Get Updates
Get notified of breaking news, exclusive insights, and must-see stories!

'കെ റെയിലിനെ അനുകൂലിക്കുന്നത് 3 കാരണങ്ങൾ കൊണ്ട്', ജയശങ്കറിന്റെ 'സർക്കാസം പോസ്റ്റ്' വൈറൽ

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ വമ്പൻ പദ്ധതിയായ കെ റെയിലിന് എതിരെ പ്രതിപക്ഷവും സാംസ്ക്കാരിക രംഗത്തെ പ്രമുഖരും അടക്കം വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. കവി റഫീഖ് അഹമ്മദ്, എഴുത്തുകാരനും പ്രാസംഗികനുമായ എംഎൻ കാരശ്ശേരി അടക്കമുളളവർ കെ റെയിലിന് എതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വിമർശിക്കപ്പെടുന്നുണ്ട്.

അതിനിടെ കെ റെയിൽ വിഷയത്തിൽ അഡ്വക്കേറ്റ് എ ജയശങ്കറിന്റെ 'സർക്കാസം പോസ്റ്റ്' ഫേസ്ബുക്കിൽ വൈറലാവുകയാണ്. എന്തുകൊണ്ട് താൻ കെ റെയിലിനെ അനുകൂലിക്കുന്നു എന്നാണ് പോസ്റ്റിൽ അഡ്വക്കേറ്റ് ജയശങ്കർ പറയുന്നത്.

1

എ ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: '' ഞാൻ കെ റെയിലിനെ അനുകൂലിക്കുന്നത് പ്രധാനമായും മൂന്നു കാരണങ്ങൾ കൊണ്ടാണ്.

1) വീടിനടുത്തു നെടുമ്പാശ്ശേരിയിൽ സ്റ്റേഷനുളളതു കൊണ്ട് തിരുവനന്തപുരത്തോ കാസർകോട്ടോ വരെ പോകാൻ സൗകര്യമാണ്. എൻ്റെ ആസ്തിയും വരുമാനവും വച്ചു നോക്കുമ്പോൾ ടിക്കറ്റ് ചാർജ് കൂടുതലല്ല.

2) കെ റെയിലിനു വേണ്ടി എൻ്റെ വീടോ പുരയിടമോ അക്വയർ ചെയ്യില്ല.

3) കെ റെയിലിനെ അനുകൂലിക്കാത്തവരൊക്കെ വികസന വിരുദ്ധരും കീഴാള വിരുദ്ധരും നവോത്ഥാന വിരുദ്ധരും സർവ്വോപരി സാമൂഹ്യ വിരുദ്ധരുമായി അറിയപ്പെടും.

2

ജയശങ്കറിന്റെ കുറിപ്പിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കെ റെയിൽ അനുകൂലികളുടെ വിമർശനങ്ങൾക്കൊപ്പം രസകരമായ ചില കമന്റുകളും ഈ പോസ്റ്റിന് ലഭിക്കുന്നുണ്ട്. ചില പ്രതികരണങ്ങൾ നോക്കാം:

* '' K(കാരണഭൂതൻ) റെയിൽ വന്നാൽ തിരുവനന്തപുരത്തുള്ളവർക്ക് രാവിലെ 6മണിക്ക് കാസർഗോഡ് പോയി ബോഞ്ചിവെള്ളം കുടിച്ചിട്ട് ഉച്ചക്ക് തിരിച്ചു തിരുവനന്തപുരത്തു വരാം''

* '' കാരണഭൂതൻ എന്തു വന്നാലും പിറകോട്ടില്ല ഇത് വിട്ടുകഴിഞ്ഞാൽ കോടികളുടെ നഷ്ടം അര് നികത്തും അടുത്ത അൻപതു കൊല്ലത്തിനു രാജാവിനും ശിങ്കിടികൾക്കും പുട്ടടിക്കാൻ വേറെന്ത് വഴി?''

3

* '' കേരള ചരിത്രത്തിൽ സിപിഎം ഭരണത്തിൽ കൊണ്ട് വന്ന ആദ്യ വികസനം ഏക വികസനം പള്ളിവാസൽ ജല വൈദ്യുത പദ്ധതി യുടെ നവീകരണം അത് നവികരിച്ചില്ല എന്ന് മാത്രം അല്ല ,375. കോടി നഷ്ടവും 98. കോടി ആവി ആയി പോകുകയും ചെയ്തു. പിന്നെ അടുത്ത വികസനം ആണ് K റയിൽ, യാതൊരു വിശ്വാസ്യതയും ഇല്ല''.

* '' ഞാൻ പ്രധാനമായും കെ റെയിൽനെ എതിർക്കുന്നത്,

1-മുഖ്യമന്ത്രി പിണറായി വിജയൻ ആയത് കൊണ്ട് ആണ്..

2-എനിക്ക് ചാനൽ സ്റ്റുഡിയോയിൽ പോവാൻ ചാനൽ ന്റെ വണ്ടി വരുന്നത് കൊണ്ട് ആണ്

3-എനിക്ക് പിണറായയെയും സി പി എംനെയും വിമർശിക്കുന്നത് കൊണ്ട് സംഘി കോങ്ങി മൂരികളുടെ ലൈക്കും പ്രോത്സാഹനവും കിട്ടുന്നുണ്ട്.- ലെ ചങ്കരൻ വക്കീൽ''

4

* '' ഇതിനെ അനുകൂലിക്കുന്നവരുടെ ശില്പമുണ്ടാക്കി അടുത്ത റിപ്പബ്ലിക് ടാബ്ലോ അവതരിപ്പിക്കണം. വക്കീലേ അനുകൂലിച്ചതു നന്നായി, അതല്ലെങ്കിൽ ഇനി ഒരു ഹൈസ്പീഡ് ട്രെയിനിലും താങ്കൾക്ക് യാത്ര ചെയ്യാൻ അനുവാദം ഉണ്ടാകില്ല . കാരശ്ശേരി മാഷ് ഹൈ സ്പീഡ് ട്രെയിനിൽ യാത്ര ചെയ്തതിനു 'മാപ്പു' പറയേണ്ടി വന്നു നിൽക്കുകയാണ്. പാരിസിൽ നിന്ന് മാഡ്രിഡിലേക്കുള്ള യാത്ര ഹൈ സ്പീഡ് ട്രെയിനിൽ രസകരമാണ്. എയർ ഫെയർ അതിനേക്കാളും കുറവാണ്; പക്ഷെ കാഴ്ചകൾ കാണാൻ പറ്റില്ല. K -Rail നെ എതിർക്കുന്നവരാരും ഈ റൂട്ടിൽ മാത്രമല്ല EU മേഖലയിൽ ഒരിടത്തും ട്രെയിനിൽ യാത്ര ചെയ്യാൻ പാടില്ല!!!''

5

* '' Silver line എന്ന ജപ്പാൻ ആക്രി കേരളത്തിൽ കൊണ്ടുവന്നു കേരള പൊതുഗതാഗത വികസനത്തിന് തുരങ്കം വെക്കുന്ന സംസ്ഥാന- കേന്ദ്ര കമ്മീഷൻ ഏജൻറ് ഭരണകർത്താക്കളെ വിമർശിക്കുന്ന കാരശ്ശേരി മാഷെയെല്ലാം അനാവശ്യം പറയുന്ന, വ്യക്തി അധിക്ഷേപം നടത്തുന്ന സൈബർ കൊടിസുനിമാരെയും, അടിമ കേഡറ്റുകളെയും അവഗണിക്കുകയാണ് നല്ലത്''

* '' അതിനേക്കാൾ നല്ലത്. രാവിലെ തിരുവനന്തപുരം RSS ശാഖയിൽ, ഉച്ചക്ക് കൊച്ചിയിൽ സിപിഐ പരിപാടി. വൈകീട്ട് സാമ്പാർ മുന്നണിക്കാരുടെ പരിപാടി കോഴിക്കോട്ട്. അതും കഴിഞ്ഞു രാത്രി അടുത്ത RSS ശാഖയും കഴിഞ്ഞു വീട്ടിൽ തിരിച്ചെത്താം... ഇത് കൊണ്ട് അനുകൂലിക്കുന്നു എന്ന് പറയാമായിരുന്നു''

6

* '' ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട്, കുരക്കുന്നവർക്ക് അജണ്ടയും - ഇന്ത്യയിൽ വേറെങ്ങും ഭരണമില്ല. ഈ കൊച്ചു കേരളത്തിൽ നിന്ന് വേണം ഇന്ത്യയിൽ 1 %ൽത്താഴെ (നോട്ടയ്ക്കും പിന്നിൽ ) വോട്ടിങ് ഷെയർ ഉള്ള വിപ്ലവ പാർട്ടിയെ തീറ്റി പോറ്റാൻ. ലാവ്‌ലിൻ ചെറുത്. അതിൽ UDF കുറച്ച് പങ്കുണ്ട്, ആയത് കൊണ്ട് തെളിവുകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ട്. അതിനേക്കാൾ 1000 ഇരട്ടി പാർട്ടിക്കും, ഭരിക്കുന്നവർക്കും ഗുണം ചെയ്യുന്ന പദ്ധതി. -ഇത്രയും വലിയ ചാൻസ് ഇനി ഉണ്ടാകില്ല''

7

* '' മാത്രമല്ല വക്കീലിന് ശാഖ ക്ലാസുകൾ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ അങ്ങോളമിങ്ങോളം പെട്ടന്ന് തന്നെ എത്തിച്ചേരാനും കഴിയും..''

* '' ഞാൻ ഇങ്ങനെ പറഞ്ഞത് മൂന്ന് കാരണം കൊണ്ടാണ്. രാവിലെ ഞാൻ CPI ആണ്,ഉച്ചക്ക് ഞാൻ രാഷ്ട്രീയ നിരീക്ഷകനാണ്, നേരം ഇരുട്ടിയാൽ ഞാൻ സംഘിയാണ്''.

* ആരുടേയെങ്കിലും വീടോ പുരയിടമോ പോകാതെ യാണ് നിലവിലുളള എയർപോർട്ടുകളും ഹൈവേകളും എന്നത് കൊണ്ട് മാത്രമാണ് ഞങ്ങൾ ഇന്നും അതിലൂടെയൊക്കെ യാത്ര ചെയ്യുന്നത്. പരശുരാമൻ ഒരു മഴുവെടുത്ത് എറിഞ്ഞപ്പോൾ തന്നെ ഹൈവേയടക്കമാണ് ഉയർന്നുവന്നത്''.

* '' പണ്ടൊരിക്കൽ "എൽഡിഎഫ് വരും എല്ലാം ശരിയാകും" എന്നും പറഞ്ഞ് നാട്ടാരെ പറ്റിച്ച പോലെ ഇപ്പം സഖാക്കൾ കേരളത്തിലെ എല്ലാ പ്രശ്നങ്ങൾക്കും കണ്ടത്തിയേക്കുന്ന ഒറ്റമൂലിയാണ് കെ-റെയിൽ''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+