കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹമാരീ രാഷ്ട്ര ഭാഷാ ഇറ്റാലിയൻ ഹേ; ഹിന്ദി ഹറാം.. ഇറ്റാലിയൻ വാഴ്കൈ, സോണിയയെ പരിഹസിച്ച് ജയശങ്കര്‍

Google Oneindia Malayalam News

തിരുവനന്തപുരം: പതിനേഴാമത് ലോക്സഭയുടെ ആദ്യസമ്മേളനത്തിന് ഇന്നലയോടെ തുടക്കമായി. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകളാണ് ഇന്നലേയും ഇന്നുമായി നടന്നുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട് ക്യാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യാനുണ്ടായിരുന്നെങ്കിലും മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷായിരുന്നു മോദിക്ക് പിന്നാലെ സത്യപ്രതിജ്ഞ ചെയ്തത്.

<strong> നടന്‍ വിനായകനെ പോലീസ് അറസ്റ്റ് ചെയ്തേക്കും: പരാതിയിലുറച്ച് പെണ്‍കുട്ടി, തെളിവുകള്‍ ഹാജരാക്കി</strong> നടന്‍ വിനായകനെ പോലീസ് അറസ്റ്റ് ചെയ്തേക്കും: പരാതിയിലുറച്ച് പെണ്‍കുട്ടി, തെളിവുകള്‍ ഹാജരാക്കി

അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രോടേംസ്പീക്കറെ സഹായിക്കാനുള്ള പാനലില്‍ അംഗമായതിനാലാണ് അക്ഷരമാലക്രമത്തില്‍ പിന്നിലായിട്ടു കൊടിക്കുന്നിലിന് ആദ്യം സത്യപ്രതിജ്ഞ ചെയ്യാനുള്ള അവസരം ഒരുക്കിയത്. ഹിന്ദിയിലായിരുന്നു കൊടിക്കുന്നിലിന്‍റെ സത്യപ്രതിജ്ഞ. ഹിന്ദി സത്യപ്രതിജ്ഞ സദസ്സില്‍ ഇത് കയ്യടി ഉയര്‍ത്തിയെങ്കിലും കൊടിക്കുന്നിലിനെ അരികിലേക്ക് വിളിച്ചു വരുത്തി സോണിയ ഗാന്ധി ശാസിച്ചു.

ഹിന്ദി സത്യപ്രതിജ്ഞ

ഹിന്ദി സത്യപ്രതിജ്ഞ

കൊടിക്കുന്നില്‍ സുരേഷ് മലയാളത്തിലോ ഹിന്ദിയിലോ സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കൊടിക്കുന്നിലിന്‍റെ ഹിന്ദി സത്യപ്രതിജ്ഞ ലോക്സഭയെ ഒന്നടങ്കം അമ്പരിപ്പിച്ചു. ലോക് സഭയില്‍ നിറഞ്ഞ കയ്യടിയാണ് ഇതിന് ലഭിച്ചത്. ഹിന്ദിയിലുള്ള കൊടിക്കുന്നിലിന്‍റെ സത്യപ്രതിജ്ഞ, മോദിയും തൊട്ടടുത്ത് ഇരുന്ന രാജ്‍നാഥ് സിങ്ങും കൗതുകത്തോടെ പ്രോത്സാഹിപ്പിക്കുകയും ചെയ്‍തു.

സോണിയാ ഗാന്ധിയുടെ ശാസന

സോണിയാ ഗാന്ധിയുടെ ശാസന

തുടര്‍ന്നാണ് കൊടിക്കുന്നിലിനെ അരികിലേക്ക് വിളിച്ചു വരുത്തി സോണിയാ ഗാന്ധി ശാസിച്ചത്. നിങ്ങള്‍ക്ക് നിങ്ങളുടേതായ ഭാഷയില്ലേയെന്നും അതില്‍ സത്യപ്രതിജ്ഞ ചെയ്യാവുന്നതാണ് നല്ലതെന്നും സോണി പറഞ്ഞു. ഇംഗ്ലീഷിലോ നിങ്ങലുടെ പ്രാദേശിക ഭാഷയിലോ വേണം സത്യവാചകം ചൊല്ലാനെന്നും സോണിയ ഗാന്ധി അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടെ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യാനിരുന്ന ഉണ്ണിത്താനടക്കമുള്ള പലരും പിന്നീട് ഇംഗ്ലീഷിലും മലയാളത്തിലുമായിട്ടായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.

ജയശങ്കറിന്‍റെ വിമര്‍ശനം

ജയശങ്കറിന്‍റെ വിമര്‍ശനം

ഇതിന് പിന്നാലെ സോണിയ ഗാന്ധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്ത് എത്തുകയും ചെയ്തു. സോണിയ ഗാന്ധിക്ക് ഹിന്ദിവിരുദ്ധയാണെന്നായിരുന്നു പലരുടേയും വിമര്‍ശനം. വിഷയത്തില്‍ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കരും സോണിയാ ഗാന്ധിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നു. അഹിംസാ പാർട്ടിയ്ക്ക് ഹിന്ദി ഹറാമാണ്. ബിജെപിക്കാരുടെ കയ്യടി കിട്ടാൻ ഹിന്ദിയിൽ സത്യവാചകം ചൊല്ലിയത് അച്ചടക്ക ലംഘനമാണെന്നും പരിഹാസ രൂപേണ ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഹമാരീ രാഷ്ട്ര ഭാഷാ ഇറ്റാലിയൻ ഹേ...

ഹമാരീ രാഷ്ട്ര ഭാഷാ ഇറ്റാലിയൻ ഹേ...

ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷാ നഹീ.. ഹമാരീ രാഷ്ട്ര ഭാഷാ ഇറ്റാലിയൻ ഹേ...
കോൺഗ്രസ് അംഗങ്ങൾ ഇറ്റാലിയൻ ഭാഷയിൽ വേണം സത്യപ്രതിജ്ഞ ചെയ്യാൻ. കാരണം, നമ്മുടെ മാതൃഭാഷ ഇറ്റാലിയനാണ്. ലോകത്തെ ഏറ്റവും മനോഹരമായ ഭാഷ. ഇറ്റാലിയൻ അറിയാത്തവർ സ്പാനിഷിലോ ഫ്രഞ്ചിലോ സത്യവാചകം ചൊല്ലണം. തീരെ നിവൃത്തിയില്ലാത്തവർ ഇംഗ്ലീഷിൽ.

അഹിംസാ പാർട്ടിയ്ക്ക് ഹിന്ദി ഹറാം

അഹിംസാ പാർട്ടിയ്ക്ക് ഹിന്ദി ഹറാം

അഹിംസാ പാർട്ടിയ്ക്ക് ഹിന്ദി ഹറാമാണ്. പ്രാകൃത ഭാഷ. ബിജെപിക്കാരുടെ ഭാഷ. നമ്മുടെ പാർട്ടിയെ തോല്പിച്ച അലവലാതികളുടെ ഭാഷ. കൊടിക്കുന്നിൽജി ചെയ്തത് തെറ്റാണ്. ഒന്നുകിൽ ഡീനും ആന്‍റോയും ഹൈബിയും ചെയ്തപോലെ മാന്യമായി ഇംഗ്ലീഷിൽ പ്രതിജ്ഞ ചെയ്യണമായിരുന്നു. അല്ലെങ്കിൽ മലയാളത്തിൽ വേണമായിരുന്നു. ബിജെപിക്കാരുടെ കയ്യടി കിട്ടാൻ ഹിന്ദിയിൽ സത്യവാചകം ചൊല്ലിയത് അച്ചടക്ക ലംഘനമാണ്, ഗുരുതരമായ പെരുമാറ്റ ദൂഷ്യമാണ്. ഹിന്ദി ഒഴികൈ! ഇറ്റാലിയൻ വാഴ്കൈ! എന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതി

കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതി

പാഠ്യപദ്ധതിയില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെതിരായ പ്രതിഷേധം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ശക്തമാകുന്നതിനിടെയാണ് കേരളത്തില്‍ നിന്നുള്ള എം പിയുടെ ഹിന്ദി സത്യപ്രതിജ്ഞ എന്നതായിരുന്നു ശ്രദ്ധേയം. ദേശീയ വിദ്യാഭ്യസ നയത്തില്‍ മാറ്റം വരുത്തുന്ന ഒരു കരട് ബില്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതി നേരത്തെ തയ്യാറാക്കിയിരുന്നു

പ്രതിഷേധം

പ്രതിഷേധം

ഹിന്ദിയും ഇംഗ്ലീഷും രാജ്യത്തെ വിദ്യാലയങ്ങളില്‍ നിര്‍ബന്ധമാക്കാനും മൂന്നാമതൊരു ഭാഷ ഐച്ഛിക ഭാഷയായി പഠിപ്പിക്കാനുമായിരുന്നു സമിതി സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തത്. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കുന്നു എന്ന് ആരോപിച്ച് തമിഴ്നാട് ഉള്‍പ്പടേയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമായിരുന്നു നടന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഹിന്ദി സത്യപ്രതിജ്ഞാ വിവാദത്തില്‍ സോണിയ ഗാന്ധിയെ പരിഹസിച്ചുകൊണ്ടുള്ള ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
advocate a jayasankar against sonia ghandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X