കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി സെന്നിക്ക ദോസ്ത്! അസ്സലാമു അലൈക്കും! വ അലൈക്കും അസ്സലാം! പരിഹസിച്ച് രശ്മിത രാമചന്ദ്രൻ!

Google Oneindia Malayalam News

Recommended Video

cmsvideo
Rashmita ramachandran trolls T P senkumar over his controversial renarks | Oneindia Malayalam

പാലക്കാട്: പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവനെ പാകിസ്താനിലേക്ക് അയക്കണമെന്ന് പറഞ്ഞ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെ പരിഹസിച്ച് അഡ്വക്കേറ്റ് രശ്മിത ചന്ദ്രന്‍. ഫേസ്ബുക്കിലാണ് സെന്‍കുമാറിനെ പരിഹസിച്ച് രശ്മിത കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

രശ്മിത രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' ഹരീഷ് വാസുദേവനെ "ഹാരിസ് " വാസുദേവനാക്കിയ നിങ്ങ വെറും പോലീസ് മാനല്ല, നിയാണ്ടർ തൽ മാനാണ്! ടി.പി.സെന്നിക്ക ദോസ്ത്! അസ്സലാമു അലൈക്കും! വ അലൈക്കും അസ്സലാം! അഭിഭാഷകർക്കുള്ള വിസ എപ്പ കിട്ടും?!! കട്ട വെയ്റ്റിംഗ്''.

SENKUMAR

പാലക്കാട് പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് സെന്‍കുമാര്‍ ഹരീഷ് വാസുദേവന് എതിരെ രംഗത്ത് വന്നത്. മതന്യൂനപക്ഷങ്ങളുടെ വോട്ടിന് വേണ്ടിയാണ് എല്‍ഡിഎഫും യുഡിഎഫും മത്സരിക്കുന്നതെന്ന് സെന്‍കുമാര്‍ ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന അഭിഭാഷകരെ പാകിസ്താനിലേക്ക് വിടണമെന്നും ഹരീഷ് വാസുദേവനൊക്കെ അങ്ങനെ വിടേണ്ടവരാണ് എന്നും ടിപി സെന്‍കുമാര്‍ പറഞ്ഞു.

പിന്നാലെ മറുപടിയുമായി ഹരീഷ് വാസുദേവൻ രംഗത്ത് എത്തിയിരുന്നു. ഹരീഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: '' പാക്കിസ്ഥാനിലേക്ക് പോകാനുള്ള വിസ കിട്ടി ബോധിച്ചു. ടിക്കറ്റ് കൂടി ഉടനേ കിട്ടുമായിരിക്കും അല്ലേ സാറേ? BJP സർക്കാർ എനിക്ക് തന്ന പദ്മ അവാർഡായി ഞാനിത് സ്വീകരിക്കുന്നു''. ഈ രാജ്യത്തെ ഹിന്ദു-മുസ്ലീങ്ങളെ വിഭജിച്ചു അതിനിടെ രാജ്യത്തെ വിഭവങ്ങൾ കൊള്ളയടിച്ചു രാജ്യം വിടാൻ വലിയ മുതലാളിമാരെ സഹായിക്കുന്ന BJP/RSS കാർ സത്യത്തിൽ രാജ്യദ്രോഹികളാണ്. അവരേ പിന്തുണയ്ക്കുന്ന സെൻകുമാരന്മാരിൽ നിന്ന് രാജ്യസ്നേഹം പഠിക്കേണ്ട ഗതികേട് നമുക്കില്ലെന്നും ഹരീഷ് വാസുദേവൻ പ്രതികരിച്ചു.

English summary
Adv. Reshmitha Ramachandran against Ex DGP TP Senkumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X