അമിത് ഷാ ആഭ്യന്തരമന്ത്രി; മനുഷ്യാവകാശ പ്രവർത്തകർക്കും സാസ്കാരിക നായകര്‍ക്കും ഇനി പിടിപ്പത് പണിയാകും
തിരുവനന്തപുരം: റൊണാൾഡോ- റിവാൾഡോ എന്ന പോലെ മാരകമായ കോമ്പിനേഷനാണ് മോദി-ഷാ കൂട്ടുകെട്ടന്ന് രാഷ്ട്രീയ നീരീക്ഷകനായ അഡ്വ: എ ജയശങ്കര്‍. അമിത് ഷാക്ക് നരേന്ദ്ര മോദി മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് നല്‍കിയതിന് പിന്നാലെയാണ് ജയശങ്കര്‍ തന്‍റെ പതിവ് ശൈലിയില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
മനുഷ്യാവകാശ പ്രവർത്തകർക്കും സാംസ്കാരിക നായികാ നായകന്മാർക്കും പിടിപ്പതു പണിയാകും, വരും നാളുകളിലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.
ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
മൂന്നാമതാണ് സത്യവാചകം ചൊല്ലിയതെങ്കിലും കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമൻ അമിത് ഷാ തന്നെയാണ്. രാജ്നാഥ് സിങിനു പോലുമുണ്ടാവില്ല അക്കാര്യത്തിൽ സംശയം. പോരാത്തതിന് ആഭ്യന്തര വകുപ്പും നൽകിയിരിക്കുന്നു.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യനായിരുന്ന കാലത്ത് ആഭ്യന്തര സഹമന്ത്രി ആയിരുന്നു അമിത് ഷാ. കസ്റ്റഡി മരണങ്ങളുടെയും ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെയും പൂക്കാലം. കേസ് പരിഗണിക്കാനിരുന്ന ജഡ്ജി വരെ അരിയെത്താതെ മരിച്ചു എന്നാണ് ചരിത്രം.

മോദി ആദ്യം പ്രധാനമന്ത്രി ആയപ്പോൾ ഷായെ പാർട്ടി അധ്യക്ഷനാക്കി. രണ്ടാമതും അധികാരത്തിലേറുമ്പോൾ ആഭ്യന്തര വകുപ്പ് തന്നെ ഏല്പിച്ചു.
റൊണാൾഡോ- റിവാൾഡോ എന്ന പോലെ മാരകമായ കോമ്പിനേഷനാണ് മോദി-ഷാ. മനുഷ്യാവകാശ പ്രവർത്തകർക്കും സാംസ്കാരിക നായികാ നായകന്മാർക്കും പിടിപ്പതു പണിയാകും, വരും നാളുകളിൽ.












Click it and Unblock the Notifications