• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിയിലേക്ക് പോകുമോ? നികേഷിന്റെ ചോദ്യത്തിന് അഡ്വ. ജയശങ്കറിന്റെ മറുപടി, പിണറായിക്ക് വിമർശനം

കൊച്ചി: രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ ജയശങ്കര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകള്‍ സിപിഎം ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്. സിപിഐ അംഗമാണെങ്കിലും ജയശങ്കറിന് സംഘപരിവാര്‍ ബന്ധമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങളും ചര്‍ച്ചകളും.

റിപ്പോര്‍ട്ടര്‍ ടിവിയിലെ ക്ലോസ് എന്‍കൗണ്ടറില്‍ സംഘപരിവാര്‍ ബന്ധം അടക്കമുളള ആരോപണങ്ങള്‍ക്ക് അഡ്വക്കേറ്റ് ജയശങ്കര്‍ മറുപടി നല്‍കിയിരിക്കുകയാണ്. പിണറായി വിജയന്റെ യക്ഷ-കിങ്കര ഗന്ധര്‍വ്വന്മാരാണ് തന്നെ എതിര്‍ക്കുന്നത് എന്ന് ജയശങ്കര്‍ പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ..

പറയുന്നത് സിപിഎമ്മുകാർ

പറയുന്നത് സിപിഎമ്മുകാർ

താന്‍ സംഘപരിവാറുകാരനാണ് എന്ന് പറയുന്നത് സിപിഎമ്മുകാരാണ് എന്ന് അഡ്വക്കേറ്റ് ജയശങ്കര്‍ ആരോപിച്ചു. താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പൊതുപരിപാടികളില്‍ പങ്കെടുക്കാറുണ്ട്. പങ്കെടുക്കാത്തത് വിധ്വംസക ശക്തികളായ പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടികളിലാണ്. ഏറ്റവും കുറവ് പരിപാടികളില്‍ പങ്കെടുത്തിരിക്കുന്നത് സംഘപരിവാര്‍ സംഘടനകളുടെ പരിപാടികളിലാണ് എന്നും ജയശങ്കര്‍ പറഞ്ഞു.

സുരേന്ദ്രന് ചരട് കെട്ടിക്കൊടുത്തത്

സുരേന്ദ്രന് ചരട് കെട്ടിക്കൊടുത്തത്

സുരേന്ദ്രന് ചരട് കെട്ടിക്കൊടുത്തത് വീടിന് സമീപത്തുളള ക്ഷേത്രത്തിലെ പരിപാടിക്ക് വന്നപ്പോഴാണ്. അതുകൊണ്ടൊന്നും ജനാധിപത്യവും മതേതരത്വവും തകരുമെന്ന് താന്‍ കരുതുന്നില്ല. കുഞ്ഞാലിക്കുട്ടിയുടേയും തങ്ങളുടേയും ഒപ്പവും താന്‍ പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. അതിലൊന്നും കാര്യമില്ലെന്നും ജയശങ്കര്‍ അഭിമുഖത്തില്‍ പറഞ്ഞു.

മുസ്ലീം വിരോധം

മുസ്ലീം വിരോധം

സംസ്ഥാനത്ത് ഒരു വലിയ വിഭാഗം ആളുകളില്‍ മുസ്ലീം വിരോധം പടര്‍ന്ന് പിടിക്കുന്നുണ്ട്. അത് ഹിന്ദുക്കളിലുളളതിനേക്കാള്‍ കൂടുതല്‍ ക്രിസ്ത്യാനികള്‍ക്കുമാണ്. പ്രത്യേകിച്ച് സവര്‍ണ ക്രിസ്ത്യാനികള്‍ക്കാണ്. അത് കേരളത്തെ അപകടകരമായ സ്ഥിതിയിലേക്ക് നയിക്കും. ക്രിസ്ത്യാനികള്‍ക്കിടയില്‍ വലിയ അരക്ഷിതാവസ്ഥയുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു.

ബിജെപിയിലേക്ക് പോകില്ല

ബിജെപിയിലേക്ക് പോകില്ല

മുസ്ലീംകള്‍ക്ക് പല ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്നും അവരുടെ ജനസംഖ്യ ഉയര്‍ന്ന് വരികയാണ് എന്നുമുളള തോന്നല്‍ അവര്‍ക്കിടയിലുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു. ബിജെപി ഒരു ഫാസിസ്റ്റ് ശക്തിയാണ് എന്നതില്‍ സംശയമില്ല. താന്‍ ബിജെപിയിലേക്ക് പോകില്ല എന്നത് 101 ശതമാനം ഉറപ്പാണ്. ആ ചോദ്യം ചോദിക്കാന്‍ എങ്ങനെ ധൈര്യം വന്നുവെന്ന് അവതാരകനായ നികേഷ് കുമാറിനോട് ജയശങ്കര്‍ ചോദിച്ചു.

അവരോട് സഹതാപം മാത്രമേ ഉളളൂ

അവരോട് സഹതാപം മാത്രമേ ഉളളൂ

താന്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ നിന്ന് സിപിഎം പ്രതിനിധികള്‍ വിട്ട് നില്‍ക്കുന്നത് എന്തുകൊണ്ടാണ് എന്ന് തനിക്ക് അറിയില്ല. ബഹിഷ്‌ക്കരണം തന്നെ ബാധിക്കില്ല. അവരോട് സഹതാപം മാത്രമേ ഉളളൂ. അവരെ ദൈവം രക്ഷിക്കട്ടെ എന്ന് മാത്രമേ പറയാനുളളൂ. സമീപകാലത്തൊന്നും താന്‍ സിപിഎം പാര്‍ട്ടിയെയോ നേതാക്കളെയോ വളരെ രൂക്ഷമായി വിമര്‍ശിച്ചില്ലെന്നാണ് തികഞ്ഞ ബോധ്യം

എതിര്‍ക്കുന്നത് വ്യക്തിയേ അല്ല

എതിര്‍ക്കുന്നത് വ്യക്തിയേ അല്ല

മുന്‍പും പല പാര്‍ട്ടിയിലേയും നേതാക്കളെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. അതിലൊന്നും കുറ്റബോധം തോന്നിയിട്ടില്ല. സിപിഎമ്മിലെ തമ്പുരാക്കന്മാര്‍ക്ക് തന്നോട് എന്തെങ്കിലും കാരണത്താല്‍ അതൃപ്തിയുണ്ടെങ്കില്‍ ്അതിലൊന്നും ചെയ്യാനില്ല. താന്‍ എതിര്‍ക്കുന്നത് പിണറായി വിജയന്‍ എന്ന വ്യക്തിയേയോ ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിയേയോ അല്ല. അഴിമതിയെ ആണെന്നും ജയശങ്കര്‍ പറഞ്ഞു.

താൻ വിഎസ് ആരാധകൻ

താൻ വിഎസ് ആരാധകൻ

പിണറായിയോട് വിരോധമില്ല. പാര്‍ട്ടിക്കുളളില്‍ നേരത്തെ വിഭാഗീയത ഉണ്ടായിരുന്നു. വിഭാഗീയത ആളിക്കത്തിയ മലപ്പുറം സമ്മേളനം മുതല്‍ക്ക് താന്‍ വിഎസിനോട് അനുഭാവം ഉളള ആളാണ്. സിപിഎം അല്ലെങ്കിലും അങ്ങനെ ഉളള പലരുമുണ്ട്. അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചപ്പോഴടക്കം വിമര്‍ശിച്ചിരുന്നു. വ്യക്തിപരമായി അദ്ദേഹത്തോട് സ്‌നേഹവും ആരാധനയും ഉണ്ട്. അതുകൊണ്ട് തന്നെ പിണറായിയോട് പ്രത്യേക മമതയോ ബഹുമാനമോ തോന്നിയിട്ടില്ലെന്നും ജയശങ്കര്‍ പറഞ്ഞു.

English summary
Advocate A Jayasankar clarifies on alleged Sanghparivar connection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X