കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാരുടെ ലണ്ടന്‍ യാത്ര; സര്‍ക്കാരിനെ ഭിത്തിയില്‍ ഒട്ടിച്ച് ജയശങ്കര്‍

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വിദേശത്തേക്ക് പറന്നത്. നിക്ഷേപകരെ ആകര്‍ഷിക്കാനായിരുന്നു യാത്ര. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ സര്‍ക്കാര്‍ ചെലവില്‍ കോളേജുകളിലെ യൂണിയന്‍ ചെയര്‍മാന്‍മാരേയും നേതൃപാടവത്തിനായി ലണ്ടനിലേക്ക് അയക്കുകയാണത്രേ.

ഇത് സംബന്ധിച്ച ഉത്തരവും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയിട്ടുണ്ട്. നടപടിയെ രൂക്ഷമായി പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കര്‍. ജയശങ്കറിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 70 കോളേജുകളില്‍ നിന്ന്

70 കോളേജുകളില്‍ നിന്ന്

ലണ്ടനിലെ കാര്‍ഡിഫ് സര്‍വ്വകലാശാലയിലാണ് സര്‍ക്കാര്‍ ചെലവില്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാരേ നേതൃപാടവത്തിനായി അയക്കുന്നത്. സംസ്ഥാനത്തെ 70 കോളേജുകളില്‍ നിന്നുള്ള യൂണിയന്‍ ചെയര്‍മാന്‍മാര്‍ക്കാണ് അവസരം.ഇതില്‍ ഭൂരിഭാഗവും എസ്എഫ്ഐ നേതാക്കന്‍മാരാണത്രേ.

 വിദേശ യാത്ര

വിദേശ യാത്ര

സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ചെയര്‍മാന്‍മാരെ വിദേശത്തേക്ക് അയക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ഫ്ലെയര്‍ എന്ന നൂതന വിഭാഗത്തിന്‍റെ ലീഡ് ഇന്‍ഡക്ഷന്‍ പരീക്ഷണം എന്ന നിലയ്ക്കാണ് വിദേശയാത്ര ഒരുക്കുന്നത്.

 ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

അപേക്ഷ ക്ഷണിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ട്. പാസ്പോര്‍ട്ട് സഹിതം ഉള്ള വിവരങ്ങളാണ് നല്‍കേണ്ടത്. അതേസമയം സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള ഈ നീക്കത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കര്‍. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

 കാശ് ഓളം വെട്ടുകയാണ്

കാശ് ഓളം വെട്ടുകയാണ്

സാമ്പത്തിക പ്രതിസന്ധി എന്നൊക്കെ പറയുന്നുണ്ടെങ്കിലും, സംസ്ഥാന ഖജനാവിൽ കാശങ്ങനെ കിടന്ന് ഓളം വെട്ടുകയാണ്. എങ്ങനെ മുടിപ്പിക്കണം എന്ന് യാതൊരു ഐഡിയയും കിട്ടാതെ വിഷമിക്കുമ്പോഴാണ് കോളേജ് യൂണിയൻ ചെയർമാന്മാരുടെ കാര്യം ഓർമ്മ വന്നത്. അവരെ ലണ്ടനിലേക്കയക്കാൻ തീരുമാനിച്ചു.

 തീവ്ര പരിശീലനം

തീവ്ര പരിശീലനം

കേരളത്തിലെ സർക്കാർ കോളേജുകളിലെ യൂണിയൻ ചെയർമാന്മാരെയും യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാന്മാരെയും കാർഡിഫ് യൂണിവേഴ്‌സിറ്റിയിലയച്ച് രാഷ്ട്രീയ പ്രവർത്തനത്തിൽ തീവ്രപരിശീലനം നൽകാനാണ് പരിപാടി.

 വൈദഗ്ദ്യം കൈവരിക്കാന്‍

വൈദഗ്ദ്യം കൈവരിക്കാന്‍

കത്തിക്കുത്ത്, കസേര കത്തിക്കൽ, മാർക്ക് തിരുത്തൽ, കോപ്പിയടി എന്നിങ്ങനെ കലാകായിക വിഷയങ്ങളിൽ കൂടുതൽ വൈദഗ്ധ്യം കൈവരിക്കാൻ ഇതുമൂലം നമ്മുടെ യുവസഖാക്കൾക്ക് സാധിക്കും. യൂണിയൻ ചെയർമാന്മാർ ഏറക്കുറെ എല്ലാവരും നമ്മുടെ പാർട്ടി സഖാക്കളാണ്.

 ഒതുക്കാവുന്നതേയുള്ളൂ

ഒതുക്കാവുന്നതേയുള്ളൂ

വിരുദ്ധന്മാർ ആരെങ്കിലും ഉണ്ടെങ്കിൽ തന്നെ ഒതുക്കാവുന്നതേയുളളൂ.രണ്ടു കോടി രൂപയേ സർക്കാരിനു ചിലവുളളൂ. തികയാതെ വന്നാൽ ബക്കറ്റുപയോഗിച്ചു പിരിക്കാം.മന്ത്രിമാർ (മാത്രം) കുടുംബ സമേതം വിദേശ രാജ്യങ്ങളിൽ ഉല്ലാസയാത്ര പോകുന്നു എന്ന പരാതി ഇതോടെ തീരും.

 ജയിപ്പിക്കാന്‍ തുടങ്ങും

ജയിപ്പിക്കാന്‍ തുടങ്ങും

എല്ലാത്തിനുമുപരി, കേരളത്തിലെ കോളേജ് യൂണിയൻ ചെയർമാന്മാരുടെ സഹവാസത്താൽ കാർഡിഫ് യൂണിവേഴ്‌സിറ്റിയുടെ നിലവാരം ഉയരും. അവിടെയും തോറ്റവരെ മാർക്ക് കൂട്ടിയിടുവിച്ച് ജയിപ്പിക്കാൻ തുടങ്ങും.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഷെയിന്‍ നീങ്ങുന്നത് തന്നിഷ്ടപ്രകാരം; നടന്‍റെ നിലപാടിനെതിരെ ആഞ്ഞടിച്ച് ബി ഉണ്ണികൃഷ്ണന്‍ഷെയിന്‍ നീങ്ങുന്നത് തന്നിഷ്ടപ്രകാരം; നടന്‍റെ നിലപാടിനെതിരെ ആഞ്ഞടിച്ച് ബി ഉണ്ണികൃഷ്ണന്‍

സിദ്ധരാമയ്യ ഔട്ട്; ഇനി കര്‍ണാടക കോണ്‍ഗ്രസ് ഡികെ ശിവകുമാറിന്‍റെ കൈയ്യിലേക്ക്?സിദ്ധരാമയ്യ ഔട്ട്; ഇനി കര്‍ണാടക കോണ്‍ഗ്രസ് ഡികെ ശിവകുമാറിന്‍റെ കൈയ്യിലേക്ക്?

English summary
Advocate jayasankar against sfi and ldf govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X