'അന്ന് മാണി സാറിന് 500 രൂപ അയച്ച് പരിഹസിച്ചു, ഇന്ന് അതേ ആഷിഖ് അബു നാറിപ്പുളിച്ചു നിൽക്കുന്നു'!
Recommended Video
കൊച്ചി: കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. പരാതിക്കാരനായ ബിജെപി നേതാവ് സന്ദീപ് വാര്യരെ വിളിച്ച് വരുത്തി പോലീസ് ഇന്ന് മൊഴി രേഖപ്പെടുത്തും. കരുണ സംഘടിപ്പിച്ച കൊച്ചി മ്യൂസിക് ഫൌണ്ടേഷൻ സംഘാടകരിലൊരാളായ ആഷിഖ് അബുവിനെ കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയയിൽ ആക്രമണം രൂക്ഷമാണ്.
രാഷ്ട്രീയ നിലപാടുകളിൽ എതിർ ചേരിയിൽ നിൽക്കുന്നതിന്റെ പേരിലാണ് മറ്റ് ഭാരവാഹികളെ വിട്ട് ആഷിഖിനെ മാത്രം ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത് എന്ന് ആക്ഷേപമുണ്ട്. അതിനിടെ ആഷിഖ് അബുവിനെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കറും രംഗത്ത് എത്തിയിട്ടുണ്ട്. ബാർ കോഴക്കാലത്ത് കെഎം മാണിക്കെതിരെ ഇടതുപക്ഷ പ്രവർത്തകർ നടത്തിയ എന്റെ വക 500 ക്യാംപെയ്നിൽ ആഷിഖ് അബുവും പങ്ക് ചേർന്നിരുന്നു. ഇതോർമ്മിപ്പിച്ചാണ് ജയശങ്കറിന്റെ പരിഹാസം.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ''ബാർകോഴ വിവാദം കത്തി നിന്ന കാലത്ത്, സിനിമാ സംവിധായകൻ ആഷിഖ് അബു മഹാനായ മാണി സാറിന് 500രൂപ മണിയോഡർ അയച്ചു പരിഹസിച്ചു എന്നാണ് ചരിത്രം. തുടർന്ന് ഇന്നാട്ടിലെ നിരവധി എസ്എഫ്ഐ, ഡിഫി പ്രവർത്തകർ അഞ്ചും പത്തും രൂപ മണിയോഡർ അയച്ചു മാണിസാറിനെ നാറ്റിച്ചു.
ഇപ്പോഴിതാ, 'കരുണ' സംഗീത നിശയുമായി ബന്ധപ്പെട്ട് അതേ ആഷിഖ് അബു നാറിപ്പുളിച്ചു നിൽക്കുന്നു. പകരം ചോദിക്കാൻ കേരള കോൺഗ്രസുകാർക്ക് കൈവന്ന കനകാവസരം. ആഷിഖ് അബുവിന് അഞ്ചു രൂപ മണിയോഡർ അയച്ചു കൊണ്ട് പൂഞ്ഞാർ ചെറു പുലി ഷോൺ ജോർജ് തുടക്കം കുറിച്ചു കഴിഞ്ഞു. ഇനി ഓരോ മലയോര കർഷകനും യഥാശക്തി ആഷിഖ് കുടുംബ സഹായ നിധിയിലേക്ക് സംഭാവന ചെയ്യും. ഒരു രൂപയിൽ കുറഞ്ഞ തുക മണിയോഡർ അയക്കാൻ കഴിയില്ല എന്നതിലേയുളളൂ നമുക്ക് സങ്കടം''.












Click it and Unblock the Notifications