കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ പുറത്തിറക്കാൻ കുപ്രസിദ്ധ വക്കീല്‍ തയ്യാര്‍.. കേസിൽ നിന്ന് ജനപ്രിയന് പുഷ്പം പോലെ ഊരിപ്പോരാം!

  • By Anamika
Google Oneindia Malayalam News

കൊച്ചി: പണവും സ്വാധീനവും ഒപ്പം ചെറിയ പഴുതുകളുമുണ്ടെങ്കില്‍ പ്രമുഖര്‍ക്ക് ഏത് കേസില്‍ നിന്നും എളുപ്പത്തില്‍ ഊരിപ്പോരാം. ഉദാഹരങ്ങള്‍ ഏറെയുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് രക്ഷപ്പെടാന്‍ പഴുതുകള്‍ ഏറെയുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. കേസിലെ പഴുതുകള്‍ കൂടാതെ കുശാഗ്ര ബുദ്ധിയായ ഒരു വക്കീല്‍ കൂടി ഒപ്പമുണ്ടെങ്കില്‍ ദിലീപ് പുഷ്പം പോലെ ഊരിപ്പോകും. അത്തരമൊരു വക്കീൽ ദിലീപിന് വേണ്ടി തയ്യാറാണ്.

സുനി ഒന്നാമത്.. ദിലീപ് പിന്നാലെ.. ഇനി നാല് ദിനം.. ദിലീപിനെ അടപടലം പൂട്ടാൻ പോലീസിന്റെ നിർണായക നീക്കം!സുനി ഒന്നാമത്.. ദിലീപ് പിന്നാലെ.. ഇനി നാല് ദിനം.. ദിലീപിനെ അടപടലം പൂട്ടാൻ പോലീസിന്റെ നിർണായക നീക്കം!

രാമൻ പിള്ള വന്നിട്ടും

രാമൻ പിള്ള വന്നിട്ടും

മുതിര്‍ന്ന അഭിഭാഷകനായ അഡ്വക്കേറ്റ് രാംകുമാര്‍ ആയിരുന്നു ദിലീപിന്റെ കേസില്‍ ആദ്യം ഹാജരായത്. എന്നാല്‍ ജാമ്യം നേടിക്കൊടുക്കാന്‍ രാം കുമാറിന് സാധിക്കാതെ വന്നപ്പോള്‍ ദിലീപ് വക്കീലിനെ മാറ്റി. പകരം ബി രാമന്‍പിള്ള നടന് വേണ്ടി കോടതിയില്‍ കോട്ടണിഞ്ഞു.

കുപ്രസിദ്ധ വക്കീൽ തയ്യാർ

കുപ്രസിദ്ധ വക്കീൽ തയ്യാർ

രാമന്‍ പിള്ള വന്നിട്ടും ഇത് വരെ ദിലീപിന് ജാമ്യം നേടിക്കൊടുക്കാന്‍ സാധിച്ചിട്ടില്ല. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അഞ്ചാമത്തെ ജാമ്യഹര്‍ജിയില്‍ വിധി വരാനിരിക്കുന്നതേ ഉള്ളൂ. ഇവരെക്കാളൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന, കുപ്രസിദ്ധനായ അഭിഭാഷകന്‍ ദിലീപിന് വേണ്ടി കേസില്‍ ഹാജരാകാന്‍ തയ്യാറാണത്രേ.

സുനിയുടെ അഭിഭാഷകൻ

സുനിയുടെ അഭിഭാഷകൻ

പക്ഷേ അക്കാര്യത്തിലെ വിരോധാഭാസം എന്താണെന്ന് വെച്ചാല്‍, ആ അഭിഭാഷകന്‍ നിലവില്‍ ദിലീപിന്റെ മറുപക്ഷത്തുള്ള പള്‍സര്‍ സുനിയുടെ അഭിഭാഷകനാണ്. അഡ്വക്കേറ്റ് ബിഎ ആളൂര്‍. മംഗളം പ്രസിദ്ധീകരണമായ കന്യകയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആളൂര്‍ ആഗ്രഹം വ്യക്തമാക്കിയിരിക്കുന്നത്.

ചരിത്രം ആവർത്തനം

ചരിത്രം ആവർത്തനം

ആക്രമണത്തിന് ഇരയായ നടിക്കും കുറ്റാരോപിതനായ ദിലീപിനും വേണ്ടി വാദിക്കാന്‍ അവസരം ലഭിച്ചാല്‍ ആര്‍ക്ക് വേണ്ടി ഹാജരാകും എന്നതായിരുന്നു ചോദ്യം. ആളൂരിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് മാത്രമേ കണ്ടെത്താനാവൂ.

വാദിക്കുക ദിലീപിന് വേണ്ടി

വാദിക്കുക ദിലീപിന് വേണ്ടി

ഇവിടെയും ആളൂരിന്റെ തെരഞ്ഞെടുപ്പ് മറിച്ച് ആയിരുന്നില്ല. ദിലീപിനൊപ്പമോ നടിക്കൊപ്പമോ എന്ന ചോദ്യത്തിന് ദിലീപിനൊപ്പം എന്ന് തന്നെയായിരുന്നു ഉത്തരം. ദൈവം അനുഗ്രഹിച്ച് അങ്ങനെ ഒരു അവസരം ലഭിച്ചാല്‍ ആ കേസ് ഏറ്റെടുക്കുമെന്നും ദിലീപിന് വേണ്ടി ഹാജരാകുമെന്നും ആളൂര്‍ പറയുന്നു.

ആദ്യം വന്ന ആളിനൊപ്പം

ആദ്യം വന്ന ആളിനൊപ്പം

അതേസമയം ദിലീപും ആക്രമിക്കപ്പെട്ട നടിയും ഒരേ സമയത്താണ് കേസുമായി തന്നെ സമീപിക്കുന്നത് എങ്കില്‍ എന്താകും നിലപാട് എന്ന ചോദ്യത്തിനും ആളൂരിന് ഉത്തരമുണ്ട്. അങ്ങനെ വന്നാല്‍ ആദ്യം വരുന്ന ആളുടെ കൂടെ നില്‍ക്കാനാണ് ഇഷ്ടമെന്നും ആളൂര്‍ പറയുന്നു.

കുറ്റം തെളിയിക്കാൻ കഴിയില്ല

കുറ്റം തെളിയിക്കാൻ കഴിയില്ല

നിലവില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് വേണ്ടിയാണ് ആളൂര്‍ ഹാജരായിരിക്കുന്നത്. പള്‍സര്‍ സുനി നിരപരാധിയാണ് എന്ന് താന്‍ പറയില്ല. പക്ഷേ പ്രോസിക്യൂഷന്റെ തെളിവുകള്‍ പ്രകാരം സുനിക്കെതിരായ കുറ്റം തെളിയിക്കാന്‍ കഴിയില്ലെന്നും ആളൂര്‍ വ്യക്തമാക്കുന്നു.

വെളിപ്പെടുത്തലുകൾക്ക് പിന്നിൽ

വെളിപ്പെടുത്തലുകൾക്ക് പിന്നിൽ

തികച്ചും അപ്രതീക്ഷിതമായാണ് നടിയെ ആക്രമിച്ച കേസിലേക്ക് അഡ്വക്കേറ്റ് ബിഎ ആളൂരിന്റെ രംഗപ്രവേശം. അതും പ്രതിയായ സുനിക്ക് വേണ്ടി. ആളൂര്‍ വന്നതോടെയാണ് കാവ്യ മാധവന്‍ മാഡമാണ് എന്നതടക്കമുള്ള വെളിപ്പെടുത്തല്‍ സുനി നടത്തിയത് എന്നാണ് ദിലീപ് അനുകൂലികള്‍ ആരോപിക്കുന്നത്.

ചില നടിമാരുടെ പേരുകള്‍

ചില നടിമാരുടെ പേരുകള്‍

കേസ് ഏറ്റെടുത്ത ശേഷം സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആളൂര്‍ പറഞ്ഞിരുന്നു.ചില നടിമാരുടെ പേരുകള്‍ കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി തന്നോട് വെളിപ്പെടുത്തിയിട്ടുണ്ട് എന്നും ആളൂര്‍ വ്യക്തമാക്കിയിരുന്നു.

രണ്ട് നടിമാര്‍ കൂടി

രണ്ട് നടിമാര്‍ കൂടി

കേസിൽ മാഡം മാത്രമല്ല ഉള്ളതെന്നും മാഡത്തിന് പിന്നില്‍ മറ്റ് രണ്ട് നടിമാര്‍ കൂടിയുണ്ടെന്നും അഡ്വക്കേറ്റ് ആളൂര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതായി മാതൃഭൂമി ന്യൂസ് ചാനല്‍ ആയിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഏതൊക്കെ നടിമാരുടെ പേരാണ് സുനി പറഞ്ഞതെന്ന് വെളിപ്പെടുത്താന്‍ ആളൂര്‍ തയ്യാറായില്ല. പിന്നീടാണ് കേസിലെ മാഡം കാവ്യ ആണെന്ന് സുനി വെളിപ്പെടുത്തിയത്.

ഗോവിന്ദച്ചാമിയുടെ ആളൂർ

ഗോവിന്ദച്ചാമിയുടെ ആളൂർ

നേരത്തെ കേരളത്തിന് അത്ര പരിചിതമായ പേരല്ലായിരുന്നു ആളൂരിന്റേത്. സൌമ്യ കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂരിനെ കേരളമറിഞ്ഞത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗോവിന്ദച്ചാമിക്ക് 7 വർഷമാക്കി ശിക്ഷ കുറച്ച് കൊടുത്തത് ആളൂരിന്റെ വാദമായിരുന്നു.

ആളൂരിനെ ഇറക്കിയത് ആര്

ആളൂരിനെ ഇറക്കിയത് ആര്

നടിയുടെ കേസിൽ ആളൂർ പൾസർ സുനിക്ക് വേണ്ടി എത്തിയത് ഒന്നും കാണാതെ ആയിരിക്കില്ല എന്ന കാര്യം ഉറപ്പാണ്. ലക്ഷങ്ങൾ ഫീസ് നൽകി ഗോവിന്ദച്ചാമിക്ക് വേണ്ടി ആരാണ് ആളൂരിനെ ഇറക്കിയത് എന്ന ചോദ്യം നടിയുടെ കേസിലും പ്രസക്തമാണ്. പൾസർ സുനിക്ക് വേണ്ടി ആരാണ് ആളൂരിനെ നിയോഗിച്ചത് എന്ന സംശയത്തിന് ഇപ്പോഴും ഉത്തരമില്ല.

English summary
Adv. BA Aloor says that he is ready to appear in court for Dileep in actress case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X