കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഏഷ്യാനെറ്റ് ബ്യൂറോ പൂട്ടും, വീണാ ജോര്‍ജ്ജ് ജയിക്കും, പിന്നെ സുധാകരനും ആന്‍റണിയും മടങ്ങും"! കുറിപ്പ്

  • By
Google Oneindia Malayalam News

ശബരിമല സ്ത്രീപ്രവേശനത്തോടെ ദേശീയ ശ്രദ്ധ നേടിയ പത്തനംതിട്ട മണ്ഡലത്തില്‍ ശക്തമായ ത്രികോണമത്സരമാണ് ഇത്തവണ നടക്കുന്നത്. പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം മണ്ഡലത്തില്‍ ബിജെപി മുന്നേറുമെന്ന് പ്രവചിച്ചിരുന്നെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ നടത്തിയ സര്‍വ്വേയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വീണാ ജോര്‍ജ്ജിനെ പിന്തള്ളി ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് രണ്ടാം സ്ഥാനം പ്രവചിച്ചിരുന്നു.

<strong>തരൂരിന്‍റെ വിജയം ഉറപ്പാക്കാന്‍ കോണ്‍ഗ്രസിന്‍റെ പുതുതന്ത്രം! കുമ്മനത്തെ വരിഞ്ഞ് കെട്ടുക ഇങ്ങനെ</strong>തരൂരിന്‍റെ വിജയം ഉറപ്പാക്കാന്‍ കോണ്‍ഗ്രസിന്‍റെ പുതുതന്ത്രം! കുമ്മനത്തെ വരിഞ്ഞ് കെട്ടുക ഇങ്ങനെ

ഇതോടെ സര്‍വ്വേയെ തളളി ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ വീണ രംഗത്തെത്തി. ആറന്‍മുള മണ്ഡലത്തില്‍ നേടിയ അട്ടിമറി ജയം ചൂണ്ടിക്കാട്ടിയായിരുന്നു ഏഷ്യാനെറ്റിന് വീണയുടെ മറുപടി. ഇപ്പോള്‍ വീണയുടെ പ്രതികരണത്തേ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ എ ജയശങ്കര്‍. എഫ്ബി പോസ്റ്റ് ഇങ്ങനെ

 മൂന്നം സ്ഥാനത്ത്

മൂന്നം സ്ഥാനത്ത്

ഏഷ്യാനെറ്റ്- എ ഇസഡ് റിസര്‍ച്ച് പാര്‍ട്ണര്‍ സര്‍വേയിലാണ് പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് പ്രവചിച്ചത്. യുഡിഎഫിന്‍റെ ആന്‍റോ ആന്‍റണി മണ്ഡലം നിലനിര്‍ത്തുമെന്നാണ് സര്‍വ്വെ പ്രവചിക്കുന്നതെങ്കിലും അട്ടിമറി ഭീഷണിയുമായി തൊട്ടുപിന്നില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനുണ്ടെന്നായിരുന്നു പ്രവചനം.

 വോട്ട് വിഹിതം

വോട്ട് വിഹിതം

ആന്‍റോ ആന്‍റണിക്ക് 36 ശതമാനം വോട്ട് വിഹിതവും കെ സുരേന്ദ്രന് 35 ശതമാനം വോട്ട് വിഹിതവും ലഭിക്കുമ്പോള്‍ ഇടത് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജ്ജിന് 20 ശതമാനം വോട്ടു വിഹിതം മാത്രമാണ് സര്‍വ്വേ പ്രവചിക്കുന്നത്.

 ഏഷ്യാനെറ്റ് സര്‍വ്വേ

ഏഷ്യാനെറ്റ് സര്‍വ്വേ

ഇതോടെ സര്‍വ്വേ തള്ളി ഇടതുപക്ഷം രംഗത്തെത്തി. ഇപ്പോള്‍ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് ജയശങ്കര്‍. പോസറ്റ് വായിക്കാം-സുഹൃത്തുക്കളേ, സഖാക്കളേ, നവോത്ഥാന വിശ്വാസം മുറുകെ പിടിക്കുന്ന പത്തനംതിട്ട മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടർമാരേ, നിങ്ങൾ ഒരു കാരണവശാലും ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പറയുന്നത് വിശ്വസിക്കരുത്.

 ബിജെപി

ബിജെപി

ഇവിടെ ഞാനാണ് ജയിക്കാൻ പോകുന്നത്; 75,000 വോട്ടിൻ്റെ ഭൂരിപക്ഷത്തോടെ.ഉത്തർപ്രദേശിൽ ആജ്തക് ചാനലിനെ വച്ചു കളിച്ച കളിയാണ് ബിജെപി പത്തനംതിട്ടയിൽ ഏഷ്യാനെറ്റിനെ വച്ചു കളിക്കാൻ ശ്രമിക്കുന്നത്.

 പാവങ്ങളുടെ പാര്‍ട്ടി ചിഹ്നം

പാവങ്ങളുടെ പാര്‍ട്ടി ചിഹ്നം

അവരുടെ ഉഡായിപ്പ് ഇവിടെ വിലപ്പോവില്ല. ഇത് യുപിയല്ല, ബിഹാറല്ല, ആന്ധ്രയോ തെലങ്കാനയോ അല്ല. കേരളമാണ്. പത്തര മാറ്റുളള പത്തനംതിട്ടയാണ്‌. ഇവിടെ പരിശുദ്ധ കാതോലിക്കാ ബാവയുടെ പിന്തുണയും പാവങ്ങളുടെ പാർട്ടി ചിഹ്നവുമുളള സ്ഥാനാർഥി മാത്രമേ ജയിക്കത്തൊളളൂ.

 ഏഷ്യാനെറ്റിന്‍റെ പ്രവചനം

ഏഷ്യാനെറ്റിന്‍റെ പ്രവചനം

പോസ്റ്റർ ഒട്ടിക്കാനും ചുമരെഴുതാനും ആളില്ലാത്ത സ്ഥാനാർഥിക്ക് 38%, ശരണം വിളിക്കാൻ മാത്രം ആളുളള സ്ഥാനാർഥിക്ക് 37%, നവോത്ഥാന നായികയ്ക്ക് വെറും 20% ബാക്കി സകല അലവലാതികൾക്കും നോട്ടയ്ക്കും കൂടി 5% എന്നാണ് ഏഷ്യാനെറ്റിൻ്റെ പ്രവചനം.

 സാമ്രാജ്യത്വ- ഫാസിസ്റ്റ് അജണ്ട

സാമ്രാജ്യത്വ- ഫാസിസ്റ്റ് അജണ്ട

ഇങ്ങനെയൊരു അസംബന്ധം മനോരമയോ മാതൃഭൂമിയോ പോലും പറയത്തില്ല. ഏഷ്യാനെറ്റിൻ്റെ സാമ്രാജ്യത്വ- ഫാസിസ്റ്റ് അജണ്ട പകൽ പോലെ വ്യക്തമാണ്.

 ചുറ്റിക നക്ഷത്രത്തില്‍

ചുറ്റിക നക്ഷത്രത്തില്‍

ദുഷ്പ്രചരണം ഒരാളും വിശ്വസിക്കത്തില്ല. ഏപ്രിൽ 23ന് എല്ലാ പുരോഗമന ജനാധിപത്യ നവോത്ഥാന വിശ്വാസികളും ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ തന്നെ വോട്ട് കുത്തും.

 ചെങ്കൊടി പാറും

ചെങ്കൊടി പാറും

ഏഷ്യാനെറ്റിനെ ജനങ്ങൾ തോല്പിക്കും.
മേയ് 23ന് വോട്ടെണ്ണി തീരുമ്പോൾ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ ചെങ്കൊടി പാറും.

 മടങ്ങും

മടങ്ങും

നവോത്ഥാന നായിക പാട്ടും പാടി ജയിക്കും. ആൻ്റോ ആൻ്റണി കോട്ടയത്തേക്കും സുരേന്ദ്രൻ വടകരയ്ക്കും മടങ്ങും.

 ബ്യൂറോ പൂട്ടും

ബ്യൂറോ പൂട്ടും

അതോടെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ പത്തനംതിട്ട ബ്യൂറോ പൂട്ടും. വിനു വി ജോണും പിജി സുരേഷ് കുമാറും പത്തനംതിട്ടയിലെ വീടും പറമ്പും വിറ്റ് നാടുവിട്ടു പോകും

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

<strong>പ്രസംഗത്തില്‍ അബദ്ധം, പിന്നാലെ കുസൃതി ചിരി.. പ്രിയങ്കയുടെ വീഡിയോ വൈറലാകുന്നു</strong>പ്രസംഗത്തില്‍ അബദ്ധം, പിന്നാലെ കുസൃതി ചിരി.. പ്രിയങ്കയുടെ വീഡിയോ വൈറലാകുന്നു

<strong>'സുധാകരാ,ഇത്തിരി ഉളുപ്പ്.. പ്രിയങ്കയും സോണിയയും ഇത് കേള്‍ക്കുന്നുണ്ടല്ലോ ല്ലേ" title="'സുധാകരാ,ഇത്തിരി ഉളുപ്പ്.. പ്രിയങ്കയും സോണിയയും ഇത് കേള്‍ക്കുന്നുണ്ടല്ലോ ല്ലേ"" />'സുധാകരാ,ഇത്തിരി ഉളുപ്പ്.. പ്രിയങ്കയും സോണിയയും ഇത് കേള്‍ക്കുന്നുണ്ടല്ലോ ല്ലേ"

ലോക്സഭ തിരഞ്ഞെടുപ്പ് 2019

English summary
advocate jayasankar against veena george
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X