കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റപ്പനും മകന്‍ അമ്മിണികുട്ടനും പിന്നെ മക്കള്‍ രാഷ്ട്രീയവും; പരിഹാസവുമായി ജയശങ്കര്‍

Google Oneindia Malayalam News

തിരുവനന്തപരും: ദേശീയ തലത്തിലായാലും കേരളത്തിലായാലും മക്കള്‍ രാഷ്ട്രീയം കോണ്‍ഗ്രസിനകത്ത് എന്നും വെല്ലുംവിളികള്‍ സൃഷ്ടിക്കാറുണ്ട്. നേതാക്കളുടെ മക്കള്‍ എന്ന ഒരൊറ്റ ആനുകൂല്യത്തിന്റെ പിന്‍ബലത്തില്‍ ചിലരെ സംഘടനാതലപ്പത്ത് പ്രതിഷ്ഠിക്കുമ്പോള്‍ താഴെത്തട്ടുമുതല്‍ പ്രവര്‍ത്തിച്ചു വരുന്നവര്‍ക്ക് നിസ്സഹായതയോടെ നോക്കി നില്‍ക്കാനെ വിധിയുള്ളു.

ഇത്തരത്തിലുള്ളൊരു മക്കള്‍ നിയമനത്തിനാണ് കേരളത്തിലെ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. മുതര്‍ന്ന നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ സംസ്ഥാന കണ്‍വീനറായി നിയമിക്കുമ്പോള്‍ പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ ഏക യോഗ്യത ആന്റണിയുടെ മകന്‍ എന്നതാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സിനകത്തെ മക്കള്‍ രാഷ്ട്രീയത്തെ രൂക്ഷമായി വിമര്‍ശിച്ചു രംഗത്ത് വന്നിരിക്കുകയാണ് അഡ്വ: ജയശങ്കര്‍.

വിമര്‍ശനം

വിമര്‍ശനം

അടിയന്തരാവസ്ഥകാലത്ത് ഗുഹാവത്തിയില്‍ ചെന്ന് ഇന്ദിരാഗാന്ധിയുടെ മക്കള്‍ രാഷ്ട്രീയത്തെ എതിര്‍ത്ത വില്ലാളി വീരനായ ആന്റണി കാലം മാറിയപ്പോള്‍ മകനെ കേരളരാഷ്ട്രീയത്തിലേക്ക് കെട്ടിയിറക്കുന്നു എന്നാണ് തന്റെ പതിവ് ശൈലിയില്‍ അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.

വില്ലാളിവീരന്‍

വില്ലാളിവീരന്‍

ഒരിടത്തൊരിടത്ത് ഒരു ആന്റപ്പനുണ്ടായിരുന്നു. ആദര്‍ശ ധീരന്‍. അടിയന്തരാവസ്ഥ കാലത്ത് ഗുവാഹത്തിയില്‍ ചെന്ന് ഇന്ദിരാഗാന്ധിയുടെ മക്കള്‍ രാഷ്ട്രീയത്തെ എതിര്‍ത്ത വില്ലാളിവീരന്‍. സഞ്ജയ് ഗാന്ധിയെ കേരളത്തില്‍ കാലെടുത്തു കുത്താന്‍ അനുവദിക്കാതിരുന്ന ധര്‍മ്മപുത്രന്‍.

കിങ്ങിണിക്കുട്ടന് സീറ്റ്

കിങ്ങിണിക്കുട്ടന് സീറ്റ്

കാലം മാറി, കഥ മാറി. ആന്റപ്പന്‍ പില്‍ക്കാലത്ത് അല്പം വിട്ടുവീഴ്ച ചെയ്തു. ഗാന്ധി കുടുംബ വാഴ്ച അംഗീകരിച്ചു; കരുണാകരന്‍ മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ മകന്‍ കിങ്ങിണിക്കുട്ടനു സീറ്റ് വാങ്ങിക്കൊടുത്തു.

മകന്‍ അമ്മിണിക്കുട്ടന്‍

മകന്‍ അമ്മിണിക്കുട്ടന്‍

അപ്പോഴും അവനവന്റെ കാര്യത്തില്‍ ആദര്‍ശവാനായി തുടര്‍ന്നു.കാലം പിന്നെയും മാറി. ഇപ്പോള്‍ മകന്‍ അമ്മിണിക്കുട്ടനെ കേരള രാഷ്ട്രീയത്തില്‍ കെട്ടിയിറക്കുന്നു.

അങ്കുശമില്ലാത്ത കാപട്യമേ

അങ്കുശമില്ലാത്ത കാപട്യമേ

കിങ്ങിണിക്കുട്ടന്‍ സേവാദള്‍ വഴിയാണ് വന്നതെങ്കില്‍, ഡിജിറ്റല്‍ മീഡിയ സെല്‍ വഴിക്കാണ് അമ്മിണിക്കുട്ടന്റെ രംഗപ്രവേശം. അങ്കുശമില്ലാത്ത കാപട്യമേ, മണ്ണില്‍ ആന്റണിയെന്നു വിളിക്കട്ടെ നിന്നെ ഞാന്‍! എന്ന പരിഹാസത്തോടെയാണ് ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

പ്രതിഷേധം

പ്രതിഷേധം

അതേസമയം, അനില്‍ ആന്റണിയുടെ നിയമനത്തിനെതിരെ കോണ്‍ഗ്രസ്സിനുള്ളില്‍ തന്നെ പ്രതിഷേധം പുകയുകയാണ്. യൂത്ത് കോണ്‍ഗ്രസ് നേതാവായ അരുണ്‍ പാര്‍ട്ടി നടപടിക്കെതിരെ രൂക്ഷമായ പ്രതികരണമായിരുന്നു ഇന്നലെ നടന്ന ചാനല്‍ ചര്‍ച്ചയില്‍ നടത്തിയത്. പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്ന രീതിയാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

പ്രചരണങ്ങള്‍ക്ക് ഡിജിറ്റല്‍ മുഖം

പ്രചരണങ്ങള്‍ക്ക് ഡിജിറ്റല്‍ മുഖം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പ്രചരണങ്ങള്‍ക്ക് ഡിജിറ്റല്‍ മുഖം നല്‍കാനാണ് അനില്‍ ആന്റണിയെ കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയാ സെല്ലി്‌ന്റെ കണ്‍വീനര്‍ ആക്കിയത്. ഡിജിറ്റല്‍ മേഖലാ രംഗത്ത് പ്രവര്‍ത്തിച്ച് കഴിവു തെളിയിച്ച പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടിയിലുണ്ടെങ്കിലും എകെ ആന്റണിയുടെ മകന്‍ എന്നത് അനിലിന് ഗുണകരമായി.

അഖിലേന്ത്യാ തലത്തില്‍

അഖിലേന്ത്യാ തലത്തില്‍

അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ്സിന്റെ നവമാധ്യമ വിഭാഗത്തിന്റെ ചുമതല അനൗദ്യോഗികമായി വഹിക്കുന്നതും അനില്‍ ആന്റണിയാണ്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി അനില്‍ ആന്റണിയുടെ നേതൃത്വത്തില്‍ നവമാധ്യമങ്ങളില്‍ നടത്തിയ പ്രചരണം ശ്രദ്ധേയമായിരുന്നു.

സൈബര്‍ തന്ത്രങ്ങള്‍

സൈബര്‍ തന്ത്രങ്ങള്‍

സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേലുമായി ചേര്‍ന്നായിരുന്നു ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി അനില്‍ സൈബര്‍ തന്ത്രങ്ങള്‍ അണിയിച്ചൊരുക്കിയത്. ഈ പ്രചരണങ്ങള്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്‌തെന്നാണ് വിലയിരുത്തുന്നത്.

കര്‍ണാടകയിലും രാജസ്ഥാനിലും

കര്‍ണാടകയിലും രാജസ്ഥാനിലും

ഗുജറാത്തിന് പിന്നാല കര്‍ണാട നിയമസഭ തെരഞ്ഞെടുപ്പിലും ഡിജിറ്റല്‍ പ്രചാരണത്തിന്റെ ചുമതല കോണ്‍ഗ്രസ് നേതൃത്വം അനിന്‍ ആന്റണിയേയും ഫൈസല്‍ പട്ടേലിനേയും ഏല്‍പ്പച്ചും. ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിലും അനില്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു ഡിജിറ്റല്‍ പ്രചാരണത്തിന്റെ ചുമതല.

അമേരിക്കയിലെ പഠനം

അമേരിക്കയിലെ പഠനം

അമേരിക്കയിലെ പഠനകാലത്ത് തന്നെ ഫൈസലും അനിലും സുഹൃത്തുക്കളാണ്. കേരളത്തില്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ അനില്‍ അമേരിക്കയിലെ സ്റ്റാന്‍ഫഡില്‍ നിന്നാണ് മാനേജ്‌മെന്റ് സയന്‍സ് ആന്‍ഡ് എിന്‍ജിനീയറിംഗില്‍ ബിരുദം നേടുന്നത്. ഹാര്‍വഡ് സര്‍വകലാശാലയില്‍ നിന്നുള്ള എംബഎ ബിരുദധാരിയാണ് ഫൈസല്‍.

ആശങ്ക

ആശങ്ക

ഈ സൗഹൃദമാണ് കോണ്‍ഗ്രസിനും വേണ്ടി ഡിജിറ്റല്‍ മീഡിയ ചുമതല വഹിക്കുന്നതില്‍ ഇരുവരേയും ഒന്നിപ്പിച്ചത്. ഇരുവര്‍ക്കുമൊപ്പം ഡിജിറ്റല്‍ പ്രചാരണത്തിന്റെ ചുമതല നിര്‍വഹിക്കാന്‍ സിലിക്കണ്‍ വാലിയില്‍ നിന്നുള്ള വിദഗ്ധ സംഘവുമുണ്ട്. ഡിജിറ്റല്‍ മീഡിയാ പ്രചരണത്തിന്റെ ചുവതലയാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളതെങ്കിലും അതുവഴി സംഘടനാ നേതൃത്വത്തിലേക്കും അനിലിനെ കൊണ്ടുവരുമോ എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടേയുള്ളവരുടെ ആശങ്ക.

ഫേസ്ബുക്ക് പോസ്റ്റ്

ജയശങ്കര്‍

English summary
advocate a jayasankar on ak antony and his son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X