കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സുധാകരന്‍റെ വാമൊഴി വഴക്കമാണ് ഷാനിമോളുടെ വിജയം സുസാധ്യമാക്കിയത്. അക്ഷരാർത്ഥത്തിൽ, പൂതനാ മോക്ഷം'

Google Oneindia Malayalam News

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലും കോന്നിയിലും വിജയിക്കാനായെങ്കിലും പാര്‍ട്ടിയുടെ കുത്തക മണ്ഡലമായ അരൂരില്‍ പരാജയം രുചിച്ചതിന്‍റെ ഞെട്ടലിലാണ് എല്‍ഡിഎഫ്. 2,079 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനി മോള്‍ ഉസ്മാന്‍ അരൂരില്‍ വിജയിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ മന്ത്രി ജി സുധാകരന്‍ നടത്തിയ വിവാദ പ്രസ്താവന ഒരുപരിധി വരെ ഷാനിമോള്‍ ഉസ്മാന് ഗുണം ചെയ്തെന്ന അടക്കം പറച്ചില്‍ ഉയരുന്നുണ്ട്. മരാമത്ത് മന്ത്രി സുധാകരന്‍റെ വാമൊഴി വഴക്കമാണ് ഷാനിമോളുടെ വിജയം സുസാധ്യമാക്കിയതെന്ന് പറയുകയാണ് അഡ്വ ജയശങ്കറും. അരൂരിലെ വിജയം അക്ഷരാർത്ഥത്തിൽ, പൂതനാ മോക്ഷം എന്നാണ് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ജയശങ്കറിന്‍റെ കുറിപ്പ് വായിക്കാം

 shanisudha

'കോന്നിക്കോട്ട' പൊളിഞ്ഞതിന് പിന്നില്‍.. കോണ്‍ഗ്രസില്‍ പടയൊരുക്കം,വരാനിരിക്കുന്നത് വന്‍ പൊട്ടിത്തെറി?'കോന്നിക്കോട്ട' പൊളിഞ്ഞതിന് പിന്നില്‍.. കോണ്‍ഗ്രസില്‍ പടയൊരുക്കം,വരാനിരിക്കുന്നത് വന്‍ പൊട്ടിത്തെറി?

പൂതനാ മോക്ഷം മുമ്പ് പെരുമ്പാവൂരും ഒറ്റപ്പാലത്തും ആലപ്പുഴയും മത്സരിച്ചു തോറ്റ ഷാനിമോൾ ഉസ്മാൻ, ഇതാ അരൂർ മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.ഇടതുപക്ഷത്തിന്റെ പൊന്നാപുരം കോട്ടയാണ് അരൂർ. അവിരാ തരകനും ഗൗരിയമ്മയും പിഎസ് ശ്രീനിവാസനും എഎം ആരിഫുമൊക്കെ ജയിച്ച മണ്ഡലം. അരൂരിലെ ചുവന്ന മണ്ണിൽ ത്രിവർണ്ണ പതാക പറപ്പിച്ചൂ ഷാനിമോൾ.

ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ ഒരു ഉപതെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റ് നഷ്ടപ്പെടുന്നത് ഇതാദ്യമായാണ്.മരാമത്ത് മന്ത്രി സുധാകരന്‍റെ വാമൊഴി വഴക്കമാണ് ഷാനിമോളുടെ വിജയം സുസാധ്യമാക്കിയത്. അക്ഷരാർത്ഥത്തിൽ, പൂതനാ മോക്ഷം!

ഹരിയാണയില്‍ കോണ്‍ഗ്രസിനെ വെട്ടും? അവസാന നിമിഷം തന്ത്രം പുറത്തെടുത്ത് ബിജെപിഹരിയാണയില്‍ കോണ്‍ഗ്രസിനെ വെട്ടും? അവസാന നിമിഷം തന്ത്രം പുറത്തെടുത്ത് ബിജെപി

'മുണ്ടിന്‍റെ കോന്തലക്കല്‍ കെട്ടിയിടാന്‍ പറ്റുന്നവരല്ല ജനങ്ങള്‍; വിഷ വിത്തുകള്‍ ഈ മണ്ണില്‍ വിടരില്ല'

English summary
Advocate Jayasankar about Shanimol Usman's victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X