കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമീറുളിന് വേണ്ടി വാദിക്കാന്‍ ബിഎസ് ആളൂരിനെ ഏര്‍പ്പെടുത്തിയവര്‍ ജിഷയുടെ മരണം ആഗ്രഹിച്ചവരോ?

  • By ഭദ്ര
Google Oneindia Malayalam News

പെരുമ്പാവൂര്‍: നാലു മാസമായി കേരളക്കര ഒന്നടങ്കം ചര്‍ച്ച ചെയ്ത ജിഷ കൊലപാതക കേസിന് അവസാന നിമിഷത്തില്‍ സംഭവിച്ച വഴിത്തിരിവ് പ്രതിയ്ക്ക് പുറകിലുള്ള യഥാര്‍ത്ഥ പ്രതികളെയാണോ ചൂണ്ടി കാട്ടുന്നത്...അമീറുള്‍ ഇസ്ലാമിനെ കണ്ടപ്പോള്‍ ജിഷയുടെ അമ്മ ചോദിച്ച ആ ചോദ്യം ആവര്‍ത്തിച്ച് ഒന്നു കൂടി ചോദിക്കാം.. ആര്‍ക്കു വേണ്ടിയാണ് എന്റെ മകളെ കൊന്നത്?

അമീറുളിനു വേണ്ടി കേസ് വാദിക്കുന്നത് അഡ്വ.ബിഎസ് ആളൂര്‍,സൗമ്യ വധക്കേസില്‍ ഗോവിന്ദാചാമിയുടെ വക്കീല്‍അമീറുളിനു വേണ്ടി കേസ് വാദിക്കുന്നത് അഡ്വ.ബിഎസ് ആളൂര്‍,സൗമ്യ വധക്കേസില്‍ ഗോവിന്ദാചാമിയുടെ വക്കീല്‍

ജിഷയുടെ അമ്മ ചോദിച്ച ചോദ്യത്തിന് പിന്നില്‍ ചില സത്യങ്ങള്‍ ഇപ്പോള്‍ തെളിഞ്ഞു വരുന്നു. കേസില്‍ ഇതുവരെയും വ്യക്തമായി ഉത്തരങ്ങള്‍ നല്‍കാന്‍ പോലീസിന് കഴിയുന്നിലെങ്കില്‍ പോലും പല കാരണങ്ങളും കണ്ടെത്തി കേസ് കോടതിയില്‍ എത്രയും വേഗം എത്തിക്കാര്‍ വേഗത കാട്ടിയും കേസ് അന്വേഷിക്കാന്‍ കോടതി നിയോഗിച്ച അഡ്വക്കേറ്റ് പി രാജനെ വേണ്ടെന്ന് വെച്ച് പ്രമുഖ ക്രിമിനല്‍ അഭിഭാഷകനെ നിയോഗിച്ചതും ആരാണ്.

 culprit

അമീറുള്‍ ഇസ്ലാം എന്ന അന്യസംസ്ഥാന തൊഴിലാളി കേരളത്തില്‍ എത്തിയിട്ട് അഞ്ചു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ എന്ന് പോലീസ് പറയുന്നു. കേരളത്തില്‍ കേസില്‍ കുടുങ്ങിയ അമീറുള്ളിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷക്കപ്പെടണം എന്നാണ് ഭാര്യ പറഞ്ഞത്. കേരളത്തിലോ സ്വന്തം നാട്ടിലോ അമീറുളിനെ രക്ഷിക്കാന്‍ ആരും ഇല്ല എന്ന് വ്യക്തം.

കേരളത്തിന് പേടി സ്വപ്‌നമായിരുന്ന സൗമ്യ വധക്കേസിലെ അഡ്വക്കേറ്റ് ബിഎസ് ആളൂര്‍. ഒരു സിറ്റിങിന് ലക്ഷങ്ങളാണ് വാങ്ങുന്നത്. ക്രിമിനല്‍ കേസില്‍ വിദഗ്ദന്‍. ആഞ്ഞു ശ്രമിച്ചിട്ടും കേരളത്തിലെ ജനങ്ങള്‍ ഒറ്റ വികാരത്തോടെ നിന്നതാണ് ഗോവിന്ദ ചാമിയെ രക്ഷിക്കാന്‍ സാധിക്കാതെ പോയത്. പക്ഷെ ചാമിയ്ക്ക് ഇപ്പോഴും ജയിലില്‍ സുഖവാസം. അതേ വക്കീല്‍ ജിഷ വധക്കേസ് വാദിക്കാന്‍ എത്തിയിരിക്കുന്നു.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയോട് ജഡ്ജി ചോദിച്ച ചോദ്യം അദ്ദേഹത്തിന്റെ ജോലി തെറിപ്പിച്ചു, ഇതാണ് ചോദ്യം പീഡനത്തിന് ഇരയായ പെണ്‍കുട്ടിയോട് ജഡ്ജി ചോദിച്ച ചോദ്യം അദ്ദേഹത്തിന്റെ ജോലി തെറിപ്പിച്ചു, ഇതാണ് ചോദ്യം

അമീറുളിന്റെ അടുത്ത ബന്ധമുള്ളവര്‍ കേസ് വാദിക്കാന്‍ തന്നെ സമീപിച്ചു എന്നാണ് ആളൂര്‍ പറഞ്ഞത്, ആരാണീ അടുത്ത ബന്ധക്കാര്‍. കുടുംബമോ നാട്ടുക്കാരോ അല്ല, അതും കേരളത്തില്‍ നിന്നും അടുത്ത ബന്ധത്തിലുള്ളവര്‍ ആരാണ്? രാഷ്ട്രീയ സാമൂഹിക വിവാദങ്ങള്‍ സൃഷ്ടിച്ച കേസില്‍ ഈ ഒരു ചോദ്യത്തിന് ഉത്തരം കിട്ടിയാല്‍ ചിലപ്പോള്‍ ജിഷയുടെ മരണം യഥാര്‍ത്ഥത്തില്‍ ആഗ്രഹിച്ചവര്‍ ആരെന്ന് പുറത്ത് വരും.

കുറ്റകൃത്യം ചെയ്ത അമീറുളള്‍ എന്തിനു വേണ്ടിയാണ് കൊലപതകം ചെയ്തത് എന്നും പറയാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. ഇതു വരെ നല്‍കിയ മൊഴികളൊക്കയും പച്ചക്കളം. അടുത്ത ചോദ്യം ഇതു മാത്രം.. ആര്‍ക്കു വേണ്ടിയാണ് ഈ കൊലപാതകം ചെയ്തത്? കേസില്‍ നിന്നും രക്ഷിക്കാമെന്ന് വാക്ക് നല്‍കിയത് ആര്? കേസ് വാദിക്കാന്‍ ആളൂരിനെ സമീപിച്ച പ്രമുഖര്‍ ആരൊക്കെ.. ഇവരല്ലേ യഥാര്‍ത്ഥത്തില്‍ ജിഷയുടെ മരണം ആഗ്രഹിച്ചവര്‍... ?

English summary
Advocate BS aloor appear for ameerul islam, who is behind him?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X