കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരിമണിയൊന്നു കൊറിക്കാനില്ല, തരിവളയിട്ടു കിലുക്കാൻ മോഹം; ദൂര്‍ത്തില്‍ വിമര്‍ശനവുമായി അഡ്വ. ജയശങ്കര്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്നു അനാവശ്യ ചിലവുകള്‍ക്കെതിരെ വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കര്‍. കിഫ്ബി വഴി 700 കോടി രൂപ ചിലവഴിച്ച് സംസ്ഥാനത്ത് നവോത്ഥാന സ്മാരകം പണിയാനടക്കമുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തന്‍റെ പതിവ് ഹാസ്യ ശൈലിയില്‍ ശക്തമായ വിമര്‍ശനമാണ് ജയശങ്കര്‍ നടത്തിയത്.

ബാല്‍ താക്കറെ അനുസ്മരണ ചടങ്ങിനെത്തി ഫട്‌നാവിസ്... ശിവസേന പ്രവര്‍ത്തകര്‍ പ്രതികരിച്ചത് ഇങ്ങനെബാല്‍ താക്കറെ അനുസ്മരണ ചടങ്ങിനെത്തി ഫട്‌നാവിസ്... ശിവസേന പ്രവര്‍ത്തകര്‍ പ്രതികരിച്ചത് ഇങ്ങനെ

'ഭരണച്ചിലവ് കുറയ്ക്കാൻ സർക്കാർ പാടുപെടുകയാണ്: മന്ത്രിമാർക്ക് പുതിയ ഇന്നോവ ക്രിസ്റ്റ, അഡ്വ ജനറലിനും ആറ്റിങ്ങലെ തോറ്റ എംപിക്കും ക്യാബിനറ്റ് റാങ്ക്, പോലീസ്‌ മർദ്ദനം ഏറ്റു മരിക്കുന്നവരുടെ വീട്ടുകാർക്ക് പത്തു ലക്ഷം'- എന്ന് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു..

 jayapinarayi

അഡ്വ.ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

അരിമണിയൊന്നു കൊറിക്കാനില്ല,
തരിവളയിട്ടു കിലുക്കാൻ മോഹം.

ഖജനാവിൽ അഞ്ചു നയാപൈസയില്ല. എല്ലാവരും മുണ്ട് മുറുക്കി ഉടുക്കണം. വികസന പദ്ധതികൾ പെരുവഴിയിൽ, കെഎസ്ആർടിസി കട്ടപ്പുറത്ത്. പ്രളയ ദുരിതാശ്വാസത്തിനു കിട്ടിയ കാശു കൊണ്ടാണ് നിത്യ ചെലവ് നടത്തുന്നത്. ട്രഷറി പൂട്ടാൻ ഇനി അധിക ദിവസം വേണ്ട.

ദില്ലിയിൽ കോൺഗ്രസ് ചിത്രത്തിലേ ഇല്ല, തിരഞ്ഞെടുപ്പ് മത്സരം ബിജെപിയുമായി നേരിട്ടെന്ന് ആം ആദ്മി പാർട്ടിദില്ലിയിൽ കോൺഗ്രസ് ചിത്രത്തിലേ ഇല്ല, തിരഞ്ഞെടുപ്പ് മത്സരം ബിജെപിയുമായി നേരിട്ടെന്ന് ആം ആദ്മി പാർട്ടി

ഭരണച്ചിലവ് കുറയ്ക്കാൻ സർക്കാർ പാടുപെടുകയാണ്: മന്ത്രിമാർക്ക് പുതിയ ഇന്നോവ ക്രിസ്റ്റ, അഡ്വ ജനറലിനും ആറ്റിങ്ങലെ തോറ്റ എംപിക്കും ക്യാബിനറ്റ് റാങ്ക്, പോലീസ്‌ മർദ്ദനം ഏറ്റു മരിക്കുന്നവരുടെ വീട്ടുകാർക്ക് പത്തു ലക്ഷം...

അതൊന്നും പോരാഞ്ഞ്, ഇതാ ജില്ല തോറും നവോത്ഥാന മന്ദിരങ്ങൾ പണിയാൻ 700 കോടി അനുവദിക്കുന്നു. ഇരട്ട ചങ്കൻ പത്നീസമേതം ജപ്പാനിലും കൊറിയയിലും ഉല്ലാസ യാത്ര പോകുന്നു.

എൽഡിഎഫ് വന്നു
എല്ലാം ശരിയായി.

English summary
Advocate A Jayasankar against pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X