കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവജനക്ഷേമബോര്‍ഡ് റാണിപുരത്തേക്ക് നടത്തിയ സാഹസികയാത്ര വേറിട്ടൊരനുഭവമായി

  • By Sanoop Pc
Google Oneindia Malayalam News

കണ്ണൂർ:സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും ദേശീയ സാഹസിക അക്കാദമി കണ്ണൂരിന്റെയും നേതൃത്വത്തിൽ കർണ്ണാടക അതിർത്തിയിലേക്ക് നടത്തിയ സാഹസികയാത്ര വേറിട്ടൊരനുഭവമായി. യുവജനങ്ങളില്‍ സാഹസികബോധവും പരിസ്ഥിതി സംരക്ഷണ മനോഭാവവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജനക്ഷേമബോര്‍ഡ്, ദേശീയ സാഹസിക അക്കാദമി കണ്ണൂർ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രതിമാസ സാഹസികയാത്രാ പരിപാടി പശ്ചിമഘട്ടനിരയുടെ ഭാഗമായ കര്‍ണ്ണാടക അതിര്‍ത്തിയിലെ റാണിപുരം കുന്നുകളിലേക്ക് നടത്തി

adventure

മാലിന്യനിക്ഷേപത്താലും കൈയ്യേറ്റത്താലും നശിച്ചുകൊണ്ടിരിക്കു പ്രകൃതി സമ്പത്ത് സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുത്തുകൊണ്ടാണ് നാല്‍പതോളം പേരടങ്ങിയ ട്രെക്കിംങ്ങ് സംഘം യാത്രപുറപ്പെട്ടത്.

മാണി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നുമാണി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു

ദേശീയ സാഹസിക അക്കാദമി സ്‌പെഷല്‍ ഓഫീസര്‍ പ്രണീതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ട്രക്കിംഗിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വിവി രമേശന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വന സംരക്ഷണസമിതി സെക്രട്ടറി രമേശന്‍, യുവജനക്ഷേമബോര്‍ഡ് കാസര്‍ക്കോട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശിവപ്രസാദ്, കാഞ്ഞങ്ങാട് നഗരസഭാ കോ-ഓര്‍ഡിനേറ്റര്‍ ശിവചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. നിര്‍മ്മല്‍ കാറടുക്ക, റിയാസ് മാങ്ങാട് എന്നിവര്‍ ക്ലാസെടുത്തു. സംഘാംഗങ്ങള്‍ വിവിധ കലാസാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു.

യൂത്ത് കോൺഗ്രസ്‌ നേതാവ് ഷുഹൈബ് കുടുംബ സഹായ ഫണ്ട്യൂത്ത് കോൺഗ്രസ്‌ നേതാവ് ഷുഹൈബ് കുടുംബ സഹായ ഫണ്ട്

English summary
adventure trip to karnataka boarder by national adventure academy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X