അഭിഭാഷകരുടെ പരാക്രമണം പെണ്ണുകേസിലെ പ്രതിയെ രക്ഷിക്കാന്‍... പൊട്ടിത്തെറിച്ച് സംഗീത!!!
കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഹൈക്കോടതി അഭിഭാഷകരും തിരുവനന്തപുരത്തെ അഭിഭാഷകരും നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രമുഖ അഭിഭാഷക സംഗീത ലക്ഷ്ണന്‍. പെണ്ണ് കേസില്‍ പ്രതിയായവനെ രക്ഷിക്കാനാണ് തന്റെ സഹപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്ന് സംഗീത തുറന്നടിച്ചു. ഫെയ്ബുക്ക് പേജിലൂടെയാണ് സംഗീത നിലപാട് വ്യക്തമാക്കിയത്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമത്തെ അനുകൂലിക്കുന്നത് ചുരുക്കം ചില അഭിഭാഷകര്‍ മാത്രമാണ്. കൂട്ടായ്മയുടെ ഭാഗമായി മാത്രമാണ് അവര്‍ അത്തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്തുന്നത്. 90 ശതമാനം പേരും മനസില്ലാമനസോടെയാണ് പ്രതിഷേധത്തതില്‍ പങ്കെടുക്കുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു. ഇത്തരം നാണം കെട്ടതും നെറികെട്ടതുമായ വേഷം കെട്ടലുകള്‍ അഭിഭാഷകര്‍ നടത്താന്‍ പാടില്ലെന്നാണ് സംഗീത പറയുന്നത്.

സംഗീതയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
എല്ലാവരും ഒരു കാര്യം ശ്രദ്ധിച്ചുവോ?
നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള ഹൈക്കോടതി അഭിഭാഷകരിൽ വളരെ വളരെ ചുരുക്കം, ഏറിയാൽ 10 ശതമാനം മാത്രമാണ് കഴിഞ്ഞ 3 ദിവസമായി മാധ്യമപ്രവർത്തകർക്ക് നേരെ ചില അഭിഭാഷകർ നടത്തുന്ന പേക്കൂത്തുകൾ അനുകൂലിച്ചുകൊണ്ടുള്ള updates ഇവിടെ പോസ്റ് ചെയ്തിട്ടുള്ളത് എന്ന്; ഇവരിൽ പലരും മറ്റുള്ളവരുടെ updates /photos share ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇക്കൂട്ടർ തന്നെ പോസ്റ് ചെയ്യുന്ന links/ photosൽ വിരലിൽ എണ്ണാവുന്നത്ര വനിതാ അഭിഭാഷകരെ മാത്രമേ കാണാനും ഉള്ളു എന്നതും നിങ്ങൾ ശ്രദ്ധിച്ചുവോ? പുരുഷനായാലും സ്ത്രീയായാലും ബാക്കി ഏതാണ്ട് 90 ശതമാനം അഭിഭാഷകരും ഈ വിഷയത്തിൽ silent ആണ് detached ആണ്. ശ്രദ്ധിക്കുക.
ഇനി ഹൈക്കോടതി boycott എന്ന കലാപരിപാടിയുടെ കാര്യം- ഇന്ന് കോടതി നടപടികളിൽ നിന്ന് വിട്ടുനിൽക്കുന്ന അഭിഭാഷകർ മുഴുവൻ ഈ കസ്രത്തിനെ അനുകൂലിക്കുന്നു എന്നും അർത്ഥമില്ല. നമ്മുടെ നാട്ടിൽ ഒരു ഹർത്താൽ പ്രഖ്യാപിച്ചാൽ നമ്മൾ ജോലിക്ക് പോകാതിരിക്കുന്നത് ഹർത്താൽ അനുകൂലിക്കുന്നത് കൊണ്ട് തന്നെയാണോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇവിടെയും അന്യോജ്യം, പര്യാപ്തം.
വെള്ള ഉടുപ്പും കഴുത്തിൽ വെള്ള ബാൻഡും അതിനുമുകളിൽ കറുത്ത കോട്ടും- പവിത്രം എന്ന് ഞാൻ കരുതുന്ന യൂണിഫോം- ധരിച്ച് നടുറോഡിൽ ഇറങ്ങി അതിസാഹസീക സ്റ്റണ്ടുകളും ആരെയും വെല്ലുന്ന അസഭ്യവർഷവും!! എല്ലാം തുടങ്ങുന്നത് പെണ്ണ് കേസിൽ പ്രതിയായ ഒരു സഹപ്രവർത്തകന് കുട പിടിക്കാൻ, ചൂട്ടു കത്തിച്ചു പിടിച്ചു അവനെ വീട്ടിൽ തിരിച്ച് എത്തിയ്ക്കാൻ, മാധ്യമ ക്യാമറകളിൽ നിന്നു അവനെ ഒളിപ്പിച്ചു നിർത്താൻ കഴിയാതെ പോയ തങ്ങളുടെ കഴിവുകേട് മറച്ചു പിടിക്കാൻ, മറ്റു പരാക്രമങ്ങളിലേയ്ക്ക് ഹൈക്കോടതി അഭിഭാഷസംഘടന തയ്യാറായി ഇറങ്ങി പുറപ്പെട്ടപ്പോൾ മാത്രമാണ്. അതാണ്, അതു തന്നെയാണ് ROOT CAUSE. ORIGIN അതു തന്നെയാണ്.
ഇതാണ് ഒരു അഭിഭാഷസംഘടന എന്നതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ എങ്കിൽ, ഒരു അഭിഭാഷസംഘടനയുടെ പ്രവർത്തശൈലി എങ്കിൽ....... I leave it your IQ to guess, imagine, predict and predicate how things would be here if this is how it's going to be, in future tense!!
മേൽ പറഞ്ഞ എന്റെ അഭിപ്രായങ്ങളോട് വിയോജിപ്പുള്ളവർ, എതിർപ്പുള്ള അഭിഭാഷക സുഹൃത്തുക്കൾ അതു രേഖപ്പെടുത്തുവാൻ സ്വന്തം profile wall ഉപയോഗിക്കുക. ആവശ്യമെങ്കിൽ എന്നെ tag ചെയ്തും കൊള്ളുക. എന്റെ നെഞ്ചത്തോട്ട് കയറാൻ വരണ്ട എന്ന് അർത്ഥം. എനിക്കാണെങ്കിൽ നെഞ്ച് അൽപം കൂടുതലും നട്ടെലിന് അല്പം ബലകൂടുതലും ഉള്ളതാണ്.
PS: എന്നെ കേസ് ഏൽപ്പിക്കുന്നവർ ഇത് ഓർമിക്കുക, അറിയുക. ഉറപ്പിച്ചു കൊള്ളുക.
എന്ത് വിപ്ലവം ഉണ്ടാക്കാനായിട്ടാണ് എങ്കിലും, ഇനി അതല്ല എന്റെ തന്നെ തല പോകുന്ന കാര്യമാണ് എങ്കിൽ കൂടി, നിങ്ങളുടെ കേസ് കോടതിയിൽ പോസ്റ് ചെയ്യതിട്ടുള്ള ദിവസം നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ കേസിൽ കോടതിയിൽ ഹാജരാകാതെ ഇമ്മാതിരി നാണംകെട്ട, നെറികെട്ട, ബോധംകെട്ട വേഷംകെട്ടുകൾ ഉറിഞ്ഞാടുന്ന അഭിഭാഷകക്കൂട്ടത്തിൽ ഈ സംഗീത ലക്ഷ്മണ ഉണ്ടാവില്ല. പകരം നിങ്ങളുടെ കേസ് വിളിക്കുമ്പോൾ കോടതിയുടെ മുന്നിൽ, തല ഉയർത്തി പിടിച്ചു തന്നെ നിൽക്കുന്നുണ്ടാവും ഞാൻ!!
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications