കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കർത്താവേ എന്നു വിളിക്കുന്നവനല്ല, പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വർഗരാജ്യത്തിൽ പ്രവേശിക്കുക'

Google Oneindia Malayalam News

ദില്ലി; സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ആയ രഞ്ജൻ ഗൊഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിർദ്ദേശം ചെയ്തിരിക്കുകയാണ്. കഴിഞ്ഞ നവംബറിലാണ് സുപ്രീം കോടതിയിൽ നിന്ന് ഗൊഗോയ് വിരമിച്ചത്. വിരമിക്കുന്നതിന് തൊട്ടുമുമ്പ് അയോധ്യ കേസ്, ശബരിമല കേസ് തുടങ്ങി വിവാദമായ പല കേസുകളുടെയും വിധികള്‍ പുറപ്പെടുവിച്ചിരുന്ന ബെഞ്ചിന് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു.

രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്തോടെ ഇനി ഗൊഗോയ് ബിജെപിയിൽ ചേരുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. അതിനിടെ സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കർ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. പോസ്റ്റ് വായിക്കാം

 ആക്ഷൻ ഹീറോ

ആക്ഷൻ ഹീറോ

സുരേഷ് ഗോപിക്കു പിന്നാലെ ഒരു ആക്ഷൻ ഹീറോയെ കൂടി രാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തു- മുൻ ചീഫ്ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. ദീപക് മിശ്ര ചീഫായിരുന്ന കാലത്ത് അദ്ദേഹത്തെ അപലപിച്ചു കൊണ്ട് മറ്റു മൂന്നു ന്യായാധിപർക്കൊപ്പം പത്രസമ്മേളനം നടത്തി ഇന്നാട്ടിലെ മതേതര പുരോഗമന ജനാധിപത്യ വിശ്വാസികളുടെ കയ്യടി നേടിയ ആളാണ് ഗൊഗോയ്.

 ചരിത്രത്തിൽ പുതുയുഗം പിറന്നു

ചരിത്രത്തിൽ പുതുയുഗം പിറന്നു

കോൺഗ്രസ് പശ്ചാത്തലമുളളയാൾ; മുൻ ആസാം മുഖ്യമന്ത്രി കേശവചന്ദ്ര ഗൊഗോയുടെ മകൻ. ദീപക് മിശ്ര വിരമിക്കുമ്പോൾ ഇദ്ദേഹത്തെ തഴയുമോ എന്ന് ഭയപ്പെട്ടവരുണ്ട്. പക്ഷേ അങ്ങനെയൊന്നും സംഭവിച്ചില്ല. ഗൊഗോയ് ചീഫ് ജസ്റ്റിസായി. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ പുതുയുഗം പിറന്നു.

ചെറുത്തുനിൽപ്പായി വ്യാഖ്യാനിച്ചു

ചെറുത്തുനിൽപ്പായി വ്യാഖ്യാനിച്ചു

കൊളീജിയം കൂടി പാസാക്കിയ ലിസ്റ്റ് രായ്ക്കുരാമാനം വെട്ടിത്തിരുത്തുകയും തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണം ചീഫ് ജസ്റ്റിസ് തന്നെ അന്വേഷിച്ചു സ്വന്തം നിരപരാധിത്വം തെളിയിച്ചപ്പോഴും മതേതര പുരോഗമന ജനാധിപത്യ വിശ്വാസികൾ മൗനം പാലിച്ചു. ഭരണകൂട ഭീകരതയ്ക്കെതിരെ ജുഡീഷ്യറി നടത്തുന്ന ചെറുത്തുനിൽപ്പായി വ്യാഖ്യാനിച്ചു.

 എല്ലാവർക്കും തൃപ്തിയായി

എല്ലാവർക്കും തൃപ്തിയായി

ശബരിമല കേസിൽ ഭരണഘടനാ ബെഞ്ചിൻ്റെ വിധി അട്ടിമറിച്ചപ്പോൾ നവോത്ഥാന വാദികൾ തലയിൽ കൈവച്ചു. റഫാൽ ഇടപാട് വെളളപൂശുകയും ബാബറി മസ്ജിദ് നിന്ന സ്ഥലത്ത് രാമക്ഷേത്രം പണിയാൻ വിധിക്കുകയും ചെയ്തപ്പോൾ എല്ലാവർക്കും തൃപ്തിയായി. ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാൻ നോട്ടീസ് കൊടുത്ത ഇടതുപക്ഷ എംപിമാർ അപ്പോഴും മൗനം പാലിച്ചു.

 വലിയ പദവിയൊന്നുമല്ല

വലിയ പദവിയൊന്നുമല്ല

അൽപം വൈകിയെങ്കിലും, രഞ്ജൻ ഗൊഗോയുടെ മഹത്വം രാഷ്ട്രപതിയും തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ നിയമപാണ്ഡിത്യവും ഭരണഘടനാ പാരംഗതത്വവും പാർലമെന്റിനു മുതൽക്കൂട്ടാകുമെന്ന ബോധ്യത്തിൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം നടത്തി.
രഞ്ജൻജിയുടെ കഴിവും പ്രാഗത്ഭ്യവും വച്ചു നോക്കുമ്പോൾ ഇതത്ര വലിയ പദവിയൊന്നുമല്ല.

 സ്വർഗരാജ്യത്തിൽ ലഭിക്കുക

സ്വർഗരാജ്യത്തിൽ ലഭിക്കുക

കോവിന്ദ്ജിയുടെ കാലശേഷം രാഷ്ട്രപതി സ്ഥാനം തന്നെ ലഭിച്ചാലും കൂടുതലാവില്ല.ഗൊഗോയുടെ സ്ഥാനലബ്ധി രാജ്യത്തെ മൊത്തം ന്യായാധിപർക്കും മാതൃകയാകും. "കർത്താവേ കർത്താവേ എന്നു വിളിക്കുന്നവനല്ല, സ്വർഗസ്ഥനായ പിതാവിന്റെ തിരുവിഷ്ടം നിറവേറ്റുന്നവനാണ് സ്വർഗരാജ്യത്തിൽ ലഭിക്കുക". (മത്തായി 7:21)

ബിജെപി സഖ്യത്തിന് വൻ തിരിച്ചടി!! 2000 ത്തോളം പേർ കോൺഗ്രസിൽ ചേർന്നു, സിപിഎമ്മിൽ നിന്നും

രജത് ആരാധകരെ മരയൂളകൾ എന്ന് പറയും മുൻപ് എങ്ങനെ രജത് ആരാധകരെ നേടി അറിയണം, വൈറൽ കുറിപ്പ്രജത് ആരാധകരെ മരയൂളകൾ എന്ന് പറയും മുൻപ് എങ്ങനെ രജത് ആരാധകരെ നേടി അറിയണം, വൈറൽ കുറിപ്പ്

സാനിറ്റൈസറിന് പകരം കൈയ്യിൽ ഗോ മൂത്രം സ്പ്രേ ചെയ്തു; ഹോട്ടലിൽ ഉണ്ടായ അനുഭവം പറഞ്ഞ് ഹൈബി ഈഡൻസാനിറ്റൈസറിന് പകരം കൈയ്യിൽ ഗോ മൂത്രം സ്പ്രേ ചെയ്തു; ഹോട്ടലിൽ ഉണ്ടായ അനുഭവം പറഞ്ഞ് ഹൈബി ഈഡൻ

English summary
advocate Jayasankar about Rajan Gogoi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X