'അയ്യപ്പ വിശ്വാസത്തേക്കാൾ പവിത്രമാണ് ആർത്തവ വിശ്വാസം'! വന്‍ പരിഹാസവുമായി അഡ്വ ജയശങ്കര്‍
ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാടില്‍ മലക്കം മറിഞ്ഞ തിരുവിതാംകൂര്‍ ബോര്‍ഡ് പ്രസിഡന്‍റിനെ പരിഹസിച്ച് അഡ്വ ജയശങ്കര്‍. കേസില്‍ വാദം കേട്ടപ്പോള്‍ യുവതീപ്രവേശനത്തെ ബോര്‍ഡ് എതിര്‍ത്തിരുന്നു. എന്നാല്‍ ഇന്നലെ സുപ്രീം കോടതിയില്‍ വിധി അംഗീകരിക്കുന്നുവെന്നായിരുന്നു ബോര്‍ഡ് കോടതിയെ അറിയിച്ചത്. ഇതിനെ പരിഹസിച്ച് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് ഇങ്ങനെ

സർക്കാരും ദേവസ്വം ബോർഡും വിശ്വാസികൾക്കൊപ്പമാണെന്ന് ഞങ്ങൾ മുമ്പ് പറഞ്ഞു. ഇപ്പോഴും അതുതന്നെ ആവർത്തിക്കുന്നു: ഞങ്ങൾ വിശ്വാസികൾക്കൊപ്പമാണ്.
ശാസ്താവിനെയല്ല, ശാസ്ത്രത്തെയാണ് ഈ സർക്കാരും ദേവസ്വം ബോർഡും വിശ്വസിക്കുന്നത്. അന്ധവിശ്വാസത്തേക്കാൾ ആക്ടിവിസത്തെ മാനിക്കുന്നു. അയ്യപ്പ വിശ്വാസത്തേക്കാൾ പവിത്രമാണ് ആർത്തവ വിശ്വാസം.
അതുകൊണ്ട്, ഞങ്ങൾ ആവർത്തിക്കുന്നു: സർക്കാരും ദേവസ്വം ബോർഡും ആർത്തവ വിശ്വാസികൾക്കൊപ്പമാണ്.












Click it and Unblock the Notifications