കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരിൽ നരേന്ദ്രമോദി കളിക്കാനൊരുങ്ങുന്നത് ഇന്ദിരാഗാന്ധി കളിച്ച അതേ കളി! മുന്നറിയിപ്പ്

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
കാശ്മീരിൽ മോദി കളിക്കാനൊരുങ്ങുന്നത് ഇന്ദിരാഗാന്ധി കളിച്ച അതേ കളി

ജമ്മുകാശ്മീരില്‍ കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അവകാശവാദം ഉന്നയിച്ചതോടെയാണ് ഗവര്‍ണറുടെ നടപടി. കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിഡിപി, നാഷണല്‍ കോണ്‍ഫ്രന്‍സ്, കോണ്‍ഗ്രസ് സഖ്യവും രൂപീകരിച്ചു. പിഡിപി നേതാക്കള്‍ ഗവര്‍ണറെ കണ്ടതിന് പിന്നാലെയാണ് നിമയമസഭ തന്നെ പിരിച്ചുവിട്ടു കൊണ്ടുള്ള ഗവര്‍ണറുടെ അപ്രതീക്ഷിത നടപടി.ഗവർണറുടെ ഈ നടപടിയിലൂടെ നരേന്ദ്രമോദി കാശ്മീരില്‍ കളിക്കാനൊരുങ്ങുന്നത് ഇന്ദിരാഗാന്ധി കളിച്ച അതേ കളി തന്നെയാണെന്ന് അഡ്വ ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

യതീഷ് ചന്ദ്രയെ ആഘോഷമാക്കി സോഷ്യല്‍ മീഡിയ.. 'ലൗ' നിറച്ച് ഫോട്ടോകള്‍.. ഡയലോഗും ഹിറ്റ്!യതീഷ് ചന്ദ്രയെ ആഘോഷമാക്കി സോഷ്യല്‍ മീഡിയ.. 'ലൗ' നിറച്ച് ഫോട്ടോകള്‍.. ഡയലോഗും ഹിറ്റ്!

ഗവര്‍ണര്‍ ഭരണം

ഗവര്‍ണര്‍ ഭരണം

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കാശ്മീരില്‍ പിഡിപിയും ബിജെപിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു. എന്നാല്‍ ഈ സഖ്യം അധിക നാള്‍ നീണ്ടില്ല. ജൂണ്‍ ആറിന് ബിജെപിയും ടിഡിപിയും തെറ്റി പിരിഞ്ഞു. ഇതോടെ കാശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏറ്റെടുത്തു. ആറ് മാസത്തേക്കായിരുന്നു ഗവര്‍ണര്‍ ഭരണം.

മഹാസഖ്യം

മഹാസഖ്യം

ഇതിന്‍റെ കാലാവധി ഡിസംബര്‍ 19 ന് പൂര്‍ത്തിയാവാനിരിക്കേയാണ് മൂന്ന് പാര്‍ട്ടികള്‍ ഒന്ന് ചേര്‍ന്ന് മഹാസഖ്യവുമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചത്. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, നാഷ്ണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ചര്‍ച്ചയിലൂടെ തിരുമാനം കൈക്കൊണ്ടത്.

മുഖ്യമന്ത്രി

മുഖ്യമന്ത്രി

പിഡിപി മുതിര്‍ന്ന നേതാവ് അല്‍ത്താഫ് ബുഖാരിയെ അടുത്ത മുഖ്യമന്ത്രിയായി നിയമിക്കാനും തിരുമാനമായി.
എന്‍സി നേതാവ് ഉമര്‍ അബ്ദുള്ളയുമായി നടത്തിയ ചര്‍ച്ചയിലാണ് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് പകരം മുന്‍ ധനമന്ത്രിയായ അല്‍താഫ് ബുഖാരിയെ മുഖ്യമന്ത്രിയാക്കാന്‍ തിരുമാനിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് വ്യാഴാഴ്ച ഗവര്‍ണറെ കാണുകയും ചെയ്തു.

നിയമസഭ ഭൂരിപക്ഷം

നിയമസഭ ഭൂരിപക്ഷം

നിലവില്‍ പിഡിപിക്ക് 28 എംഎല്‍എമാരുണ്ട്. എന്‍സിക്ക് 15ഉം. കോണ്‍ഗ്രസിന്റെ 12 എംഎല്‍എമാരും കൂടി ചേരുമ്പോള്‍ ശക്തമായ സര്‍ക്കാര്‍ സംസ്ഥാനത്ത് നിലവില്‍ വരും. 44 അംഗങ്ങളാണ് നിയമസഭയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ ആവശ്യം.ലോക്സഭാ തെരഞ്ഞെടപ്പിന് മാസങ്ങള്‍ മാത്രമുള്ളപ്പോഴാണ് മഹാസഖ്യവുമായി പാര്‍ട്ടികള്‍ എത്തുന്നത്.

പിരിച്ചുവിട്ടു

പിരിച്ചുവിട്ടു

ഈ സാഹചര്യത്തിലാണ് ഗര്‍വര്‍ണര്‍ സത്യപാല്‍ മാലിക് സംസ്ഥാന നിയമസഭ പിരിച്ചുവിട്ടത്.പിഡിപി നേതാവ് മെഹബൂബ മുഫ്തി ഗവര്‍ണറെ കണ്ടതിന് പിന്നാലെ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണും ബിജെപി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചു. ഇത് ചൂണ്ടിക്കാട്ടിയാണ് സ്ഥിരതയുള്ള സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടത്.

ബിജെപിയുടെ നീക്കം

ബിജെപിയുടെ നീക്കം

കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണ സാധ്യത തുറന്നപ്പോള്‍ നിയമസഭ പിരിച്ചുവിട്ടതിലൂടെ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളില്‍ പ്രത്യക്ഷത്തില്‍ കക്ഷിചേരുകയാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് ചെയ്തതെന്ന വിമര്‍ശനം ശക്തമാണ്. ഗവർണറുടെ ഈ നടപടിയിലൂടെ നരേന്ദ്രമോദി കളിക്കാനൊരുങ്ങുന്നത് ഇന്ദിരാഗാന്ധി കളിച്ച അതേ കളിയാണെന്നാണ് അഡ്വ ജയശങ്കര്‍ കുറിച്ചത്.

ഇന്ദിരകളിച്ച കളി

ഇന്ദിരകളിച്ച കളി

ജമ്മു കാശ്മീർ നിയമസഭ പിരിച്ചുവിട്ടു. പിഡിപിയും നാഷണൽ കോൺഫറൻസും കോൺഗ്രസും യോജിച്ചു മന്ത്രിസഭയുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചതിനു പിന്നാലെയാണ് ഈ നടപടി.ഇന്ദിരാഗാന്ധി പണ്ടു കളിച്ച അതേ കളിയാണ് നരേന്ദ്രമോദി ഇപ്പോൾ കളിക്കാനൊരുങ്ങുന്നത്.

കടകവിരുദ്ധം

കടകവിരുദ്ധം

എസ് ആർ ബൊമ്മൈ കേസിലെ സുപ്രീംകോടതി വിധിക്ക് കടക വിരുദ്ധമാണ് ഈ പിരിച്ചുവിടൽ. 2005ൽ ബിഹാർ നിയമസഭ പിരിച്ചുവിട്ട രാഷ്ട്രപതിയുടെ വിളംബരം സുപ്രീംകോടതി റദ്ദാക്കിയതും കോടതിയുടെ രൂക്ഷ വിമർശനമേറ്റ ഗവർണർ ബൂട്ടാസിങ് രാജിവെച്ചതും സ്മരണീയം.

പാക്കിസ്ഥാന്‍റെ പിന്തുണ

പാക്കിസ്ഥാന്‍റെ പിന്തുണ

ബിഹാറോ ഝാർഖണ്ഡോ പോലെയല്ല ജമ്മു കശ്മീർ. അവിടെ വിഘടനവാദവും തീവ്രവാദവും രൂക്ഷമാണ്. പാക്കിസ്ഥാൻ്റെ പ്രത്യക്ഷ പിന്തുണ പ്രക്ഷോഭകർക്കുണ്ടുതാനും.

ദൈവം രക്ഷിക്കട്ടെ

ദൈവം രക്ഷിക്കട്ടെ

നിയമസഭ പിരിച്ചുവിട്ടതോടെ വിഘടനവാദികളുടെ വാദങ്ങൾക്ക് ഒരു പരിധിവരെ സാധൂകരണമായി.
ചിന്താശൂന്യമായ ഈ നടപടിക്ക് രാജ്യം വലിയ വില കൊടുക്കേണ്ടി വരും.
കശ്മീരിനെ ദൈവം രക്ഷിക്കട്ടെ.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പോലീസുദ്യോഗസ്ഥന്റെ മേക്കിട്ടു കേറുന്ന ശരീരഭാഷ ഏത് സാംസ്കാരിക വകുപ്പിൽ പെടും? തേച്ചൊട്ടിച്ച് കുറിപ്പ്പോലീസുദ്യോഗസ്ഥന്റെ മേക്കിട്ടു കേറുന്ന ശരീരഭാഷ ഏത് സാംസ്കാരിക വകുപ്പിൽ പെടും? തേച്ചൊട്ടിച്ച് കുറിപ്പ്

വാഹനങ്ങള്‍ വിടാത്തത് ചോദ്യം ചെയ്ത് കേന്ദ്ര മന്ത്രി.. വീണ്ടും കൊലമാസ് മറുപടിയുമായി എസ്പി യതീഷ് ചന്ദ്രവാഹനങ്ങള്‍ വിടാത്തത് ചോദ്യം ചെയ്ത് കേന്ദ്ര മന്ത്രി.. വീണ്ടും കൊലമാസ് മറുപടിയുമായി എസ്പി യതീഷ് ചന്ദ്ര

English summary
advocate jayasankar about kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X