കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത് ഞാന്‍ എടുക്കുന്നു'; അങ്ങനെ നായികക്കൊപ്പം നായകനും കുടുങ്ങി, തീവ്രത കൂടിയ പീഡനവുമല്ല - ജയശങ്കര്‍

Google Oneindia Malayalam News

കൊച്ചി: എസ് കലേഷിന്റെ കവിത മോഷ്ടിച്ച് അധ്യാപകകൂട്ടായ്മയുടെ മാഗസിനില്‍ പ്രസിദ്ധീകരിക്കാന്‍ നല്‍കിയ ദീപാ നിശാന്തിനും കൂട്ട് പ്രതി ശ്രീചിത്തിരനും നേരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം പുകയുകയാണ്. മോഷണ ആരോപണത്തെ ആദ്യം നിഷേധിച്ച ഇരുവരും പിന്നീട് മാപ്പ് അപേക്ഷയുമായി രംഗത്ത് വന്നെങ്കിലും പ്രതിഷേധം അടങ്ങിയിട്ടില്ല.

<strong>ബിജെപി കൂട്ടുകെട്ട് പിസി ജോര്‍ജ്ജിന് തിരിച്ചടിയാവുന്നു; പൂഞ്ഞാറില്‍ തന്നെ പണി കൊടുത്തത് കോണ്‍ഗ്രസ്</strong>ബിജെപി കൂട്ടുകെട്ട് പിസി ജോര്‍ജ്ജിന് തിരിച്ചടിയാവുന്നു; പൂഞ്ഞാറില്‍ തന്നെ പണി കൊടുത്തത് കോണ്‍ഗ്രസ്

സംഭവത്തില്‍ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ: എ ജയശങ്കര്‍ പരിഹാസവും വിമര്‍ശനവും തുടരകയാണ്. വെറുമൊരു മോഷ്ടാവായോരെന്നെ കള്ളിയെന്ന് വിളിക്കല്ലെ എന്ന് തുടങ്ങുന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ എഴുതിയ പരിഹാസ കൂറിപ്പിന് പിന്നാലെ ശ്രീചിത്തിരനേയു ദീപയേയും പരോക്ഷമായി സൂചിപ്പിക്കുന്ന മറ്റൊരു കുറിപ്പുമായി വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ജയശങ്കര്‍. കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കല്ലെറിയല്ലേ

കല്ലെറിയല്ലേ

ചില്ലുമേടയിലിരുന്നെന്നെ
കല്ലെറിയല്ലേ...കല്ലെറിയല്ലേ

ഇഷ്ടപ്പെട്ട ഒരു കവിത പകര്‍ത്തി എഴുതുക, മനസ്സിനിണങ്ങിയ ഒരു കൂട്ടുകാരിക്ക് അത് അയച്ചു കൊടുക്കുക, അവള്‍ 'ഇതാരെഴുതിയതാണ്' എന്നു ചോദിക്കുമ്പോള്‍ വെറുതെ ഒരു ഗമയ്ക്ക് 'ഞാന്‍ പണ്ട് പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കുത്തിക്കുറിച്ചതാണ്' എന്ന് പുളു പറയുക.

ഇത് ഞാന്‍ എടുത്തോട്ടേ

ഇത് ഞാന്‍ എടുത്തോട്ടേ

'ഇത് ഞാന്‍ എടുത്തോട്ടേ' എന്നവള്‍ ചോദിക്കുമ്പോള്‍ 'അതിനെന്താ' എന്നു മഹാമനസ്‌കത പ്രകടിപ്പിക്കുക- ഇതൊന്നും ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കുറ്റകരമല്ല. പാര്‍ട്ടി ഭരണഘടന അനുസരിച്ച് തീവ്രത കൂടിയ പീഡനവുമല്ല.

ചില കുബുദ്ധികള്‍

ചില കുബുദ്ധികള്‍

വിശ്വസിച്ചു കവിത വാങ്ങിയ കൂട്ടുകാരി സ്വന്തം പേരില്‍ അത് പ്രസിദ്ധീകരിച്ചതും ചില കുബുദ്ധികള്‍ അതു കണ്ടുപിടിച്ചു കുണ്ടാമണ്ടിയാക്കിയതും കാലദോഷമെന്നേ പറയാവൂ.

നായകനും കുടുങ്ങി

നായകനും കുടുങ്ങി

ആ ഘട്ടത്തില്‍, സാംസ്‌കാരിക നായികയ്ക്ക് കുറ്റം സ്വയമേറ്റ് നായകനെ രക്ഷിക്കാമായിരുന്നു. ആ മര്യാദയും കാണിച്ചില്ല. ഞാനോ മുങ്ങി, നീയും മുങ്ങണം എന്ന പ്രതികാര മനോഭാവം കൈക്കൊണ്ടു. അങ്ങനെ നായികക്കൊപ്പം നായകനും കുടുങ്ങി.

കൂടെ പഠിച്ചവര്‍

കൂടെ പഠിച്ചവര്‍

കുടിപ്പളളിക്കൂടത്തില്‍ കൂടെ പഠിച്ചവര്‍ മുതല്‍ നായകനെതിരെ ആരോപണവുമായി രംഗത്തുവന്നു കഴിഞ്ഞു. പ്രളയാനന്തര കേരളത്തില്‍ നവോത്ഥാന നായകന്‍ നടത്തിയ കുതിച്ചു കയറ്റത്തില്‍ അസൂയ പൂണ്ടവരാണ് കുറച്ചു പേര്‍; നവോത്ഥാന മൂല്യങ്ങളെ തല്ലിക്കൊഴിക്കാന്‍ തുനിഞ്ഞിറങ്ങിയ വിരുദ്ധന്മാരാണ് ബാക്കിയുളളവര്‍.

തളര്‍ത്താം എന്നാരും കരുതേണ്ട

തളര്‍ത്താം എന്നാരും കരുതേണ്ട

ഈ ദുരാരോപണം കൊണ്ടൊന്നും നവോത്ഥാനത്തെ തളര്‍ത്താം എന്നാരും കരുതേണ്ട. ശബരിമലയില്‍ യുവതീ പ്രവേശനം ഉറപ്പാകും വരെ പോരാട്ടം തുടരും. അടുത്ത മകരവിളക്കിന് നായികാ നായകന്മാര്‍ കൈകോര്‍ത്തു പിടിച്ചു മലചവിട്ടും.

സ്വാമിയേ ശരണമയ്യപ്പ

ഫേസ്ബുക്ക് പോസ്റ്റ്

ജയശങ്കര്‍

ഫേസ്ബുക്ക് പോസ്റ്റ്

കള്ളിയെന്ന് വിളിക്കല്ലേ

English summary
Advocate A Jayasankar on deepa nisanth-sreechithiran poem-plagiarism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X