പ്രമുഖ ക്രിമിനൽ അഭിഭാഷകന് ബി എ ആളൂർ അന്തരിച്ചു: വിവാദ കേസുകളിലെ സ്ഥിരം നായകന്
എറണാകുളം: പ്രമുഖ ക്രിമിനൽ അഭിഭാഷകനായ ബി എ ആളൂർ അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 62 വയസായിരുന്നു കുറച്ചുകാലമായി ഹൃദയസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം. അവിവാഹിതനായ അദ്ദേഹം തന്റെ സഹോദരങ്ങളോടൊപ്പം തൃശൂരിൽ താമസിച്ച് വരികയായിരുന്നു.
തൃശൂർ എരുമപ്പെട്ടി സ്വദേശിയായ ബിഎ ആളൂരിന്റെ യഥാർത്ഥ പേര് ബിജു ആന്റണിയെന്നാണ്. , കേരള ഹൈക്കോടതിയിലും ജില്ലാ കോടതികളിലും നിരവധി ശ്രദ്ധേയ കേസുകളിൽ പ്രതിഭാഗത്തിന് വേണ്ടി വാദിച്ച് പേര് നേടിയ അഭിഭാഷകനാണ്. തൃശ്ശൂരിലെ സൗമ്യ വധക്കേസ്, പെരുമ്പാവൂരിലെ ജിഷ കൊലപാതകം, ഇലന്തൂരിലെ നരബലി കേസ്, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് എന്നിവയിലെല്ലാം പ്രതികള്‍ക്ക് വേണ്ടി ഹാജരായത് അദ്ദേഹമായിരുന്നു.

തൃശൂര്‍ സെന്റ് തോമസ് കോളേജിലായിരുന്നു പഠനം. പിന്നീട് പൂനൈയില്‍ നിന്നും നിയമ ബിരുദം പൂർത്തിയാക്കി. 1999 ല്‍ ആണ് ആളൂര്‍ അഭിഭാഷകനായി എന്റോള്‍ ചെയ്യുന്നത്. നാല് വര്‍ഷത്തോളം കേരളത്തിലെ വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയ്തു. തുടക്കം മുതല്‍ സങ്കീർണവും വിവാദപരവുമായ ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ മികവ് തെളിയിച്ചു. നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സർ സുനിക്ക് വേണ്ടിയും തുടക്കത്തില്‍ അദ്ദേഹം ഹാജരായിരുന്നു.
സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാന്‍ എത്തിയപ്പോഴാണ് മലയാളികള്‍ ബിഎ ആളൂര്‍ എന്ന പേര് ശ്രദ്ധിക്കുന്നത്. സിറ്റിങ്ങിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ആളൂര്‍ വക്കീല്‍ എങ്ങനെ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായി എന്നത് അന്നത്തെ വലിയ ചർച്ചാ വിഷയമായിരുന്നു. എന്നാല്‍ പിന്നീട് ഇത്തരം കേസുകള്‍ അദ്ദേഹം തേടിപ്പിടിച്ച് കൈകാര്യം ചെയ്തു.
വിചാരണ കോടതിയിലും ഹൈക്കോടതിയിലും ഗോവിന്ദച്ചാമി തോറ്റപ്പോള്‍ ആളൂര്‍ വക്കീലിനെ പരിഹസിച്ചവരും ട്രോളിയവരും നിരവധിയായിരുന്നു. എന്നാല്‍ സുപ്രീം കോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷയില്‍ ഇളവ് നല്‍കിയതോടെ രാജ്യത്തെ ഏറ്റവും ശ്രദ്ധേയനായ ക്രിമിനല്‍ വക്കീല്‍ ആയി വരെ ബിഎ ആളൂർ മാറുകയാണുണ്ടായത്. സോഷ്യല്‍ മീഡിയയില്‍ നിരന്തരം വലിയ വിമർശനങ്ങള്‍ നേരിടുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ആളൂരിന്റെ സംസ്കാരം ഏപ്രിൽ 30-ന് വൈകിട്ട് 5 മണിക്ക് തൃശൂരിലെ വീട്ടുവളപ്പിൽ നടക്കും.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications