനുള്ള വിസ കിട്ടി ബോധിച്ചു. ടിക്കറ്റ് കൂടി ഉടനേ കിട്ടുമായിരിക്കും അല്ലേ സാറേ? BJP സർക്കാർ എനിക്ക് തന്ന പദ്മ അവാർഡായി ഞാനിത് സ്വീകരിക്കുന്നു''. ഈ രാജ്യത്തെ ഹിന്ദു-മുസ്ലീങ്ങളെ വിഭജിച്ചു അതിനിടെ രാജ്യത്തെ വിഭവങ്ങൾ കൊള്ളയടിച്ചു രാജ്യം വിടാൻ വലിയ മുതലാളിമാരെ സഹായിക്കുന്ന BJP/RSS കാർ സത്യത്തിൽ രാജ്യദ്രോഹികളാണ്. അവരേ പിന്തുണയ്ക്കുന്ന സെൻകുമാരന്മാരിൽ നിന്ന് രാജ്യസ്നേഹം പഠിക്കേണ്ട ഗതികേട് നമുക്കില്ലെന്നും ഹരീഷ് വാസുദേവൻ പ്രതികരിച്ചു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications