കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെറുമൊരു മോഷ്ടാവായോരെന്നെ കള്ളിയെന്നു വിളിക്കല്ലേ?; ദീപാ നിശാന്തിനെ രൂക്ഷമായ പരിഹാസിച്ച് ജയശങ്കര്‍

Google Oneindia Malayalam News

കേരള വര്‍മ്മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് കവിത മോഷ്ട്ടിച്ചെന്ന ആരോപണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. യുവ കവിയായ എസ് കലേഷിന്റെ കവിത ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ദീപാ നിശാന്തിന്റെ പേരില്‍ അദ്ധ്യാപകരുടെ മുഖ പുസ്തകത്തില്‍ അച്ചടിച്ചു വന്നത്. കവിത ശ്രദ്ധയില്‍പ്പെട്ടതോടെ ഇതിനെതിരെ എസ് കലേഷ് രംഗത്ത് വരികയായിരുന്നു.

<strong>ബിജെപിക്കൊപ്പം പോയ പിസി ജോര്‍ജ്ജിന് പണികിട്ടിത്തുടങ്ങി; സ്വന്തം പാര്‍ട്ടിയില്‍ വിള്ളല്‍, തര്‍ക്കം</strong>ബിജെപിക്കൊപ്പം പോയ പിസി ജോര്‍ജ്ജിന് പണികിട്ടിത്തുടങ്ങി; സ്വന്തം പാര്‍ട്ടിയില്‍ വിള്ളല്‍, തര്‍ക്കം

2011 ല്‍ മാര്‍ച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/ നീ എന്ന എഴുതി ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച അഭിപ്രായം നേടിയിരുന്നു. മാധ്യമം ആഴ്ച്ചപതിപ്പിലും അച്ചടിച്ചു വന്നു. ഇന്നലെ അതേ കവിത മറ്റൊരു വ്യക്തിയുടെ പേരില്‍ അച്ചടിച്ചു വന്നതോടെ വിഷമം തോന്നുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചാ വിഷയമായ കവിതാ മോഷണത്തില്‍ രൂക്ഷപരിഹാസവുമായി രംഗത്ത് രാഷ്ട്രീയക്കാരനായ അഡ്വ; ജയശങ്കര്‍..

പരിഹാസം

പരിഹാസം

തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ ദീപാനീശാന്തിനെതിരെ രൂക്ഷമായ പരിഹാസമാണ് അഡ്വ: ജയശങ്കര്‍ നടത്തുന്നത്. നവോത്ഥാന വിരുദ്ധരും സാമ്രാജ്യത്വ ഫാസിസ്റ്റ് സയണിസ്റ്റ് ലോബിയുമാണ് ദീപ ടീച്ചറെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് എന്നുവരെ പോകുന്നു ജയശങ്കറിന്റെ പരിഹാസം. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

കളളിയെന്നു വിളിക്കല്ലേ

കളളിയെന്നു വിളിക്കല്ലേ

വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേ....

സുപ്രസിദ്ധ സാഹിത്യകാരിയും പുരോഗമന മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് വിശ്വാസികളുടെ സ്‌നേഹഭാജനവും സര്‍വ്വോപരി നവോത്ഥാന നായികയുമായ ദീപാ നിഷാന്തിനെതിരെ സാഹിത്യ ചോരണം ആരോപിക്കുന്നു ചില തല്പരകക്ഷികള്‍.

എസ് കലേഷ് എന്ന അപ്രശസ്ത കവി

എസ് കലേഷ് എന്ന അപ്രശസ്ത കവി

എസ് കലേഷ് എന്ന അപ്രശസ്ത കവി 2011ല്‍ എഴുതി പ്രസിദ്ധീകരിച്ച ഒരു കവിത അല്ലറചില്ലറ വ്യത്യാസങ്ങള്‍ വരുത്തി ദീപ സ്വന്തം പേരില്‍ പുന:പ്രസിദ്ധീകരിച്ചു എന്നാണ് ആരോപണം.

അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്

അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്

നവോത്ഥാന വിരുദ്ധരും സാമ്രാജ്യത്വ ഫാസിസ്റ്റ് സയണിസ്റ്റ് ലോബിയുമാണ് ദീപ ടീച്ചറെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. ദീപ കോപ്പിയടിച്ചാണ് പരീക്ഷ പാസായതെന്നും കോഴ കൊടുത്താണ് ജോലി സമ്പാദിച്ചതെന്നും ഇനി ആരോപണം ഉയര്‍ന്നേക്കും.

ടീച്ചറെ കല്ലെറിയുന്നു

ടീച്ചറെ കല്ലെറിയുന്നു

പുരോഗമന നാട്യക്കാരായ ചില പുംഗവന്മാരും ടീച്ചറെ കല്ലെറിയുന്നു എന്നതാണ് ഏറ്റവും ഭയങ്കരമായ സംഗതി. മീടൂ ആരോപണം നേരിടുന്ന വിശ്വമഹാകവി വരെ ഇക്കൂട്ടത്തിലുണ്ട്.

ഇതുകൊണ്ടൊന്നും തളരില്ല

ഇതുകൊണ്ടൊന്നും തളരില്ല

ദീപാ നിഷാന്ത് ഇതുകൊണ്ടൊന്നും തളരില്ല. അവര്‍ സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരായ പോരാട്ടം തുടരുകതന്നെ ചെയ്യും. ദീപാ നിഷാന്തിനൊപ്പം
നവോത്ഥാന മൂല്യങ്ങള്‍ക്കൊപ്പം എന്നും പറഞ്ഞുകൊണ്ടാണ് ജയശങ്കര്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ജയശങ്കര്‍

മുമ്പ് എഴുതിയ കവിത

മുമ്പ് എഴുതിയ കവിത

അതേ സമയം തനിക്കെതിരെ ഉയര്‍ന്ന് അരോപണങ്ങളെ തള്ളിക്കൊണ്ട് ദീപാ നിശാന്തും രംഗത്ത് വന്നിട്ടുണ്ട്. താന്‍ വളരെ നാളുകള്‍ക്ക് മുമ്പ് എഴുതിയ കവിതയാണെന്നും തെളിവില്ലാത്തതിനാല്‍ താന്‍ നിസ്സഹായ ആണെന്നുമാണ് ദീപാ നിശാന്ത് പറയുന്നത്.

ആര്‍പ്പുവിളിക്കുന്നവരോട്

ആര്‍പ്പുവിളിക്കുന്നവരോട്

അവസരം മുതലാക്കി ആര്‍പ്പുവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഒരു സര്‍വ്വീസ് മാസികയുടെ താളില്‍ ഒരു കവിത മോഷ്ടിച്ചു നല്‍കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിക്കുക എന്നാണ് ദീപാ നിശാന്ത് വ്യക്തമാക്കുന്നത്.

സ്ഥിരം തട്ടകമേയല്ല

സ്ഥിരം തട്ടകമേയല്ല

കവിത എന്റെ സ്ഥിരം തട്ടകമേയല്ല. കവിതയിലല്ല ദീപാനിശാന്ത് എന്ന പേര് ഇന്ന് ആരും അറിയുന്നതും. ഒരു സര്‍വ്വീസ് പ്രസിദ്ധീകരണത്തിനായി സ്വന്തം ആധികാരികത മുഴുവന്‍ ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തി ഞാന്‍ ചെയ്യും എന്നു കരുതുന്നുണ്ടെങ്കില്‍ അങ്ങനെ തന്നെ മുന്നോട്ട് പോകുക.

ഞാനിതില്‍ വീണുപോകും

ഞാനിതില്‍ വീണുപോകും

ഞാനിതില്‍ വീണുപോകും എന്ന് ആരും മോഹിക്കേണ്ടതില്ല. കഴിഞ്ഞ കുറേക്കാലമായി പരിഹാസങ്ങള്‍ക്കും അപവാദങ്ങള്‍ക്കും മധ്യേയാണ് എന്റെ ജീവിതം കടന്നു പോയത്. ഇതും അതിലൊരധ്യായം എന്നേ കരുതുന്നുള്ളൂവെന്നും ദീപാ നിശാന്ത് അഭിപ്രായപ്പെടുന്നു.

ഇതാദ്യമായല്ല

ഇതാദ്യമായല്ല

ഇതാദ്യമായല്ല ദീപാനിശാന്തിനെതിരെ കോപ്പിയടി ആരോപണം ഉയരുന്നത്. എഴുത്തുകാരനായ അജിത് കുമാര്‍ എഴുതിയ ഒറ്റതുള്ളി പെയ്ത്ത് എന്ന തലക്കെട്ട് ഒറ്റമരപെയ്ത് എന്ന പേരില്‍ സ്വന്തം കൃതിക്ക് പേര് നല്‍കിയതിനെതിരെ മാസങ്ങള്‍ക്ക് മുമ്പ് അജിത് കുമാര്‍ രംഗത്ത് വന്നിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ദീപാ നിശാന്ത്

English summary
Advocate A Jayasankar on deepa nisanth's poem-plagiarism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X