Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജു പിന്‍മാറിയതോടെ വനിതാ മതില്‍ വിജയിപ്പിക്കേണ്ടത് 'അമ്മ'-ദിലീപ് ഫാന്‍സിന്റെ അഭിമാനപ്രശ്‌നമായി

ശബരിമലയിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഉയര്‍ന്നുവന്ന നവോത്ഥാന ചര്‍ച്ചകളുടെ ഭാഗമായാണ് ജനുവരി ഒന്നിന് കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ നിര്‍മ്മിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനമെടുത്തത്. സര്‍ക്കാര്‍ തീരുമാനം വന്ന് ആദ്യ നിമിഷം മുതല്‍ തന്നെ വനിതാ മതിലിലെ സംബന്ധിച്ച് വിവാദങ്ങളും ഉയര്‍ന്നു വന്നു.

വനിതാ മതിലിനെ വര്‍ഗ്ഗീയ മതില്‍ എന്ന് വിളിച്ചാണ് യുഡിഎഫ് ഈ നീക്കത്തെ പ്രതിരോധിച്ച് പോരുന്നത്. എന്‍എസ്എസും മതിലിനോട് ശക്തമായ വിയോജിക്കുന്നു. ഇതിനിടെയാണ് നടി മഞ്ജു വാര്യര്‍ വനിതാ മതിലിന് പിന്തുണയുമായി രംഗത്തെത്തുന്നത്. പിന്തുണകൊടുത്ത് മണിക്കൂറുകള്‍ കഴിയുന്നതിന് മുമ്പ് തന്നെ നടി ആ പിന്തുണ പിന്‍വലിക്കുകയും ചെയ്തു.. ഈ സംഭവത്തില്‍ ഹാസ്യം കലര്‍ന്ന ഭാഷയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ജയശങ്കര്‍ സംഭവമിങ്ങനെ..

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം

''നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം'' എന്ന് പറയുന്ന വീഡിയോയിലൂടെയായിരുന്നു വനിത മതിലിന് പിന്തുണ അറിയിച്ച് നടി രംഗത്ത് .എത്തിയത്. വനിത മതില്‍ എന്ന ഫേസ്ബുക്ക് പേജിലായിരുന്നു മഞ്ജു വാര്യറിന്റെ പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടത്.

സര്‍ക്കാറിന് വലിയ തിരിച്ചടി

സര്‍ക്കാറിന് വലിയ തിരിച്ചടി

പിന്തുണ കൊടുത്ത് മണിക്കൂറുകളില്‍ക്കുള്ളില്‍ തന്നെ നടി തന്റെ നിലപാട് മാറ്റുകയും ചെയ്തു. ഇത് സര്‍ക്കാറിന് വലിയ തിരിച്ചടിയാവുകയും വനിതാ മതിലിനെ എതിര്‍ക്കുന്നവര്‍ക്ക് കരുത്ത് പകരുകയും ചെയ്തു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം വനിത മതിലില്‍ നിന്ന് പിന്മാറുന്ന കാര്യം വ്യക്തമാക്കിയത്.

രാഷ്ട്രീയ നിറം വന്നു

രാഷ്ട്രീയ നിറം വന്നു

പരിപാടിക്ക് രാഷട്രീയ നിറം വന്നെന്ന കാരണം പറഞ്ഞാണ് താരം പിന്മാരിയിരിക്കുന്നത്. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണെന്നും മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

പതിവ് ശൈലിയില്‍ ജയശങ്കർ

പതിവ് ശൈലിയില്‍ ജയശങ്കർ

ഇതിന് പിന്നാലെയാണ് മഞ്ജു വാര്യരുടെ പിന്‍മാറ്റത്തില്‍ തന്റെ പതിവ് ശൈലിയില്‍ പ്രതികരിച്ചു കൊണ്ട് ജയശങ്കര്‍ രംഗത്ത് എത്തിയത്. കലയാണ് മഞ്ജു വാര്യരുടെ രാഷ്ട്രീയം. അതിനപ്പുറം ഒരു രാഷ്ട്രീയവും അറിയില്ല, പറയില്ല. അതുകൊണ്ടാണ് അവര്‍ മതിലു പണിയില്‍ നിന്ന് പിന്‍മാറിയതെന്നാണ് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഒടിവിദ്യ

ഒടിവിദ്യ

മഞ്ജു വാര്യര്‍ വനിതാ മതിലിനുളള പിന്തുണ പിന്‍വലിച്ചു.

സമസ്ത കേരള വാര്യര്‍ സമാജം നവോത്ഥാന മൂല്യങ്ങളെയും വനിതാ മതിലിനെയും എതിര്‍ക്കുന്നതു കൊണ്ടല്ല, ഒടിയന്‍ സിനിമക്കെതിരെ നടന്ന ഒടിവിദ്യയില്‍ മനംനൊന്തിട്ടുമല്ല മഹാനടി മനസ്സു മാറ്റിയത്.

സ്വപ്‌നേപി അറിഞ്ഞില്ല

സ്വപ്‌നേപി അറിഞ്ഞില്ല

മട്ടുപ്പാവിലെ പച്ചക്കറി കൃഷി പോലെ എന്തോ സര്‍ക്കാര്‍ പരിപാടിയാണ് വനിതാ മതില്‍ എന്നാണ് മഞ്ജു കരുതിയത്രേ. മതിലിനു രാഷ്ട്രീയവും മതവും ജാതിയും ഉപജാതിയും നവോത്ഥാന പാരമ്പര്യവും ഉണ്ടെന്ന് സ്വപ്‌നേപി അറിഞ്ഞില്ല.

സവിനയം പിന്മാറുന്നു

സവിനയം പിന്മാറുന്നു

കലയാണ് മഞ്ജു വാര്യരുടെ രാഷ്ട്രീയം. സിനിമ, നൃത്തം, പരസ്യം- അതിനപ്പുറം ഒരു രാഷ്ട്രീയവും അറിയില്ല, പറയില്ല, താല്പര്യമില്ല. അതുകൊണ്ട് മതിലു പണിയില്‍ നിന്ന് സവിനയം പിന്മാറുന്നു. സോറി.

Recommended Video

cmsvideo
    വനിതാ മതിലിൽ നിന്ന് മഞ്ജു വാര്യർ പിന്മാറി | Oneindia Malayalam
    കൈക്കുഞ്ഞുമായി കാവ്യാ മാധവന്‍

    കൈക്കുഞ്ഞുമായി കാവ്യാ മാധവന്‍

    മഞ്ജു വാര്യര്‍ പിന്‍മാറിയതോടെ വനിതാ മതില്‍ വിജയിപ്പിക്കേണ്ടത് 'അമ്മ'സംഘടനയുടെയും ദിലീപ് ഫാന്‍സ് അസോസിയേഷന്റെയും അഭിമാനപ്രശ്‌നമായി മാറി. കാവ്യ മാധവന്‍ കൈക്കുഞ്ഞുമായി വനിതാ മതിലില്‍ അണിചേരാനും സാധ്യത.

    ജനപ്രിയ നായകനൊപ്പം,
    നവോത്ഥാന മൂല്യങ്ങള്‍ക്കൊപ്പം.

    ഫേസ്ബുക്ക് കുറിപ്പ്

    ജയശങ്കർ

    ഫേസ്ബുക്ക് പോസ്റ്റ്

    മഞ്ജു വാര്യർ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+