കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ മതില്‍: രൂക്ഷ പരിഹാസവുമായി അഡ്വ ജയശങ്കര്‍.. വൈറല്‍ കുറിപ്പ്

  • By Aami Madhu
Google Oneindia Malayalam News

ശബരിമല സ്ത്രീപ്രവേശന വിഷയത്തിന്‍റെ പശ്ചാത്തലത്തില്‍ സ്ത്രീ പുരുഷ സമത്വത്തിന്‍റെ ആശയങ്ങളെ ഉയര്‍ത്തിപിടിച്ച് ജനവരി ഒന്നിന് വനിതാ മതിലുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. പ്രതിപക്ഷമടക്കം ശക്തമായ വിമര്‍ശനമുയര്‍ത്തുമ്പോഴും കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഉയരുന്ന വനിതാ മതിലില്‍ 30 ലക്ഷം പേരെ അണിനിരത്തുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

വനിതാ മതിലിനായി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി ബജറ്റില്‍ നിന്ന് നീക്കിവെച്ച 50 കോടി പണമാണ് ഉപയോഗിക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വനിതാ മതില്‍ തീര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കര്‍. ഫേസ്ബുക്ക് ഇങ്ങനെ

 നവോത്ഥാന മതില്‍

നവോത്ഥാന മതില്‍

ശബരിമല വിഷയത്തില്‍ നവോത്ഥാന മതിലിനെ ചൊല്ലിയാണ് ഇപ്പോള്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്. എസ്എന്‍ഡിപി, കെപിഎംഎസ് അടക്കമുള്ള സമുദായിക സംഘടനകളുടെ പിന്തുണയോടെ വനിതാ മതിലുമായി സര്‍ക്കാര്‍ മുന്നോട്ട് പോകാന്‍ ഒരുങ്ങുന്നത്.

 എതിര്‍ത്ത് പ്രതിപക്ഷം

എതിര്‍ത്ത് പ്രതിപക്ഷം

അതേസമയം എന്‍എസ്എസും പ്രതിപക്ഷവും പരിപാടിയുടെ ലക്ഷ്യത്തെ ചോദ്യം ചെയ്ത് രംഗത്തുണ്ട്. വിധിയെ എതിര്‍ക്കുന്നവരെ വനിതാ മതിലിന് പുറത്ത് നിര്‍ത്തി മുന്നേറുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

 50 കോടി

50 കോടി

വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി ബജറ്റില്‍ നീക്കി വെച്ച 50 കോടിയില്‍ നിന്നാണ് വനിതാ മതിലിനായി പണം ചെലവഴിക്കുന്നത് എന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയത്.

ആക്ഷേപം ഉയര്‍ന്നിരുന്നു

ആക്ഷേപം ഉയര്‍ന്നിരുന്നു


വനിതാ മതിലിന് ചെലവഴിക്കുന്ന തുക സംബന്ധിച്ചും ഇതിനിടയില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രളയനാന്തരം വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ വനിതാ മതിലിന് ഉപയോഗിക്കുന്ന പണം വിനിയോഗിക്കാതെ നവോതാത്ഥാന മതിലെന്ന മാമാങ്കത്തിന് മുതിരുന്ന സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് നടന്‍ ജോയ് മാത്യു ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

 സര്‍ക്കാര്‍ നട്ടം തിരിയുന്നു

സര്‍ക്കാര്‍ നട്ടം തിരിയുന്നു

ഇപ്പോള്‍ വനിതാ മതിലിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കര്‍. ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
ഖജനാവിൽ പണമില്ല. പ്രളയാനന്തര പുനർ നിർമാണം വഴിമുട്ടി. നവകേരള നിർമാണത്തിന് വകയില്ലാതെ സർക്കാർ നട്ടംതിരിയുന്നു.

 മുഖ്യമന്ത്രി പറഞ്ഞത്

മുഖ്യമന്ത്രി പറഞ്ഞത്

വനിതാ മതിലിനു പൊതു ഖജനാവിൽ നിന്ന് ഒരു പൈസയും എടുക്കില്ല മൊത്തം ചിലവും നവോത്ഥാന പാരമ്പര്യം പേറുന്ന സമുദായ സംഘടനകൾ വഹിക്കും എന്നാണ് മുഖ്യമന്ത്രി മുമ്പ് പറഞ്ഞത്.

 മതില് പണിയാന്‍ എത്തില്ല

മതില് പണിയാന്‍ എത്തില്ല

ഈ നവോത്ഥാന നായകരെ കുറിച്ച് മുഖ്യന് ഒരു ചുക്കും അറിയില്ല. സർക്കാരിനെ 'വഹിക്കാ'നാണ് അവർക്കു താല്പര്യം.വണ്ടിക്കൂലിയും വഴിച്ചിലവും കിട്ടാതെ ഒരു വനിതയും മതിലു പണിയാനെത്തില്ല.

 പ്രതീകാത്മകമാണ്

പ്രതീകാത്മകമാണ്

ടിഎ, ഡിഎ എണ്ണിക്കൊടുക്കാതെ സാംസ്കാരിക നായികമാരാരും തിരിഞ്ഞു നോക്കില്ല.
എസ്എൻഡിപിയുടെയും കെപിഎംഎസിൻ്റെയും പിന്തുണ പ്രതീകാത്മകമാണ്.

 സര്‍ക്കാര്‍ പണം ചെലവഴിക്കണം

സര്‍ക്കാര്‍ പണം ചെലവഴിക്കണം

ലെറ്റർ ഹെഡും സീലും മാത്രമുള്ള ബാക്കി നവോത്ഥാന ജാതി സംഘടനകളുടെ കാര്യം പറയാനുമില്ല.
വനിതാ മതിൽ വിജയിക്കണമെങ്കിൽ സർക്കാർ ഉദ്യോഗസ്ഥരെ ഇറക്കണം, സർക്കാർ പണം ചിലവഴിക്കണം.

Recommended Video

cmsvideo
വനിതാ മതിലിൽ നിന്ന് മഞ്ജു വാര്യർ പിന്മാറി | Oneindia Malayalam
 നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കും

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കും

അതുകൊണ്ട് ഒരു 50കോടി എടുത്തു വീശാൻ തീരുമാനിച്ചു.അമ്പതല്ല അഞ്ഞൂറ് കോടി ചെലവഴിച്ചാലും വനിതാ മതിൽ വിജയിപ്പിക്കും. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കും.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
advocate jayasankar about vanitha mathil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X