കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂർ സെൻട്രൽ ജയിലിലെ 97 തടവുകാരെ വിട്ടയക്കാൻ ഉപദേശക സമിതിയുടെ ശുപാർശ

Google Oneindia Malayalam News

കണ്ണൂർ: സെൻട്രൽ ജയിലിലെ 97 തടവുകാരെ വിട്ടയ്കാൻ ജയിൽ ഉപദേശക സമിതി ശുപാർശ. ഏകദേശം നൂറിലേറെ അപേക്ഷകളാണ് ഉപദേശകസമിതിയുടെ പരിഗണനയ്ക്കെത്തിയത്. എന്നാൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമായില്ലെന്ന് ജയിൽ അധികൃതർ അറിയിച്ചു.

<strong>അടൂർ വിഷയം; ബി ഗോപാലകൃഷ്ണനെ തള്ളി ബിജെപി നേതൃത്വം, എഫ്ബി പോസ്റ്റ് സിപിഎം പ്രചാരണത്തിന് വളമിടുന്നത്!</strong>അടൂർ വിഷയം; ബി ഗോപാലകൃഷ്ണനെ തള്ളി ബിജെപി നേതൃത്വം, എഫ്ബി പോസ്റ്റ് സിപിഎം പ്രചാരണത്തിന് വളമിടുന്നത്!

14 വർഷം തടവ് കഴിഞ്ഞവരെയും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരെയുമാണ് പരിഗണിച്ചത്. ജയിൽ ഡിജിപിയായി ഋഷിരാജ് സിംഗ് ചുമതലയേറ്റ ശേഷം നടന്ന ആദ്യത്തെ ഉപദേശക സമിതി യോ ഗം കൂടിയായിരുന്നു ഇത്. യോഗത്തിലാണ് ശുപാർശ വെച്ചത്.

Kannur central jail

ജയിൽ സൂപ്രണ്ട് ടി ബാബുരാജൻ, ഉപദേശക സമിതി അംഗങ്ങളായ പി ജയരാജൻ, എംസി രാഘവൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. 18 മാസങ്ങൾക്ക് ശേഷമാണ് സെൻട്രൽ ജയിലിൽ ഉപദേശക സമിതി യോഗം ചേർന്നത്. സാധാരണ ആറു മാസത്തിലൊരിക്കലാണ് യോഗം ചേരുക. 2017 ഒക്ടോബറിലായിരുന്നു ഒടുവിൽ യോഗം ചേർന്നത്.

സംസ്ഥാനത്തെ ഹൈടെക് ജയിൽ ഉൾപ്പടെയുള്ള നാല് ജയിലുകളിലും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മൊബൈൽ ജാമറുകൾ സ്ഥാപിക്കുമെന്ന് ഡിജിപി ഋഷിരാജ് സിംഗ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. തടവുകാരിൽ നിന്ന് കിട്ടിയ പരാതികൾ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Advisory panel recommends release of 97 inmates in Kannur Central Jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X