Get Updates
Get notified of breaking news, exclusive insights, and must-see stories!

'A'വിജയരാഘവൻ' വിജയരാഘവനെ ഭിത്തിയില്‍ ഒട്ടിച്ച് അഡ്വ ജയശങ്കര്‍ , ഫേസ്ബുക്ക് കുറിപ്പ് വൈറല്‍

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ എ ജയശങ്കര്‍. ശനിയാഴ്ച കെഎസ്ടിഎയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ യൂനിവേഴ്സ്റ്റി കോളേജിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തെ പരാമര്‍ശിച്ചാണ് ജയശങ്കര്‍ വിജയരാഘവനെതിരെ രംഗത്തെത്തിയത്.

വിജയരാഘവനിലെ 'A' വെറുമൊരു ഇനീഷ്യലല്ല. അർത്ഥപൂർണമായ ഒരു ചുരുക്കെഴുത്താണ്. ഒരു കാലത്ത് സിനിമാ നോട്ടീസിലും പോസ്റ്ററിലും വലിയ പ്രാധാന്യത്തോടെ അച്ചടിച്ചിരുന്ന അതേ Aയാണെന്ന് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജയശങ്കറിന്‍റെ കുറിപ്പ് വായിക്കാം

രമ്യ ഹരിദാസിനെതിരെ

രമ്യ ഹരിദാസിനെതിരെ

ആലത്തൂരിലെ എംപി രമ്യ ഹരിദാസിനെതിരെ നേരത്തേ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ എ വിജയരാഘവനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല എന്നായിരുന്നു വിജയരാഘവന്‍ അന്ന് പറഞ്ഞത്.

A വിജയരാഘവനാണ്

A വിജയരാഘവനാണ്

കഴിഞ്ഞ ദിവസം യൂനിവേഴ്സ്റ്റി കോളേജിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലും വിജയരാഘവന്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഈ സംഭവങ്ങളെല്ലാം പരാമര്‍ശിച്ചാണ് ജയശങ്കര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പോസ്റ്റ് ഇങ്ങനെ- എൽഡിഎഫ് കൺവീനർ വിജയരാഘവൻ, വെറും വിജയരാഘവനല്ല; A വിജയരാഘവനാണ്.

അറിയാതെ A വന്നു പോകും

അറിയാതെ A വന്നു പോകും

എന്തു പറയുമ്പോഴും എ വരും
സഖാവിനെ വിമർശിക്കുന്നവർ അക്കാര്യം മറക്കരുത്.'A'വെറുമൊരു ഇനീഷ്യലല്ല. അർത്ഥപൂർണമായ ഒരു ചുരുക്കെഴുത്താണ്. ഒരു കാലത്ത് സിനിമാ നോട്ടീസിലും പോസ്റ്ററിലും വലിയ പ്രാധാന്യത്തോടെ അച്ചടിച്ചിരുന്ന അതേ A.
സഖാവ് വിജയരാഘവൻ എന്തു പറയുമ്പോഴും അറിയാതെ A വന്നു പോകും-

 വനിതാ സഖാക്കള്‍

വനിതാ സഖാക്കള്‍

രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയ കാര്യമായാലും, ടിവി ചാനലുകളിൽ വാർത്ത അവതരിപ്പിക്കുന്ന സ്ത്രീകൾ സാരിയുടുക്കുന്ന വിധമായാലും.ഇതൊന്നും അദ്ദേഹം ആക്ഷേപിക്കാൻ വേണ്ടി പറയുന്നതല്ല. നമ്മുടെ പാർട്ടി ചാനലിലും വാർത്ത അവതരിപ്പിക്കുന്ന വനിതാ സഖാക്കൾ പൊക്കിളിനു താഴെവെച്ചാണ് സാരി ഉടുക്കുന്നത്.

 പ്രസിദ്ധപ്പെടുത്താന്‍

പ്രസിദ്ധപ്പെടുത്താന്‍

ഈ നവോത്ഥാന കേരളത്തിൽ അതൊന്നും വലിയ കാര്യമല്ല.സഖാവ് വിജയരാഘവൻ്റെ വാമൊഴി വഴക്കത്തിൽ A യ്ക്കുളള പ്രാധാന്യത്തെ പറ്റി മലയാള സർവകലാശാലയിൽ ഗവേഷണം നടക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങൾ ദേശാഭിമാനി പത്രത്തിൽ പ്രസിദ്ധപ്പെടുത്താൻ ആലോചിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+