കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നമ്മൾ അതിജീവിക്കും, ഹെലികോപ്റ്റർ കൂടെയുണ്ട്'; പിണറായി വിജയനെ ട്രോളി ജയശങ്കര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോവുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏപ്രില്‍ മാസത്തിലെ ശമ്പളം നല്‍കാന്‍ പോലും ഖജനാവില്‍ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നും അത് ഗഡുക്കളായി പിരിച്ചെടുക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ നിലനില്‍ക്കെയാണ് ഹെലികോപ്റ്ററുകൾ വാടകയ്ക്ക് എടുക്കാൻ പവൻ ഹംസ് ലിമിറ്റഡിന് സർക്കാർ 1.70 കോടി രൂപ കൈമാറുന്നത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടമൊരുക്കിയത്. കോവിഡ് കാലത്തു ജനം മുണ്ടു മുറുക്കിയുടുക്കണമെന്ന് ആവശ്യപ്പെടുന്ന സർക്കാർ ആദ്യം ധൂർത്ത് ഒഴിവാക്കി മാതൃകയാകണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. ഇപ്പോഴിതാ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കറും സര്‍ക്കാറിനെതിരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ്.

ഹെലികോപ്റ്റർ അത്യാവശ്യമാണ്

ഹെലികോപ്റ്റർ അത്യാവശ്യമാണ്

കൊറോണ വൈറസ് പടരുന്നത് തടയാൻ, കേന്ദ്രം പ്രഖ്യാപിച്ചു സംസ്ഥാനം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ലോക്ക് ഡൗൺ വിജയിപ്പിക്കാൻ ഹെലികോപ്റ്റർ അത്യാവശ്യമാണെന്നും ഉത്തര കൊറിയ കൊറോണയെ ചെറുത്തതും ജനകീയ ചൈന കോവിഡ് ബാധയിൽ നിന്ന് കരകയറിയതും ഹെലികോപ്റ്റർ ഉപയോഗിച്ചാണെന്നും ജയശങ്കര്‍ പരിഹാസ രൂപേണ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

രാഷ്ട്രീയം പറയരുത്

രാഷ്ട്രീയം പറയരുത്

നിയമപ്രകാരമുളള മുന്നറിയിപ്പ്, കോവിഡ് പടർന്നു പിടിക്കുമ്പോൾ രാഷ്ട്രീയം പറയരുത്. സർക്കാരിനെ ട്രോളുന്നത് ശിക്ഷാർഹമാണ്.
കൊറോണ വൈറസ് പടരുന്നത് തടയാൻ, കേന്ദ്രം പ്രഖ്യാപിച്ചു സംസ്ഥാനം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ലോക്ക് ഡൗൺ വിജയിപ്പിക്കാൻ ഹെലികോപ്റ്റർ അത്യാവശ്യമാണ്. ഉത്തര കൊറിയ കൊറോണയെ ചെറുത്തതും ജനകീയ ചൈന കോവിഡ് ബാധയിൽ നിന്ന് കരകയറിയതും ഹെലികോപ്റ്റർ ഉപയോഗിച്ചാണ്. നമ്പർ വൺ കേരളത്തിന് ഒന്നല്ല ഒരുപാട് ഹെലികോപ്റ്ററുകൾ ആവശ്യമുണ്ട്.

നയാപൈസയില്ല

നയാപൈസയില്ല

പക്ഷേ ഖജനാവിൽ കാശില്ല. നഞ്ചു വാങ്ങി തിന്നാൻ പോലും നയാപൈസയില്ല. ഏപ്രിൽ മാസത്തെ ശമ്പളം കൊടുക്കാൻ നിവൃത്തിയില്ലാതെ സാലറി ചലഞ്ച് പ്രഖ്യാപിച്ചു. ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾ പൂട്ടിയപ്പോൾ ആ വരുമാനവും ഇല്ലാതായി. കേന്ദ്രം ഒന്നും തന്നില്ല. തരുമെന്നും തോന്നുന്നില്ല. യൂസഫലി, രവിപ്പിളള മുതലായ ഉദാരമതികളുടെ സംഭാവന മാത്രമാണ് ആകെയുള്ള ആശ്വാസം.

തൽക്കാലം നിവൃത്തിയില്ല

തൽക്കാലം നിവൃത്തിയില്ല

സുഹൃത്തുക്കളേ, സഖാക്കളേ അതുകൊണ്ട് ഹെലികോപ്റ്റർ റൊക്കം പണം കൊടുത്തു വാങ്ങാൻ തൽക്കാലം നിവൃത്തിയില്ല. ഒരെണ്ണം വാടകയ്ക്കെടുക്കാനേ പറ്റൂ. വെറും ഒരു കോടി എഴുപത്തിമൂന്നു ലക്ഷം രൂപയാണ് ജിഎസ്ടി അടക്കമുള്ള മാസവാടക. ഒരു വർഷത്തേക്ക് ഇരുപത് കോടി നാൽപത്തേഴര ലക്ഷം. ആദ്യ ഗഡു, സാമ്പത്തിക വർഷം അവസാനിച്ച മാർച്ച് 31ന് കൈമാറി രസീത് വാങ്ങി.

നമ്മൾ അതിജീവിക്കും

നമ്മൾ അതിജീവിക്കും

ഇനി കരാറിൽ നിന്ന് പിൻമാറാൻ സർക്കാരിനോ കമ്പനിക്കോ കഴിയില്ല. ഹെലികോപ്റ്റർ ഇടപാടിനെ കുറിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പല പളളും പറയുന്നുണ്ട്. അരിയാഹാരം കഴിക്കുന്നവരാരും അത് വിശ്വസിക്കില്ല.

നമ്മൾ അതിജീവിക്കും.
ഹെലികോപ്റ്റർ കൂടെയുണ്ട്.

Recommended Video

cmsvideo
കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam
1,70,63,000 കോടി

1,70,63,000 കോടി

അതേസമയം, വിമര്‍ശനങ്ങള്‍ കാര്യമാക്കാതെ ഹെലികോപ്റ്റര്‍ നല്‍കാന്‍ കരാറേറ്റെടുത്ത കമ്പനിയായ പവൻ ഹംസ് ലിമിറ്റഡിന് മുൻകൂർ തുക സർക്കാർ കൈമാറി. ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ ഫെബ്രുവരി 24 ന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 1,44,60,000 രൂപയാണ് മാസവാടക. ചൊവ്വാഴ്ച ഇതിനുള്ള തുക ട്രഷറിയിൽനിന്ന് പിൻവലിച്ചു. 18 ശതമാനം ജിഎസ്ടി കൂടി ചേരുന്നതോടെയാണ് തുക 1,70,63,000 കോടി രൂപയാകുന്നത്.

 കൊറോണ മരണങ്ങള്‍ 47000 കടന്നു; അമേരിക്കയില്‍ മാത്രം ഇന്നലെ മരിച്ചത് 1046 പേർ കൊറോണ മരണങ്ങള്‍ 47000 കടന്നു; അമേരിക്കയില്‍ മാത്രം ഇന്നലെ മരിച്ചത് 1046 പേർ

 രോഗലക്ഷണമില്ലാത്തവര്‍ക്കും വൈറസ് ബാധ; രോഗം സ്ഥിരീകരിച്ചത് ദുബൈയില്‍ നിന്നും എത്തിയവര്‍ക്ക് രോഗലക്ഷണമില്ലാത്തവര്‍ക്കും വൈറസ് ബാധ; രോഗം സ്ഥിരീകരിച്ചത് ദുബൈയില്‍ നിന്നും എത്തിയവര്‍ക്ക്

English summary
Advocate A Jayasankar about pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X