'ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയല്ല (ഒരിക്കലും അല്ല)'; ഭിത്തിയിൽ ഒട്ടിച്ച് അഡ്വ ജയശങ്കർ
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനാക്കിയ റിട്ട. ഹൈക്കോടതി ജഡ്ജി പി ഉബൈദിന്റെ പുതിയ നിയമനത്തെചൊല്ലി വൻ വിവാദമാണ് ഉടലെടുത്തിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ ചെയർമാനായാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നിയമനത്തിൽ സർക്കാരിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കർ.
ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയിയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതും ഉബൈദിൻ്റെ ഉദ്യോഗ ലബ്ധിയുമായി ആരും തുലനം ചെയ്യരുതെന്ന് ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.പോസ്റ്റ് വായിക്കാം

റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് അതോറിറ്റി അധ്യക്ഷനായി റിട്ട. ജസ്റ്റിസ് പി ഉബൈദിനെ നിയമിച്ചതിൽ യാതൊരു വിധ ബാഹ്യ പരിഗണനയും ഉണ്ടായിട്ടില്ല. ലാവലിൻ കേസിൽ നിന്ന് പിണറായി വിജയനെ ഒഴിവാക്കിയതിൻ്റെ പ്രതിഫലമോ പ്രത്യുപകാരമോ അല്ല ഈ നിയമനം.
അപ്പലേറ്റ് അതോറിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് റിട്ടയേഡ് ജഡ്ജിമാരായ കെപി ജ്യോതീന്ദ്രനാഥ്, എഎം ബാബു, പി ഉബൈദ്, ആനി ജോൺ എന്നിവരുടെ പേരുകളാണ് ബഹു ഹൈക്കോടതി നിർദ്ദേശിച്ചത്. ഇവരിൽ നിന്ന് ഒരാളെ നിയമിക്കാൻ സർക്കാരിന് പരിപൂർണ്ണ അധികാരമുണ്ട്.
നിഷ്പക്ഷത, നീതിബോധം, നിയമപരിജ്ഞാനം, സാമൂഹിക പ്രതിബദ്ധത എന്നീ സദ്ഗുണങ്ങളാണ് സർക്കാർ പരിഗണിച്ചത്. നലമുള്ളൊരു നവഗുണ പരിമളനാണ് ജസ്റ്റിസ് ഉബൈദ്. അദ്ദേഹത്തിൻ്റെ മഹത്വത്തിനു മുന്നിൽ മറ്റു മൂന്നു പേരും നിഷ്പ്രഭരായിപ്പോയി. അങ്ങനെ നിയമന ഉത്തരവ് പുറത്തിറങ്ങി.
ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയിയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതും ഉബൈദിൻ്റെ ഉദ്യോഗ ലബ്ധിയുമായി ആരും തുലനം ചെയ്യരുത്. അതും ഈ കൊറോണക്കാലത്ത് ഒരിക്കലും പാടില്ല,ജയശങ്കർ കുറിച്ചു.
അതേസമയം വിമർശനങ്ങൾക്കെതിരെ പി ഉബൈദ് രംഗത്തെത്തിയിരുന്നു. ഇത് രാഷ്ട്രീയ നിയമനമല്ലെന്നും ഹൈക്കോടതിയുടെ പാനലില്‍നിന്നുള്ള നിയമനമാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് ലഭിച്ചാൽ ഉടൻ സ്ഥാനമേറ്റെടുക്കും. തന്റെ നിയമനത്തെ ചൊല്ലി പ്രതിപക്ഷം അനാവശ്യമായ രാഷ്ട്രീയ വിവാദം ഉണ്ടാക്കുകയാണെന്നും പി ഉബൈദ് പറഞ്ഞു.
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
'പരനാറിയെന്നും നികൃഷ്ട ജീവിയെന്നും വിളിച്ചത് ഇതേ മുഖ്യൻ; അദ്ദേഹത്തിൻ്റെ തനിനിറം പുറത്തായി' -
'കോൺഗ്രസും ബിജെപിയും അമേരിക്കയ്ക്ക് കീഴ്പ്പെട്ടതിൻ്റെ ഫലമാണ് ഈ ഊർജ പ്രതിസന്ധിക്ക് കാരണം' -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം












Click it and Unblock the Notifications