കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇനി ജനങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ പറ്റില്ല; വില വര്‍ധനവിനെതിരെ ജയശങ്കര്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത നിരക്ക് കുത്തനെ കൂട്ടിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിരത്തില്‍ 11.4 ശതമാനം വരെയുള്ള വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മാസം 50 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 18 രൂപയും 500 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 250 രൂപയുമാണ് കൂടുന്നത്. വൈദ്യുത നിരക്ക് വര്‍ധനവില്‍ സര്‍ക്കാറിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

<strong>ആരെയും കുറ്റപ്പെടുത്തുന്നില്ല, മാപ്പ്, പ്രതിഭ എംഎൽഎയുടെ മുന്‍ ഭര്‍ത്താവ് ഹരിയുടെ ആത്മഹത്യാക്കുറിപ്പ്</strong>ആരെയും കുറ്റപ്പെടുത്തുന്നില്ല, മാപ്പ്, പ്രതിഭ എംഎൽഎയുടെ മുന്‍ ഭര്‍ത്താവ് ഹരിയുടെ ആത്മഹത്യാക്കുറിപ്പ്

ഇരുപതിൽ പത്തൊമ്പതും തോല്പിച്ചതിന് സഖാക്കൾ പകരം വീട്ടുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കര്‍ വൈദ്യുത നിരക്കിനോട് പ്രതികരിക്കുന്നതത്. ബജറ്റിലൂടെ പെട്രോളിന്‍റേയും ഡീസലിന്‍റെയും വില കൂടീയതിനേയും തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വിമര്‍ശിക്കുന്നു. ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ajayashnkar

കേന്ദ്ര സർക്കാർ ജനനന്മ ലാക്കാക്കി പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കൂട്ടി; നമ്മുടെ സർക്കാർ നവോത്ഥാന മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ വൈദ്യുതി നിരക്ക് പരിഷ്കരിച്ചു.തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇനി ജനങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ പറ്റില്ല എന്നതാണ് കേന്ദ്രത്തിനും സംസ്ഥാനത്തിനുമുളള സൗകര്യം.

<strong> വിമതര്‍ക്ക് അയോഗ്യത, 'തമിഴ്നാട്' മാതൃകയില്‍ സര്‍ക്കാറിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്</strong> വിമതര്‍ക്ക് അയോഗ്യത, 'തമിഴ്നാട്' മാതൃകയില്‍ സര്‍ക്കാറിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ്

ലോക്‌സഭയിൽ 303 സീറ്റ് നൽകി ജയിപ്പിച്ചവരോടുളള നന്ദി സൂചകമായി ബിജെപി എണ്ണവില കൂട്ടി. ഇരുപതിൽ പത്തൊമ്പതും തോല്പിച്ചതിന് സഖാക്കൾ പകരം വീട്ടുന്നു. ഇതെല്ലാം നമുക്ക് വേണ്ടിയാണ്. അതു മറക്കരുത്. ജനാധിപത്യം വെൽവൂതാക!

English summary
Advocate A Jayasankar Electricity rate hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X