ഫേസ്ബുക്കില്‍ ആത്മഹത്യാക്കുറിപ്പെഴുതി അഭിഭാഷകന്‍ തൂങ്ങിമരിച്ചു
മലപ്പുറം: ലോകത്തോട് വിടപറയുകയാണെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ച് അഭിഭാഷകന്‍ ആത്മഹത്യ ചെയ്തു. കോട്ടപ്പുഴ പാലത്തിന് സമീപം പുലത്ത് ചെക്കുവിന്റെയും വി സി ആബിദയുടെയും മകന്‍ ഷാനവാസാണ് മരിച്ചത്. 40 വയസ്സായിരുന്നു.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. താന്‍ ലോകത്തോട് വിട പറയുന്നു എന്നും പ്രിയപ്പെട്ടവര്‍ ക്ഷമിക്കുക എന്നും മരിക്കുന്നതിന് മുമ്പ് ഷാനവാസ് ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. വീട്ടിലെ മുഴുവന്‍ ലൈറ്റുകളും പ്രകാശിച്ചു കിടക്കുന്നത് കണ്ട് പിതാവ് എഴുന്നേറ്റ് നോക്കിയപ്പോഴാണ് ഷാനവാസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

വിവാഹ മോചനത്തെ തുടര്‍ന്നുള്ള മാനസിക പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നു. ശരീരം തളര്‍ന്നതിനെ തുടര്‍ന്ന് വളരെക്കാലം ചികിത്സയിലായിരുന്ന ഷാനവാസ് ഈ അടുത്ത കാലത്താണ പ്രാക്ടീസ് തുടങ്ങിയത്.
നിലമ്പൂര്‍ ബാര്‍ അസോസിയേഷന്‍ മെമ്പറും മുന്‍ സെക്രട്ടറിയുമാണ്. നിലമ്പൂര്‍ രാധാ കൊലക്കേസിലെ രണ്ടാം പ്രതിയായ ഷംസുദ്ദീറിന് വേണ്ടി ആദ്യം കോടതയില്‍ ഹാജരായത് ഷാനവാസാണ്. വട്ടപ്പാടം നവതരംഗം ക്ലബ്ബ് ആന്റ് ആര്‍ട്ട് ലൈബ്രറിയുടെ രക്ഷാധികാരിയായ ഇദ്ദേഹം സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ സജീവമാണ്.


Click it and Unblock the Notifications