കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌നയ്ക്ക് വേണ്ടി എത്തിയത് ആളൂരിന്റെ ടീം, കോടതിയില്‍ നാടകീയ നീക്കം, സ്വര്‍ണക്കടത്തില്‍ ട്വിസ്റ്റ്

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കോടതിയില്‍ നടന്നത് നാടകീയ നിമിഷങ്ങള്‍. സ്വപ്‌നാ സുരേഷിന് വേണ്ടി വക്കാലത്തുമായി വന്നത് അഡ്വക്കേറ്റ ആളൂരിന്റെ ടീം. ഇതോടെ കേസില്‍ വമ്പന്‍മാരുടെ ഇടപെടല്‍ ഉണ്ടെന്ന് ഉറപ്പായിരിക്കുകയാണ്. സ്വര്‍ണക്കടത്തിനായി വമ്പന്‍ ടീമുകളെയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന വിവരങ്ങളാണ് വരുന്നത്. സ്വപ്ന പോലും അറിയാതെ അവരുടെ ഓരോ നീക്കത്തെയും സ്വാധീനിക്കാന്‍ വലിയ സംഘം തന്നെ രംഗത്തുണ്ടെന്ന് സൂചനയുണ്ട്. ജീവന് ഭീഷണിയുണ്ടെന്ന് നേരത്തെ സ്വപ്‌നയുടെ മകളും സൂചിപ്പിച്ചിരുന്നു.

Recommended Video

cmsvideo
Swapna Suresh വേണ്ടി വാദിക്കാൻ വന്ന ആളൂരിന്റെ ടീം കണ്ടം വഴി ഓടിയോ? | Oneindia Malayalam
ആളൂരിന്റെ ജൂനിയര്‍മാര്‍

ആളൂരിന്റെ ജൂനിയര്‍മാര്‍

സ്വപ്‌നയുടെ വക്കാലത്ത് ഏറ്റെടുക്കാന്‍ എത്തിയത് അഡ്വ. ബിഎ ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകരായിരുന്നു. കോടതി തന്നെ ഞെട്ടിയ സംഭവമായിരുന്നു ഇത്. കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ആളൂര്‍ അസോസിയേറ്റിലെ ജൂനിയറായ ടിജോ അടക്കമുള്ള അഭിഭാഷകര്‍ രംഗത്ത് വന്നത്. ഇവരുടെ സ്വപ്‌നയുടെ വക്കാലത്ത് ഏറ്റെടുക്കാനുള്ള അപേക്ഷയും സമര്‍പ്പിച്ചു. ഇതോടെ കോടതി തന്നെ ഞെട്ടുകയും ചെയ്തു.

അറിയില്ലെന്ന് സ്വപ്ന

അറിയില്ലെന്ന് സ്വപ്ന

വക്കാലത്തുമായി ഇവര്‍ വന്നതോടെ സ്‌പെഷ്യല്‍ ജഡ്ജ് സ്വപ്‌നയോട് വക്കാലത്ത് കൈമാറിയിട്ടുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ തനിക്ക് ഈ അഭിഭാഷകനെ അറിയില്ലെന്നും, ആരെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും സ്വപ്‌ന പറഞ്ഞു. തന്റെ അഭിഭാഷകനെ വെക്കുന്ന കാര്യം ഭര്‍ത്താവാണ് തീരുമാനിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. ഇതോടെ നാടകീയ നിമിഷങ്ങളാണ് കോടതിയില്‍ നടന്നത്. ആളൂര്‍ അസോസിയേറ്റുകളോട് മുന്നോട്ട് വരാന്‍ പറഞ്ഞ കോടതി ഇവരെ ശകാരിച്ചു. ഇത് എന്‍ഐഎ കോടതിയാണെന്നും, മറന്നുപോവരുതെന്നും, ഇനി ഇത് ആവര്‍ത്തിക്കരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ഇത് ആദ്യമായിട്ടല്ല...

ഇത് ആദ്യമായിട്ടല്ല...

കേസ് ഇത്തരത്തില്‍ ആളൂര്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് ഇത് ആദ്യമായിട്ടല്ല. യുദ്ധക്കപ്പലിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട എന്‍ഐഎ കേസിലും ഇതേ പോലെ ആളൂര്‍ വിഭാഗം അഭിഭാഷകര്‍ കേസ് ഏറ്റെടുക്കാന്‍ ശ്രമിച്ചിരുന്നു. അന്നും പ്രതികള്‍ ഇവരെ അറിയില്ലെന്നാണ് പറഞ്ഞത്. അതേസമയം ആളൂര്‍ തന്നെ വക്കാലത്ത് ഏറ്റെടുക്കാന്‍ എത്തിയതോടെ, വലിയൊരു സംഘം തന്നെ സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംശയം ഉയരുന്നുണ്ട്. സ്വപ്‌നയെ രക്ഷിക്കാനായി ഇവര്‍ തീവ്രമായ ശ്രമം നടത്തുന്നുണ്ടെന്നാണ് സൂചന.

പോലീസ് റിപ്പോര്‍ട്ട്

പോലീസ് റിപ്പോര്‍ട്ട്

സ്വര്‍ണക്കടത്തിന് പിന്നില്‍ തീവ്ര വര്‍ഗീയ സംഘടനകളാണെന്ന് സംസ്ഥാന പോലീസിന്റെ റിപ്പോര്‍ട്ടിലുമുണ്ട്. ഇതിന് പിന്നില്‍ സ്ത്രീകളുമുണ്ട്. ക്യാരിയര്‍മാരായി സ്ത്രീകളെയും കുട്ടികളെയും റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇതിന് പിന്നില്‍ പുത്തന്‍കുരിശ് സ്വദേശിയായ സ്ത്രീയാണ്. എന്‍ഐഎയ്ക്ക് സംസ്ഥാന പോലീസ് നല്‍കിയ റിപ്പോര്‍ട്ടാണിത്. വടകര സ്വദേശിയായ ഒരു ഏജന്റും ക്യാരിയര്‍മാരെ തീരുമാനിക്കും. ഈ ഏജന്റിന് തീവ്ര ഇടത് സംഘടനയുമായി ബന്ധമുണ്ടെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കൊടുവള്ളി പ്രധാന കേന്ദ്രം

കൊടുവള്ളി പ്രധാന കേന്ദ്രം

കോഴിക്കോട്ടെ കൊടുവള്ളി സ്വര്‍ണക്കടത്തിന്റെ പ്രധാന കേന്ദ്രമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒരു വര്‍ഷത്തിനിടെ ഏതാണ്ട് 100 കിലോ സ്വര്‍ണക്കടത്താണ് നടന്നത്. 1000 കോടി രൂപയുടെ ഹവാല ഇടപാടുകളും നടന്നിട്ടുണ്ട്. ഈ പണവും സ്വര്‍ണവും എവിടെയൊക്കെ എത്തണമെന്ന് ആലോചിച്ച് പ്ലാന്‍ തയ്യാറാക്കുന്ന കേന്ദ്രമാണ് കൊടുവള്ളി. അതേസമയം സ്ത്രീകളെയും കുട്ടികളെയും ക്യാരിയര്‍മാരാക്കി റിക്രൂട്ട് ചെയ്യുന്നവരുടെ എല്ലാ വിവരങ്ങളും പോലീസിന്റെ റിപ്പോര്‍ട്ടിലുണ്ട്. മൂന്നുറില്‍ അധികം പേരുകള്‍ ഇക്കൂട്ടത്തിലുണ്ട്.

മുന്‍ ഉദ്യോഗസ്ഥന്‍ പറയുന്നു

മുന്‍ ഉദ്യോഗസ്ഥന്‍ പറയുന്നു

സ്വര്‍ണക്കടത്ത് കേസില്‍ കേരളാ പോലീസിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറയുന്നത് പൊട്ടത്തരമാണെന്ന് മുന്‍ ഡിവൈഎസ്പി സുഭാഷ് ബാബു. സ്വപ്‌നയും സന്ദീപും രക്ഷപ്പെടാതെ നോക്കേണ്ട ബാധ്യത കേരള പോലീസിനായിരുന്നു. എന്‍ഐഎ വന്നപ്പോള്‍ പോലീസ് ആവേശം കാണിക്കുകയാണ് ചെയ്തത്. അതുവരെ ഒന്നും മിണ്ടിയില്ല. ഒരു കണക്കിന് അവര്‍ പ്രതികളെ പിടിക്കാതിരുന്നതും നന്നായി. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ സ്വപ്‌നയും സന്ദീപും പറഞ്ഞ പല കാര്യങ്ങളും ഇപ്പോള്‍ പുറത്തറിഞ്ഞേനെ എന്നും സുഭാഷ് ബാബു പറഞ്ഞു.

നടപടി വരുന്നു

നടപടി വരുന്നു

സ്‌പേസ് പാര്‍ക്കിന്റെ കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് എന്ന സ്ഥാപനത്തെ നീക്കുമെന്ന് റിപ്പോര്‍ട്ട്. സ്വപ്‌ന സുരേഷിനെ സ്‌പേസ് പാര്‍ക്കുമായി ബന്ധപ്പെട്ട പ്രൊജക്ടില്‍ നിയമിച്ചതില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് നല്‍കിയ വിശദീകരണം തൃപ്തികരമായിരുന്നില്ല. കരാറിന്റെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാണിച്ച് നോട്ടീസും നല്‍കിയിട്ടുണ്ട്. ഇതില്‍ ഇനി വിശദീകരണം നല്‍കിയാലും സര്‍ക്കാര്‍ അത് ്അംഗീകരിക്കണമെന്നില്ല. പിഡബ്ല്യുസിക്കാണ് സ്വപ്‌നയുടെ നിയമനത്തിലെ പൂര്‍ണ ഉത്തരവാദിത്തമെന്ന് സര്‍ക്കാര്‍ പറയുന്നു.

English summary
advocate aloor's team comes for swapna suresh's legal help
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X