കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്ധ്യ-കട്ജു കൂടിക്കാഴ്ച; നിര്‍ണായക കേസില്‍ സര്‍ക്കാര്‍ അറിയാതെ തീരുമാനം എടുത്ത നടപടി തെറ്റ്

സ്വന്തം തീരുമാന പ്രകാരമായിരുന്നു ഇവരുടെ കൂടിക്കാഴ്ചയെന്നും സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കി.

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: എഡിജിപി ബി സന്ധ്യയുടെ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് അഡ്വക്കറ്റ് ജനറല്‍. സൗമ്യവധക്കേസില്‍ സുപ്രീംകോടതിയെ വിമര്‍ശിച്ച ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ, കേസിലെ അന്വേഷണ ഉദ്യോഗസ്ഥയായ ബി സന്ധ്യ സന്ദര്‍ശിച്ചത് ശരിയായില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ സിപി സുധാകര പ്രസാദ് പറഞ്ഞു. സ്വന്തം തീരുമാന പ്രകാരമായിരുന്നു ഇവരുടെ കൂടിക്കാഴ്ചയെന്നും സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കി. നിര്‍ണായക കേസില്‍ സര്‍ക്കാര്‍ അറിയാതെ തീരുമാനം എടുത്ത നടപടി തെറ്റാണെന്നും എജി വ്യക്തമാക്കി.

എഡിജിപി സന്ധ്യക്കൊപ്പം സൗമ്യ വധക്കേസ് വിചാരണ കോടതിയില്‍ പരിഗണിച്ച ജഡ്ജി കെ രവീന്ദ്ര ബോബുവും കട്ജുവിനെ കാണാന്‍ പോയിരുന്നുവെന്നാണ് മാധ്യമങ്ങളില്‍ നിന്ന് മനസിലായത്. അത് ശരിയായ കീഴ്വഴക്കമല്ലെന്നും എജി സുധാകരപ്രസാദ് ചൂണ്ടിക്കാട്ടി. തൃശൂര്‍ ഫാസ്റ്റ്ട്രാക്ക് കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കി ജഡ്ജി കെ രവീന്ദ്രബാബു വിധിച്ച വധശിക്ഷയാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഇതിന്മേലുള്ള പുനപരിശോധനാ ഹര്‍ജി പരിഗണിക്കുമ്പോഴാണ് അദ്ദേഹം ദില്ലിയിലെത്തി ജസ്റ്റിസ് കട്ജുവിനെ കണ്ടത്.

 അറിയിച്ചില്ല

അറിയിച്ചില്ല

സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിനുള്ള സ്റ്റാന്‍ഡിങ് കൗണ്‍സില്‍മാരെ അറിയിക്കാതെയായിരുന്നു സന്ധ്യ കട്ജുവിനെ സന്ദര്‍ശിച്ചതും.

കാരണം

കാരണം

സ്റ്റാന്‍ഡിങ് കൗണ്‍സില്‍മാരെ ഒഴിവാക്കി കട്ജുവിനെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

ആവശ്യപ്പെട്ടാല്‍

ആവശ്യപ്പെട്ടാല്‍

ജസ്റ്റിസ് കട്ജുവിനോടു സന്ധ്യ ഉപദേശസഹായം അഭ്യര്‍ഥിച്ചെന്നും സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍, ഉപദേശം നല്‍കാമെന്നു മറുപടി ലഭിച്ചെന്നുമാണു സൂചന.

നിയമോപദേശം

നിയമോപദേശം

ജസ്റ്റിസ് കട്ജു സൗമ്യകേസില്‍ സംസ്ഥാന സര്‍ക്കാരിനു നിയമോപദേശം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും കേസില്‍ കോടതി വിധിക്കെതിരെ കട്ജു നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തില്‍ നിന്നും ഉപദേശം തേടുന്നത് അനുചിതമാവുമെന്നും അറ്റോര്‍ണി ജനറലിനെ സമീപിക്കാമെന്നുമാണു സര്‍ക്കാരിന്റെ നിയമോപദേശകര്‍ നിലപാടെടുത്തത്.

English summary
Advocate General againist B Sandhya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X