Get Updates
Get notified of breaking news, exclusive insights, and must-see stories!

'സെക്രട്ടേറിയറ്റിലാണ് ഓഫീസ് എന്നല്ലാതെ താനാണ് മുഖ്യമന്ത്രി എന്നുപോലും അറിയുന്നില്ല', ട്രോളി ജയശങ്കർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് അഡ്വക്കേറ്റ് എ ജയശങ്കർ. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിക്കെതിരെയുളള പരിഹാസം. സ്വർണ്ണക്കടത്ത് അടക്കമുളള വിവാദങ്ങളിൽ മുഖ്യമന്ത്രി ഒന്നും അറിയുന്നില്ലെന്നാണ് ജയശങ്കറിന്റെ കുറ്റപ്പെടുത്തൽ. തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട നിയമോപദേശം തേടിയത് അദാനിയുടെ മകന്റെ ഭാര്യയോടാണ് എന്ന കാര്യവും മന്ത്രി ജലീൽ ഗൾഫിൽ നിന്ന് മതഗ്രന്ഥം ഇറക്കുമതി ചെയ്യുന്ന ബിസിനസ് തുടങ്ങിയ കാര്യവും സ്പ്രിംഗ്ളർ ശിവശങ്കരൻ സ്വപ്നയുമൊത്ത് സ്വർണക്കടത്തു തുടങ്ങിയതും അറിഞ്ഞില്ലെന്ന് ജയശങ്കർ പരിഹസിച്ചു.

അഡ്വക്കേറ്റ് എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' അറിയുന്നില്ല.. ഭവാൻ അറിയുന്നില്ല.... തിരുവനന്തപുരം വിമാനത്താവളം അദാനി കൊണ്ടുപോകാതിരിക്കാൻ നിയമോപദേശം തേടിയത് അദാനിയുടെ മകൻ്റെ ഭാര്യയോടാണെന്ന കാര്യം ഭവാൻ അറിഞ്ഞില്ല. റെഡ് ക്രസന്റിനെ മറയാക്കി യുഎഇ കോൺസുലേറ്റ് യൂണിടാക്കുമായി കരാർ ഉറപ്പിച്ചതും നാലരക്കോടി കമ്മീഷൻ അടിച്ചതും അറിഞ്ഞില്ല.

മന്ത്രി ജലീൽ ഗൾഫിൽ നിന്ന് മതഗ്രന്ഥം ഇറക്കുമതി ചെയ്യുന്ന ബിസിനസ് തുടങ്ങിയ കാര്യവും അറിഞ്ഞില്ല. സ്പ്രിംഗ്ളർ ശിവശങ്കരൻ ഇദയക്കനി സ്വപ്നയുമൊത്ത് സ്വർണക്കടത്തു തുടങ്ങിയതും അറിഞ്ഞില്ല. എന്തിനു പറയുന്നു? ക്ലിഫ് ഹൗസിലാണ് താമസം, സെക്രട്ടേറിയറ്റിലാണ് ഓഫീസ് എന്നല്ലാതെ താനാണ് മുഖ്യമന്ത്രി എന്നുപോലും അറിയുന്നില്ല! #നിഷ്കളങ്കത''.

pinarayi

പിണറായി സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം സഭയില്‍ നടക്കവേയാണ് ഫേസ്ബുക്കില്‍ ജയശങ്കറിന്റെ പരിഹാസം. അതിനിടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40തിനെതിരെ 87 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്. പത്ത് മണിക്കൂറോളമാണ് അവിശ്വാസ പ്രമേയ ചര്‍ച്ച നീണ്ടത്. വികസന നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+