Get Updates
Get notified of breaking news, exclusive insights, and must-see stories!

സമദൂരം വെടിഞ്ഞ എന്‍എസ്എസ് ഏതു മുന്നണിയെ പിൻതുണയ്ക്കും? ഫേസ്ബുക്ക് പോസ്റ്റ്

വനിതാ മതില്‍ വര്‍ഗീയത ഉണ്ടാക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞിരുന്നു. ആചാരങ്ങളും അനുഷ്ഠാനങ്ങളും തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ വനിതാ മതില്‍ എന്ന ഓമനപ്പേരില്‍ പുതിയ പരിപാടി അവതരിപ്പിക്കുകയാണ് സര്‍ക്കാര്‍ എന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്‍റെ വനിതാ മതിലിന് പകരം വിശ്വാസികള്‍ക്കായി ഈ മാസം 26 ന് അയ്യപ്പജ്യോതി പരിപാടി സംഘ ടിപ്പിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കര്‍ . ജയശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

 jaysuku-1545137392.jpg -

നായരുടെ വിപരീത പദമല്ല ഈഴവൻ. പക്ഷേ NSSൻ്റെ വിപരീത പദമാണ് SNDP, വെളളാപ്പളളി നടേശൻ്റെ വിപരീത പദമാണ് സുകുമാരൻ നായർ.

വെളളാപ്പളളി നടേശൻ നായാടി മുതൽ നമ്പൂതിരി വരെ സകല ഹിന്ദു സമുദായങ്ങളെയും ഒരു ചരടിലിണക്കി കോർത്ത് സമത്വ മുന്നേറ്റ യാത്ര നടത്തുകയും തുടർന്ന് BDJS രൂപീകരിക്കുകയും ചെയ്തപ്പോൾ സുകുമാരൻ നായരും സർവീസ് സൊസൈറ്റിയും സഹകരിച്ചില്ല. അവർ മതേതരത്വവും സമദൂര സിദ്ധാന്തവും മുറുകെ പിടിച്ചു.

വെളളാപ്പളളി നടേശൻ ഇടതുപക്ഷ മുന്നണിയോട് അടുക്കുകയും നവോത്ഥാന നായകത്വം ഏറ്റെടുക്കുകയും ചെയ്തപ്പോൾ സുകുമാരൻ നായർ വിപരീത നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.പിണറായി- വെളളാപ്പളളി ടീമിന്റെ നവോത്ഥാനം ശുദ്ധ തട്ടിപ്പാണ്, വനിതാ മതിൽ വർഗീയ മതിലാണ്, ഡിസംബർ 26ന് അയ്യപ്പ ജ്യോതി തെളിയിക്കും, ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ സമദൂരം വെടിയും ശരിദൂരം കണ്ടെത്തും: ഇങ്ങനെ പോകുന്നു നായരുടെ വീരവാദം.

സമദൂരം വെടിഞ്ഞ NSS ഏതു മുന്നണിയെ പിൻതുണയ്ക്കും? വെളളാപ്പളളി LDFലും തുഷാർ NDAയിലും നില്ക്കുന്നതിനാൽ നായരുടെ വോട്ട് UDFനാണ്. ശബരിമല അയ്യപ്പനാണെ രമേശ് ചെന്നിത്തലയാണെ സത്യം, സത്യം, സത്യം!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+