കോൺഗ്രസുകാരുടെ കോപ്രായം കണ്ടു പേടിക്കുന്നവനല്ല കരിങ്ങോഴക്കൽ ജോസൂട്ടി, ട്രോളി ജയശങ്കർ!
കോട്ടയം: യുഡിഎഫിൽ നിന്നും പുറത്താക്കപ്പെട്ട ജോസ് കെ മാണിയെ ട്രോളി അഡ്വക്കേറ്റ് എ ജയശങ്കർ രംഗത്ത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പ് ഇടതുമുന്നണിയിൽ ജോസ് കെ മാണി കയറിപ്പറ്റുമെന്ന് ജയശങ്കർ. അവിടെ എടുത്തില്ലെങ്കിൽ യുഡിഎഫിലേക്കു തന്നെ തിരിച്ചു വരുമെന്നും പരിഹാസം. ഫേസ്ബുക്കിലാണ് ജോസ് കെ മാണിയെ പരഹസിച്ച് ജയശങ്കർ രംഗത്ത് വന്നിരിക്കുന്നത്.
അഡ്വ. എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: അധ്വാനവർഗത്തിന്റെ കണ്ണിലുണ്ണിയും മഹാനായ മാണി സാറിന്റെ ഏക മകനും സർവ്വോപരി ആക്രാന്ത രാഷ്ട്രീയത്തിന്റെ ആചാര്യനുമായ കരിങ്ങോഴക്കൽ ജോസുകുട്ടി നയിക്കുന്ന കേരള കോൺഗ്രസിനെ ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്ന് ഒഴിവാക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് ഗ്രൂപ്പിനു വിട്ടുകൊടുത്തേ മതിയാകൂ എന്നാണ് കോൺഗ്രസിന്റെ ശാഠ്യം.
Recommended Video

ജോസൂട്ടിയെ ഒതുക്കുന്ന കാര്യത്തിൽ ചെന്നിയും ബെന്നിയും ഒന്നായി. കോൺഗ്രസുകാരുടെ കോപ്രായം കണ്ടു പേടിക്കുന്നവനല്ല കരിങ്ങോഴക്കൽ ജോസൂട്ടി. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പ് ഇടതുമുന്നണിയിൽ കയറിപ്പറ്റും. എന്തെങ്കിലും കാരണവശാൽ അവിടെ എടുത്തില്ലെങ്കിൽ, ധൈര്യ സമേതം യുഡിഎഫിലേക്കു തിരിച്ചു വരും. മാണിസാറിൻ്റെ മോനെ രാഷ്ട്രീയം പഠിപ്പിക്കേണ്ട''.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവി പിജെ ജോസഫ് വിഭാഗവുമായി വെച്ച് മാറണം എന്ന ധാരണ ലംഘിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ജോസ് മാണിയെ യുഡിഎഫിന് പുറത്ത് എത്തിച്ചിരിക്കുന്നത്. നിരവധി തവണ സമവായ ചര്‍ച്ചകള്‍ നടന്നെങ്കിലും ജോസ് കെ മാണി വഴങ്ങിയില്ല. ഇതോടെയാണ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കാനുളള തീരുമാനം യുഡിഎഫ് എടുത്തത്. യുഡിഎഫ് തീരുമാനം രാഷ്ട്രീയ അനീതിയെന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം. മാണിയുടെ രാഷ്ട്രീയത്തെ ആണ് യുഡിഎഫ് തള്ളിപ്പറഞ്ഞത് എന്നും ജോസ് കെ മാണി പ്രതികരിച്ചു.












Click it and Unblock the Notifications