കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"കന്യാസ്ത്രീകളെ യഥാശക്തി പീഡിപ്പിക്കാനുഉള്ള അവകാശം ദൈവദത്തമാണ്"! പിണറായിയെ പരിഹസിച്ച് അഡ്വ ജയശങ്കര്‍

  • By
Google Oneindia Malayalam News

ചര്‍ച്ച് ആക്ട് കൊണ്ടുവരാന്‍ സര്‍ക്കാര്‌ ഉദ്ദേശിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. സഭാ മേലധ്യക്ഷന്‍മാരുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തില്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കര്‍ തന്‍റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാലാണ് ജയശങ്കറിന്‍റെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ചര്‍ച്ച് ആക്റ്റ്

ചര്‍ച്ച് ആക്റ്റ്

ക്രൈസ്തവ സഭകളുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലെ സുതാര്യത ഉറപ്പുവരുത്തുകയെന്നാണ് ചര്‍ച്ച് ആക്ടിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. നിയമപരിഷ്കരണ കമ്മീഷന്‍ കരട് പുറത്ത് വിട്ടതോടെ ക്രൈസ്തവ സഭകള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

സര്‍ക്കാരിന്‍റെ ഉറപ്പ്

സര്‍ക്കാരിന്‍റെ ഉറപ്പ്

അതേസമയം സര്‍ക്കാരുമായി ആലോചിക്കാതെയാണ് നിയമപരിഷ്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും അതിനാല്‍ തന്നെ ചര്‍ച്ച് ആക്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ മുന്‍പിലും ഇത്തരം ഒരു നിര്‍ദ്ദേശം നിയമപരിഷ്കാര കമ്മീഷന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അന്നും സര്‍ക്കാര്‍ ഇത് തള്ളിയിരുന്നുവെന്നും സഭാ അധ്യക്ഷന്‍മാരുമാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

അഭിവന്ദ്യ വൈദികരേ

അഭിവന്ദ്യ വൈദികരേ

എന്നാല്‍ സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കര്‍. ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം-നിതാന്ത വന്ദ്യ മഹാമഹിമ ശ്രീമാന്മാരായ മെത്രാന്മാരേ, അഭിവന്ദ്യ വൈദികരേ, പ്രിയ വിശ്വാസി സുഹൃത്തുക്കളേ, നിങ്ങൾ തെറ്റിദ്ധരിക്കരുതേ! ചർച്ച് ആക്ട് പാസാക്കാൻ ഇടതുപക്ഷ സർക്കാരിന് പരിപാടിയില്ല.

മുന്നണിക്കില്ല

മുന്നണിക്കില്ല

ചർച്ച് ആക്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലോ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലോ ധനമന്ത്രി അവതരിപ്പിച്ച ഈ വർഷത്തെ ബഡ്ജറ്റിലോ പറഞ്ഞിട്ടുളള കാര്യമല്ല. അങ്ങനെ ഒരു ഉദ്ദേശ്യം മുന്നണിക്കോ സർക്കാരിനോ ഉണ്ടായിട്ടേയില്ല.

ബാധ്യത ഇല്ല

ബാധ്യത ഇല്ല

സർക്കാരിനോടു ചോദിച്ചിട്ടല്ല, നിയമ പരിഷ്കാര കമ്മീഷൻ ചർച്ച് ബില്ലിൻ്റെ കരട് എഴുതി സമർപ്പിച്ചത്. അത് നിയമസഭയിൽ അവതരിപ്പിച്ചു പാസാക്കാൻ ഞങ്ങൾക്കു ബാധ്യതയില്ല.

ഗൂഡാലോചന

ഗൂഡാലോചന

ഈ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇപ്രകാരം അസംബന്ധ നിർഭരമായ ഒരു ബില്ലിൻ്റെ കരട് സമർപ്പിച്ചതിൻ്റെ പിന്നിൽ സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികളുടെ ഗൂഢാലോചനയുണ്ട്. അതെപ്പറ്റി പാർട്ടി അന്വേഷണം നടത്തും.

പാര്‍ട്ടിക്കുള്ളത് പാര്‍ട്ടിക്ക്

പാര്‍ട്ടിക്കുള്ളത് പാര്‍ട്ടിക്ക്

പളളി വക വസ്തുക്കൾ വൈദികരുടെ ഇഷ്ടാനുസരണം കൈകാര്യം ചെയ്യാനും കന്യാസ്ത്രീകളെ യഥാശക്തി പീഡിപ്പിക്കാനുമുളള അവകാശം ദൈവദത്തമാണ്. അതിൽ സർക്കാർ ഇടപെടില്ല. മെത്രാനുളളത് മെത്രാന്, പാർട്ടിക്കുളളത് പാർട്ടിക്ക്.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
advocate jayasankar against pinarayi in church act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X