• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റിമ കാരണം കടക്കാരനായി.. ഫെമിനിസം തലയ്ക്ക് പിടിച്ചിരിക്കുന്നു! റിമ കല്ലിങ്കലിനെതിരെ സംവിധായകൻ

 • By Desk
cmsvideo
  ഫെമിനിസം തലയ്ക്കു പിടിച്ച റിമ കാരണം കടക്കാരനായി!! തുറന്നടിച്ചു സംവിധായകൻ

  കോഴിക്കോട്: മലയാള സിനിമയിൽ നിലനിൽക്കുന്ന ലിംഗവിവേചനത്തെക്കുറിച്ച് ടെഡെക്സ് ടോക്കിൽ നടത്തിയ പ്രഭാഷണമാണ് റിമ കല്ലിങ്കലിന് നേർക്ക് രൂക്ഷമായ സോഷ്യൽ മീഡിയ ആക്രമണമുണ്ടാവാൻ കാരണം. പൊരിച്ച മീൻ പരാമർശം റിമയെ ട്രോളുകൾക്ക് ഇരയാക്കി. പുലിമുരുകനെ പരോക്ഷമായി വിമർശിച്ചതാകട്ടെ തെറിവിളികൾക്കുമിടയാക്കി. റിമയെ വിമർശിച്ച് നടൻ അനിൽ നെടുമങ്ങാട് രംഗത്ത് വന്നിരുന്നു. അനിലിന്റെ പോസ്റ്റിന് താഴെ പരസ്യ സംവിധായകൻ കൃഷ്ണജിത്ത് വിജയനിട്ട കമന്റ് വൈറലായിരുന്നു. എസി ഇല്ലാത്തതിനാൽ റിമ അഭിനയിക്കാൻ വിസമ്മതിച്ചു എന്നതായിരുന്നു കമന്റ്. ഈ സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി സംവിധായകൻ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

  ജയിലിലോ കോടതിയിലേക്കുള്ള വഴിയിലോ മാർട്ടിനെ വകവരുത്തും!! സലിം ഇന്ത്യയുടെ വെളിപ്പെടുത്തൽ

  റിമയ്ക്ക് എതിരെ പോസ്റ്റ്

  റിമയ്ക്ക് എതിരെ പോസ്റ്റ്

  കൃഷ്ണജിത്ത് വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്: ഇത് വലിയ വർത്തയാകുമെന്നോ ഇതൊരു വലിയ വിവാദം ആകുമെന്നോ കരുതിയില്ല ശ്രീ അനിൽ നെടുമങ്ങാടിന്റെ പോസ്റ്റിൽ കമന്റ് ചെയ്തത്.പക്ഷെ പറയാനുള്ള പരമമായ സത്യം ലോകം അറിഞ്ഞതിൽ സന്തോഷിക്കുന്നു.ഒരു കമന്റിൽ ഞാൻ പോസ്റ്റ് ചെയ്ത അപൂർണമായ വാക്യങ്ങളെ വളച്ചൊടിക്കാതിരിക്കാൻ മാത്രം ആണ് ഇങ്ങനെ ഒരു പോസ്റ്റ് .ഞാൻ ഒരു പുരുഷ മേധാവിത്വമുള്ള ആളല്ല. അത് ആദ്യം തന്നെ പറയട്ടെ.

  റിമയുടേത് കപടത

  റിമയുടേത് കപടത

  റിമ പറയുന്ന സമത്വം അവരുടെ പ്രൊഫഷനിൽ ഉള്ള സ്ത്രീകൾക്ക് വേണ്ടിയാണെങ്കിൽ അത് തികച്ചും കപടതയാണ്. കാരണം ലൊക്കേഷനിൽ അവർക്കു പ്രിയപ്പെട്ട നടിമാർ മാത്രമാണോ സ്ത്രീകളായി ഉള്ളത്. മേക് അപ്പ് വുമൺ മുതൽ കോസ്റ്റ്യൂംസ് ,അസിസ്റ്റന്റ് ഡയറക്ടർ തുടങ്ങി എല്ലാ മേഖലയിലും സ്ത്രീകൾ ഉണ്ട്. അവരെ ഞങ്ങളെ പോലെ തന്നെ ഏഴാംകൂലികളായി തന്നെയാണ് കാണുന്നത്. എന്തുകൊണ്ട് അവർക്കു വേണ്ടി വാദിക്കുന്നില്ല ?

  എല്ലാവരേയും ആക്ഷേപിക്കരുത്

  എല്ലാവരേയും ആക്ഷേപിക്കരുത്

  ഇവിടെ സ്ത്രീയും പുരുഷനും വേറെയല്ല ഒന്ന് തന്നെയാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. രണ്ടുകൂട്ടരും ഒരു പോലെ തെറ്റ് ചെയ്യുന്ന ഈ സമൂഹത്തിൽ ഒരു കൂട്ടരെ മൊത്തത്തിൽ ആക്ഷേപിക്കുന്നതും ശരിയല്ല. ഞാൻ എന്റെ പ്രൊഫഷനിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ ആണുങ്ങളിൽ നിന്നും പെണ്ണുങ്ങളിൽ നിന്നുമുണ്ട്. പിന്നെ ഇപ്പോൾ പറയുന്നത് റിമ സഹപ്രവർത്തകരോട് ആണ് പെൺ ഭേദമില്ലാതെ പെരുമാറിയിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ട് ഞങ്ങൾക്കുണ്ടാകില്ലായിരുന്നു.

  റിമ കാരണം ദുരനുഭവം

  റിമ കാരണം ദുരനുഭവം

  ഒരു കലാകാര൯/കലാകാരി ആദ്യ൦ മനസ്സിലാക്കേണ്ടത് മറ്റൊരു കലാകാരനെയോ/കലാകാരിയെയോ ആണ്. എനിക്കു വന്നൊരു ദുരനുഭവ൦ ഇവിടെ കുറിക്കട്ടെ. ഡബ്ല്യൂസിസിയുടെ തലപ്പത്തിരിക്കുന്ന റിമയെ വച്ച് ഈയിടെ ഞാനൊരു ആഡ് ഫിലി൦ ചെയ്യുകയുണ്ടായി.10 ലക്ഷ൦ രൂപ എണ്ണി വാങ്ങിയിട്ട് മേക്കപ്പ് റൂമില് A/C ഇല്ലാ എന്ന പേരില് ഷൂട്ട് വൈകുന്നേര൦ 6 മണിക്ക് തുടങ്ങേണ്ട അവസ്ഥ വരെയുണ്ടാക്കിയ വ്യക്തിത്വ൦ ഇല്ലാത്ത വ്യക്തിയാണ് ഈ പ്രസ്ഥാനമൊക്കെ നയിക്കുന്നത്.

  റിമ കാരണം കടക്കാരായി

  റിമ കാരണം കടക്കാരായി

  ഇതു വായിക്കുന്നവ൪ക്ക് മറ്റൊരു സ൦ശയമുണ്ടാകാ൦ രാവിലെ മുതല് മേക്കപ്പ് റൂമില് A/C ഇല്ലാ എന്ന് ശഠിച്ച് വ൪ക്ക് ചെയ്യാതിരുന്ന നടി എങ്ങനെ 5 മണിക്ക് ഷൂട്ടില് സഹകരിച്ചു എന്ന്. എവിടെയോ കിടന്ന ക്യാരവാ൯ ഞങ്ങളെക്കൊണ്ട് 5മണിക്ക് ലൊക്കേഷനില് വരുത്തിച്ചു ആ വാശിക്കാരി. അവിടെ ഒരു ദിവസത്തെ ഷൂട്ടിനായി കരാറു ചെയ്യപ്പെട്ട ഞാനു൦ എന്റെ പാർട്ണർ അജയ് പി പോളും ആ ഒരൊറ്റ ദിവസ൦ കൊണ്ട് കടക്കാരായി.

  ആളാവാനുള്ള പ്രസ്താവനകൾ

  ആളാവാനുള്ള പ്രസ്താവനകൾ

  ഞങ്ങൾക്കായി മാറ്റി വച്ച പ്രതിഫലത്തിന് മുകളിലായി ഞങ്ങളുടെ സ്വന്തം ആയിട്ടുള്ള പണ൦ കൂടി കട൦ തീ൪ക്കാ൯ വിനിയോഗിച്ചു. ഒറ്റ വാക്കില് പറഞ്ഞാൽ പ്രതിഫലവു൦ കിട്ടിയില്ല കൈ നഷ്ടവു൦ വന്നു. ഇങ്ങനെയുള്ള സഹപ്രവ൪ത്തകരോട് കരുണയില്ലാത്ത ഇവരുടെയൊക്കെ സമൂഹത്തില് ആളാവാ൯ പറയുന്ന കപടതയാ൪ന്ന പ്രസ്ഥാവനകളോട് എനിക്ക് പുച്ഛമാണ്.ഞങ്ങൾ ആ സെറ്റിൽ ഉണ്ടായിരുന്നവർക്കെല്ലാം അറിയാം, ഒരു സംവിധായകനെന്ന നിലയിൽ മരച്ച മനസ്സുമായി 5 മണി കഴിഞ്ഞു ഷൂട്ട് ചെയ്തു തീർത്ത അവസ്ഥ .

  എസിക്ക് വേണ്ടി വാശി

  എസിക്ക് വേണ്ടി വാശി

  ആ പ്രൊഫഷൻ തന്നെയാണ് ഞാനും തിരഞ്ഞെടുത്തിരിക്കുന്നത്.അവർക്കു ഒരു ബുദ്ധിമുട്ടുണ്ടാകുമെന്നു കരുതി ഓൺ ദി സ്പോട്ടിൽ ഞങ്ങൾ പോർട്ടബിൾ എ സി റെഡി ആക്കി കൊടുത്തു. അത് പറ്റില്ല എന്ന് പറഞ്ഞായിരുന്നു നിർബന്ധം പിടിച്ചത്. കൂടാതെ ഷൂട്ട് ചെയ്യുന്ന റൂമിൽ മാത്രം ആണ് എസിയുള്ളത്. ആ റൂമിൽ കാരവാൻ വരുന്നത് വരെ ഇരുന്നത് കൊണ്ടാണ് ആർട്ട്കാർക്ക് സെറ്റു കംപ്ലീറ്റ് ചെയ്യാൻ കഴിയാതായതും ഷൂട്ട് വൈകിയതും.

   ഫെമിനിസം തലയ്ക്കു പിടിച്ചിരിക്കുന്നു

  ഫെമിനിസം തലയ്ക്കു പിടിച്ചിരിക്കുന്നു

  നിങ്ങൾ മനസ്സിലാക്കേണ്ട ഒരു വസ്തുത, അടച്ചുറപ്പില്ലാത്തതോ അല്ലെങ്കിൽ ഒരു സ്ത്രീക്ക് സുരക്ഷിതത്വമില്ലാത്ത അവസ്ഥയോ അല്ല അവിടുണ്ടായിരുന്നത്. അവിടെ ഈഗോ വർക്ക് ആകുകയും ഫെമിനിസം തലയ്ക്കു പിടിച്ചിരിക്കുന്ന അവസ്ഥയിൽ കേവലം എസി ഇല്ലാത്ത ഒരു കാരണം മൂലം ഞങ്ങൾ മനപ്പൂർവം അവർ സ്ത്രീയായതു കൊണ്ട് എസി കൊടുത്തില്ല എന്നൊക്കെയായിരിക്കും അവർ മനസ്സിലാക്കി വച്ചിരിക്കുന്നത്. അല്ല സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായതാണ്.

  പോസ്റ്റ് വൈറലാകുന്നു

  പോസ്റ്റ് വൈറലാകുന്നു

  അന്ന് അവരുമായി ഞാൻ ചെയ്യുന്ന രണ്ടാമത്തെ വർക്ക് ആണ്.ഏകദേശം 4 വർഷത്തിന് മുൻപും അവരുമായി ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അന്ന് ഇതൊന്നും ഒരു പ്രോബ്ലം അല്ലായിരുന്നു എന്നാണ് കൃഷ്ണജിത്ത് വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. കൃഷ്ണജിത്തിനെ പിന്തുണച്ച് കൊണ്ടും പറഞ്ഞത് സത്യമാണെന്ന് സാക്ഷ്യപ്പെടുത്തിയും നിരവധി കമന്റുകളാണ് വരുന്നത്. മാത്രമല്ല റിമയെ തെറിവിളിക്കുന്നവർ വ്യാപകമായി പോസ്റ്റ് പ്രചരിപ്പിക്കുന്നുമുണ്ട്.

  English summary
  Advertisement Director Krishnajith S Vijayan against Rima Kallingal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more