കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം ഗുജറാത്താക്കണം എന്ന ദൗത്യമാണ് ശ്രീധരപ്പിള്ളക്ക്; നൂറുതാമര വിരിയട്ടേയെന്നും ജയശങ്കർ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: മാസങ്ങള്‍ നീണ്ട് അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചു. പിഎസ് ശ്രീധരന്‍പിള്ളയാണ് പുതിയ അധ്യക്ഷന്‍. അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. ശ്രീധരന്‍പിള്ളയ്ക്ക് ഇത് രണ്ടാംമൂഴമാണ്. കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി നിയമിതനായപ്പോഴാണ് കേരളത്തില്‍ ബിജെപിയുടെ അധ്യക്ഷ സ്ഥാനം ഒഴിവുവന്നത്.

തുടര്‍ന്ന് സംസ്ഥാന അധ്യക്ഷ പദവിക്കായി വിവിധ ഗ്രൂപ്പുകള്‍ നീക്കം നടത്തിയതോടെ നിയമനം നീണ്ടുപോയി. കെ സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന നിലപാടിലായിരുന്നു നേരത്തെ കേന്ദ്ര നേതൃത്വം. എന്നാല്‍ സുരേന്ദ്രനെ അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. ബിജെപി അധ്യക്ഷനായി ശ്രീധരപ്പിള്ളയെ നിയമച്ചിതില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വക്കറ്റ് ജയശങ്കര്‍

പ്രിയങ്കരന്‍

പ്രിയങ്കരന്‍

ജന്മംകൊണ്ട് ചെങ്ങന്നൂര്‍ക്കാരനും കര്‍മ്മം കൊണ്ട് കോഴിക്കോട്ടുകാരനുമായ ശ്രീധരപ്പിള്ള ഹൈക്കോടതിയിലെ പേരെടുത്ത അഭിഭാഷകനാണെന്ന് ജയശങ്കര്‍ പറയുന്നു. വിവിധ സമുദായ നേതാക്കള്‍ക്ക് ഒരു പോലെ പ്രിയങ്കരനായ പിള്ളയോട് തീരെ മതിപ്പില്ലാത്തത് സംസ്ഥാനത്തെ ഒരു വിഭാഗം ബിജെപിക്കാര്‍ക്ക് മാത്രമാണെന്നും ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ജയശങ്കറിന്റെ വിശദമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ..

ഒടുവില്‍

ഒടുവില്‍

രണ്ടു മാസം നീണ്ട ഈശാപോശക്കൊടുവില്‍ ബിജെപിക്കു പുതിയ പ്രസിഡന്റായി- പിഎസ് ശ്രീധരന്‍ പിള്ള.ജന്മം കൊണ്ട് ചെങ്ങന്നൂര്‍ക്കാരനും കര്‍മ്മം കൊണ്ട് കോഴിക്കോട്ടുകാരനുമായ പിളള ഹൈക്കോടതിയിലെ പേരെടുത്ത അഭിഭാഷകനുമാണ്.

ബിജെപിക്കാര്‍ക്കു മാത്രം

ബിജെപിക്കാര്‍ക്കു മാത്രം

ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ക്കും മുസ്ലിം മതപണ്ഡിതര്‍ക്കും വിവിധ ഹിന്ദു സമുദായ നേതാക്കള്‍ക്കും ഒരുപോലെ പ്രിയങ്കരന്‍. ഇദ്ദേഹത്തെ കുറിച്ച് തീരെ മതിപ്പില്ലാത്തത് സംസ്ഥാനത്തെ ഒരു വിഭാഗം ബിജെപിക്കാര്‍ക്കു മാത്രം.

കഥയും കവിതയും

കഥയും കവിതയും

കഥയും കവിതയും നാടകവുമടക്കം 100 പുസ്തകം എഴുതിയിട്ടുളള ആളാണ് ശ്രീധരന്‍ പിള്ള. ജി സുധാകരന്‍, ബിനോയ് വിശ്വം, പന്തളം സുധാകരന്‍ എന്നിവര്‍ക്കു സമശീര്‍ഷനായ കവിയാണ്; പിഎസ് വെണ്മണി എന്ന തൂലികാ നാമത്തില്‍ കാവ്യരചന നടത്തുന്നു.

കേരളം ഗുജറാത്താക്കണം

കേരളം ഗുജറാത്താക്കണം

കേരളം ഗുജറാത്താക്കണം എന്ന ദൗത്യമാണ് അമിത് ഷാ ശ്രീധരന്‍ പിള്ളയെ ഏല്പിച്ചിട്ടുളളത്. നൂറു താമര വിരിയട്ടൈ എന്നു പറഞ്ഞുകൊണ്ടാണ് ജയശങ്കര്‍ ശ്രീധരപ്പിള്ളയുടെ സ്ഥാനക്കയറ്റിത്തേക്കുറിച്ചുകൊണ്ടുള്ള തന്റെ പ്രതികരണം അവസാനിപ്പിച്ചത്.

കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

അതേസമയം ബിജെപി അധ്യക്ഷപദവിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കെ സുരേന്ദ്രന് നേരേ സോഷ്യല്‍മീഡിയിയില്‍ വ്യാപക പരിഹാസമാണ് ഉയരുന്നത്. അധ്യക്ഷ പദവിയിലേക്ക് ആദ്യമേ ഉയര്‍ന്നു കേട്ട പേര് കെ സുരേന്ദ്രന്റേതായിരുന്നു. എന്നാല്‍ നാടകാന്ത്യം പൊതുസമ്മതനായ ശ്രീധരന്‍ പിള്ളയ്ക്ക് നറുക്ക് വീഴുകയായിരുന്നു. പിന്നാലെ ശ്രീധരന്‍ പിള്ളയെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കെ സുരേന്ദ്രനെതിരെ പരിഹാസങ്ങളും ട്രോളുകളും സോഷ്യല്‍ മീഡിയിയില്‍ നിറയുകയാണ്.

കേന്ദ്രനേതൃത്വം

കേന്ദ്രനേതൃത്വം

അധ്യക്ഷനായി കെ സുരേന്ദ്രനെ കേന്ദ്രനേതൃത്വം പരിഗണിക്കുന്നുണ്ടെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ സംസ്ഥാന ആര്‍എസ്എസ് നേതൃത്വവും കൃഷ്ണദാസ് വിഭാഗവും ഇതിനെതിരെ ശക്തമായി രംഗത്തു വന്നു. കെ സുരേന്ദ്രനെ നിയമിച്ചാല്‍ പിന്നീട് ഉണ്ടായേക്കാവുന്ന ഗ്രൂപ്പ് തര്‍ക്കങ്ങളെ കുറിച്ച് സംസ്ഥാന ആര്‍എസ്എസ് മുന്നറിയിപ്പ് നല്‍കിയതോടെ കേന്ദ്ര നേതൃത്വത്വം ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

പൊല്ലാപ്പ്

പൊല്ലാപ്പ്

ശ്രീധരന്‍ പിള്ള അധ്യക്ഷയാനയതിന് പിന്നാലെ വിഭാഗീയതകള്‍ എല്ലാം മറന്നു അദ്ദേഹത്തിന് ആശംസ അറിയിച്ച് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതാണ് ഇപ്പോള്‍ പൊല്ലാപ്പായിരിക്കുന്നത്. 'ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് സുരേന്ദ്രന്‍ കുറിച്ചത്. എന്നാല്‍ പോസ്റ്റിന് പിന്നാലെ വന്‍ പരിഹാസവും തെറിയഭിഷേകവുമാണ് സുരേന്ദ്രന്റെ വാളില്‍ നിറയുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റ്

അഡ്വ: ജയശങ്ങറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

English summary
Advocate A Jayasankar say about new bjp president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X