കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അടിയന്തരാവസ്ഥ കാലത്തു പോലും കേരളത്തിൽ ഒരു പത്രവും പൂട്ടിയിട്ടില്ല'; പ്രതികരിച്ച് ജയശങ്കര്‍

Google Oneindia Malayalam News

തിരുവനന്തപുരം: പ്രമുഖ വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിന്‍റേയും മീഡിയ വണ്ണിന്‍റേയും സംപ്രേക്ഷണം 48 മണിക്കൂര്‍ നിര്‍ത്തിവെയ്ക്കാന്‍ ഇന്നലെ വൈകീട്ടാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടത്.ദില്ലി കലാപം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വാര്‍ത്താ വിതരണ സംപ്രേക്ഷണ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു നടപടി. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

അതേമയം ഏഷ്യാനെറ്റ് ന്യൂസിന്‍റെ വിലക്ക് പിന്‍വലിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 7.30 മുതൽ 48 മണിക്കൂർ ആണ് നിരോധനം എന്ന് വ്യക്തമാക്കിയാണ് മന്ത്രാലയം ഉത്തരവിറക്കിയതെങ്കിലും ഇന്ന് പുലർച്ചെ 1.30 മുതൽ ചാനൽ വീണ്ടും സംപ്രേക്ഷണം ആരംഭിച്ചിട്ടുണ്ട്.എന്നാല്‍ മീഡിയ വണിന്‍റെ വിലക്ക് ഇപ്പോഴും നീക്കിയിട്ടില്ല.വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം, പോസ്റ്റ് വായിക്കാം

 അടിയന്തരാവസ്ഥ കാലത്തു പോലും

അടിയന്തരാവസ്ഥ കാലത്തു പോലും

ദിവാൻ രാജഗോപാലാചാരി സ്വദേശാഭിമാനി പത്രം പൂട്ടിക്കുകയും പത്രാധിപർ രാമകൃഷ്ണപിളളയെ നാടുകടത്തുകയും ചെയ്തതായി സാമൂഹ്യ പാഠപുസ്തകത്തിൽ വായിച്ചിട്ടുണ്ട്. സചിവോത്തമൻ സിപി രാമസ്വാമി അയ്യർ മലയാള മനോരമ മുദ്ര വെച്ചു മാമ്മൻ മാപ്പിളയെയും മകനെയും തുറുങ്കിലടച്ചു എന്നുമുണ്ട് ചരിത്രം. പക്ഷേ അതൊക്കെ രാജഭരണ കാലത്ത് നടന്ന കാര്യങ്ങളാണ്.മൗലികാവകാശങ്ങൾ സസ്പെൻഡ് ചെയ്ത് സെൻസർഷിപ്പ് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ കാലത്തു പോലും കേരളത്തിൽ ഒരു പത്രവും പൂട്ടിയിട്ടില്ല. ദേശാഭിമാനി പോലുള്ള ജിഹ്വകൾ അന്നും പുറത്തിറങ്ങിയിരുന്നു.

 വെള്ളിയാഴ്ച വൈകുന്നേരം

വെള്ളിയാഴ്ച വൈകുന്നേരം

ജനാധിപത്യവും പൗരാവകാശങ്ങളും പൂത്തുലയുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, ഇതാ രണ്ടു മലയാളം ചാനലുകളുടെ സംപ്രേഷണം 48 മണിക്കൂർ നേരത്തേക്ക് വിലക്കിയിരിക്കുന്നു. ദൽഹി കലാപ വേളയിൽ സാമുദായിക വിദ്വേഷം പരത്തും വിധം വാർത്തകൾ സംപ്രേഷണം ചെയ്തു എന്നാണ് ആരോപണം. ശിക്ഷ വിധിച്ചതും നടപ്പാക്കിയതും വെള്ളിയാഴ്ച വൈകുന്നേരം ആയതുകൊണ്ട് കോടതിയിൽ പോകാനും കഴിയാതെ വന്നു.

 ടിയാന് ദൽഹിയിൽ യാതൊരു പിടിയുമില്ല

ടിയാന് ദൽഹിയിൽ യാതൊരു പിടിയുമില്ല

ഇടതു- വലതു ഭേദമന്യേ ബുദ്ധിജീവികളും നേതാക്കളും സംപ്രേഷണ വിലക്കിനെ രൂക്ഷമായി വിമർശിക്കുന്നു. കേന്ദ്ര സർക്കാരാണെങ്കിൽ അമ്മിക്കുഴവിക്കു കാറ്റു പിടിച്ചപോലെ തുടരുന്നു.കർണാടകത്തിൽ നിന്നുള്ള ബിജെപി എംപിയാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ പ്രധാന മുതലാളി രാജീവ് ചന്ദ്രശേഖർ. ടിയാന് ദൽഹിയിൽ യാതൊരു പിടിയുമില്ല എന്ന് ഇതോടെ വ്യക്തമായി. പീപ്പിളും ജയ്ഹിന്ദും വരെ നിരങ്കുശം വാർത്ത കൊടുക്കമ്പോഴാണ്, ഏഷ്യാനെറ്റ് ന്യൂസിനെ വിലക്കിയത്, ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 മുന്നറിയിപ്പു കൂടിയാണിത്

മുന്നറിയിപ്പു കൂടിയാണിത്

വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ പ്രതികരണം ഇങ്ങനെ-സംഘപരിവാരത്തിന് ഓശാന പാടാത്ത മാധ്യമങ്ങൾക്ക് വിലക്ക്. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും 48 മണിക്കൂർ വിലക്കേർപ്പെടുത്തുക വഴി മാധ്യമ സ്വാതന്ത്ര്യവും ഒപ്പം ജനാധിപത്യവും ചവിട്ടിയരയ്ക്കുകയാണ് മോദി സർക്കാർ. നാളെ രാജ്യത്തെ എല്ലാ സ്വതന്ത്രമാധ്യമസ്ഥാപനങ്ങളുടെയും ഗതി ഇതാണെന്ന മുന്നറിയിപ്പു കൂടിയാണിത്.

 ലോകം കാണുന്നുണ്ട്

ലോകം കാണുന്നുണ്ട്

പക്ഷേ നിങ്ങൾ എത്ര വിരട്ടിയാലും മൂടിവയ്പ്പിച്ചാലും നിങ്ങളുടെ ചെയ്തികൾ ലോകം കാണുന്നുണ്ട്, അറിയുന്നുണ്ട്. ഈ ഉമ്മാക്കി കൊണ്ടൊന്നും കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളുടെ വായ് മൂടിക്കെട്ടാൻ സംഘപരിവാറിനും ബിജെപിക്കും കഴിയില്ല. ഡൽഹിയിൽ നിങ്ങളുടെ കാൽചുവട്ടിൽ ഇഴയുന്നവരെ മാത്രം കണ്ടു ശീലിച്ചതിൻ്റെയാണ്. ഇത് കേരളമാണ്.,... ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും ഒപ്പം .

ഏഷ്യാനെറ്റിന് ഏര്‍പ്പെടുത്തിയ 48 മണിക്കൂര്‍ വിലക്ക് പിന്‍വലിച്ചു; മീഡിയ വണ്‍ വിലക്ക് തുടരുംഏഷ്യാനെറ്റിന് ഏര്‍പ്പെടുത്തിയ 48 മണിക്കൂര്‍ വിലക്ക് പിന്‍വലിച്ചു; മീഡിയ വണ്‍ വിലക്ക് തുടരും

ദില്ലി കലാപത്തിലെ റിപ്പോര്‍ട്ടിംഗ്, ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും 48 മണിക്കൂര്‍ വിലക്ക്

Recommended Video

cmsvideo
Media one editor in chief CL Thomas about the ban

കൊറോണ കേരളത്തിലെ ചൂടില്‍ വരില്ലെന്ന് സെന്‍കുമാര്‍; പൊളിച്ചടുക്കി ഡോക്ടറുടെ കുറിപ്പ്

English summary
advocate jayasankar about Media ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X