സരിത എസ് നായരുടെ വീഡിയോ കണ്ടവരുണ്ട്!
കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ വീഡിയോ ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടുണ്ടെന്ന് ബിജു രാധാകൃഷ്ണന്റെ വക്കീലായ അഡ്വ. ജേക്കബ് മാത്യു. സരിത നായരുടെ ഡയറിയും വീഡിയോ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവും തന്റെ കയ്യിലുണ്ട്. ബിജു രാധാകൃഷ്ണന്‍ രേഖാമൂലം അനുമതി തന്നാല്‍ ആ നിമിഷം ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാണ് എന്നും ജേക്കബ് മാത്യു പറഞ്ഞു.
തേക്കടിയിലും ദില്ലിയിലും വെച്ചാണ് മന്ത്രിമാര്‍ സരിത എസ് നായരുമായി ബന്ധപ്പെട്ടത്. ഇതിന്റെ തെളിവുകളും തന്റെ കൈവശമുണ്ട്. മൊബൈല്‍ ഫോണ്‍ ചോര്‍ത്തുന്നുണ്ട്. തന്റെ ജീവന് ഭീഷണിയുണ്ട് - ജേക്കബ് മാത്യു പറഞ്ഞു. സരിത നായരും മന്ത്രിമാരും ബന്ധപ്പെടുന്ന വീഡിയോ ചിത്രീകരിച്ചത് തന്റെ കൈവശമുണ്ട് എന്ന് ബിജു രാധാകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.

ടൂറിസം മന്ത്രി എപി അനില്‍കുമാര്‍, മുന്‍മന്ത്രി കെബി ഗണേഷ് കുമാര്‍, കേന്ദ്രമന്ത്രി കെസി വേണുഗോപാല്‍ എന്നിവരാണ് സരിതയ്‌ക്കൊപ്പം ഉല്ലാസയാത്രകള്‍ പോയതായി ആരോപിക്കപ്പെടുന്നത്. ഇവര്‍ മൂവരും സരിതയെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട് എന്ന് ബിജു പറഞ്ഞെങ്കിലും കോടതി ഇത് മുഖവിലയ്‌ക്കെടുത്തില്ല. തന്നെ ആരും പീഡിപ്പിച്ചിട്ടില്ല എന്നും മജിസ്‌ട്രേറ്റിനോട് ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും സരിത തന്നെ പറഞ്ഞതോടെ ബിജുവിന്റെ വാദം കള്ളമാണ് എന്നും വിശ്വസിച്ചവരുണ്ട്.
രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച സോളാര്‍ കേസ് ഉടനെയെങ്ങും തീരില്ല എന്നതിന്റെ സൂചനകളാണ് വീഡിയോ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്താന്‍ തയ്യാറാണ് എന്ന വെല്ലുവിളിയിലൂടെ ബിജു രാധാകൃഷ്ണനും അദ്ദേഹത്തിന്റെ അഭിഭാഷകനും നല്‍കുന്നത്. ഈ മന്ത്രിമാര്‍ മാത്രമല്ല, സരിതയുമായി ബന്ധപ്പെട്ട പലരും ഇതിന്റെ പി്ന്നില്‍ തൂങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സരിത തന്നെ രഹസ്യമായ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളാണ് ബിജുവിന്റെ പക്കലുള്ളത്. ഡയറിയില്‍ പല പ്രമുഖരുടേയും പേരുകളും വിവരങ്ങളും സരിത കുറിച്ചു വെച്ചിട്ടുണ്ടത്രെ.












Click it and Unblock the Notifications