കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസൂയക്കാര്‍ അങ്ങനെ പലതും പറയും, രാജി ആവശ്യപ്പെടുന്നവര്‍ പരമ പിന്തിരിപ്പന്മാരാണ്; പരിഹസിച്ച് ജയശങ്കർ

Google Oneindia Malayalam News

തിരുവനന്തപുരം: ദുബായില്‍ നിന്ന് യുഎഇ കോണ്‍സുലേറ്റിലേക്കെന്ന പേരില്‍ അയച്ച പാഴ്‌സലുകളെ കുറിച്ച് ഒരു രേഖയുമില്ലെന്ന് കഴിഞ്ഞ ദിവസം അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. രണ്ട് വര്‍ഷമായി നയതന്ത്ര പാഴ്സലുകള്‍ക്ക അനുമതി നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ ഓഫീസര്‍ സുനില്‍കുമാര്‍ പറഞ്ഞിട്ടുണ്ട്. ഇതോടെ നയതന്ത്ര പാഴ്‌സലിലൂടെ മതഗ്രന്ഥങ്ങള്‍ എത്തിയ വിഷയത്തില്‍ മന്ത്രി കെടി ജലീല്‍ വിശദീകരണം നല്‍കേണ്ടിവരും.

ആര്‍ക്ക് വേണ്ടി മതഗ്രത്ഥം, ആര് കൊടുത്തയച്ചു, ആര് സ്വീകരിച്ചു എന്നീ വിഷയങ്ങളില്‍ മന്ത്രി കെടി ജലീല്‍ വിശദീകരണം നല്‍കേണ്ടിവരും. ഇപ്പോഴിതാ ഈ വിഷയത്തില്‍ മന്ത്രി കെടി ജലീലിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ ജയശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പരിഹാസം.

 മലപ്പുറം സുല്‍ത്താന്‍

മലപ്പുറം സുല്‍ത്താന്‍

മലപ്പുറം സുല്‍ത്താന്‍ എന്നറിയപ്പെടുന്ന മന്ത്രി കെടി ജലീല്‍ ദുബായില്‍ നിന്ന് ഖുര്‍ആന്‍ കൊണ്ടുവന്നതിന് കോണ്‍സുലേറ്റിലും രേഖയില്ല, കസ്റ്റംസിലും രേഖയില്ല, സീആപ്റ്റിലും രേഖയില്ല എന്നാണ് ബൂര്‍ഷ്വാ പത്രങ്ങള്‍ അലമുറയിട്ടു കരയുന്നത്. പ്രതിപക്ഷ നേതാക്കള്‍ അതാവര്‍ത്തിക്കുന്നു.

നമ്മള്‍ ഗൗനിക്കേണ്ട

നമ്മള്‍ ഗൗനിക്കേണ്ട

അസൂയക്കാര്‍ അങ്ങനെ പലതും പറയും. നമ്മള്‍ ഗൗനിക്കേണ്ട. ഉമ്മര്‍കോയ മുതല്‍ ആര്യാടന്‍ വരെ എത്ര കോണ്‍ഗ്രസുകാര്‍, മുഹമ്മദ്‌കോയ മുതല്‍ അബ്ദുറബ്ബ് വരെ എത്രയെത്ര ലീഗുകാര്‍ ഇവിടെ മന്ത്രിമാരായിരുന്നു. അവരാരെങ്കിലും ദുബായില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ കൊണ്ടുവന്നു മലപ്പുറത്ത് വിതരണം ചെയ്‌തോ? ഇല്ല.

Recommended Video

cmsvideo
Pinarayi vijayan is vamanan, says joy mathew | Oneindia Malayalam
പരമ പിന്തിരിപ്പന്മാരാണ്

പരമ പിന്തിരിപ്പന്മാരാണ്

അതിന് ഈ മതേതര പുരോഗമന നവോത്ഥാന മന്ത്രിസഭാംഗമായ ജലീല്‍ സാഹിബിനേ കഴിഞ്ഞുളളൂ. ജലീലിന്റെ രാജി ആവശ്യപ്പെടുന്നവര്‍ മതേതര ജനാധിപത്യ നവോത്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊളളാന്‍ കഴിയാത്ത പരമ പിന്തിരിപ്പന്മാരാണ്. അവരെ തിരിച്ചറിയുക, ഒറ്റപ്പെടുത്തുക- ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രി വിശദീകരിക്കേണ്ടത്

മന്ത്രി വിശദീകരിക്കേണ്ടത്

അതേസമയം, നയതന്ത്ര പാര്‍സലിലൂടെ മതഗ്രന്ഥം എത്തിയതിന് മന്ത്രി കെടി ജലീല്‍ വിശദീകരണം നല്‍കേണ്ടിവരും. ആര്‍ക്ക് വേണ്ടി മതഗ്രത്ഥം, ആവശ്യപ്പെട്ടത് ആര്, ആര് കൊടുത്തയച്ചു, ആരാണ് സ്വീകരിച്ചത്. വന്ന പാഴ്‌സലില്‍ മുഴുവന്‍ മതഗ്രത്ഥമായിരുന്നോ എന്ന് ഉറപ്പിച്ചിരുന്നോ, എന്ത് രേഖകളുടെ ബലത്തില്‍ ഇത് സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയി എന്നിവ സംബന്ധിച്ച് മന്ത്രി വിശദീകരണം നല്‍കേണ്ടിവരും.

അന്വേഷണ സംഘം പരിശോധിക്കുന്നത്

അന്വേഷണ സംഘം പരിശോധിക്കുന്നത്

അതേസമയം, സര്‍ക്കാര്‍ സ്ഥാപനത്തിന്റെ വാഹനത്തില്‍ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തത് ഗുരുതരമായ വീഴ്ച്ചയാണ്. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറെ ജലീല്‍ ഒഴിവാക്കിയാണ് കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിച്ചത്. ഇക്കാര്യം അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മതഗ്രന്ഥങ്ങള്‍ സ്വീകരിച്ചതിന് പുറമേ മറ്റേതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ ജലീല്‍ നടത്തിയോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

മോദിയെ'റോസ്റ്റ്'ചെയ്ത് രണ്ടാം വരവ് അറിയിച്ച് ദിവ്യ സ്പന്ദന;ട്വീറ്റ് വൈറൽ!സജീവ രാഷ്ട്രീയത്തിലേക്ക്?മോദിയെ'റോസ്റ്റ്'ചെയ്ത് രണ്ടാം വരവ് അറിയിച്ച് ദിവ്യ സ്പന്ദന;ട്വീറ്റ് വൈറൽ!സജീവ രാഷ്ട്രീയത്തിലേക്ക്?

13 രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് വിമാന സര്‍വീസ് ആരംഭിക്കുന്നു; തിരിച്ചും... മന്ത്രി പറയുന്നു13 രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് വിമാന സര്‍വീസ് ആരംഭിക്കുന്നു; തിരിച്ചും... മന്ത്രി പറയുന്നു

സുലൂരില്‍ നിന്ന് തേജസ് പുറപ്പെട്ടു; ഇനി പാകിസ്താന്‍ അതിര്‍ത്തിയില്‍ കാവലൊരുക്കുംസുലൂരില്‍ നിന്ന് തേജസ് പുറപ്പെട്ടു; ഇനി പാകിസ്താന്‍ അതിര്‍ത്തിയില്‍ കാവലൊരുക്കും

English summary
Advocate A Jayashankar mocks Minister KT Jaleel On his Facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X