Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത് ഭയങ്കര മറ്റേപ്പണി ആയിപ്പോയി! അമിക്കസ് ക്യൂറിയുടെ ഒലത്തിയ റിപ്പോർട്ട്" രൂക്ഷ പരിഹാസം

പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നുവിട്ടതില്‍ പാളിച്ചകളുണ്ടായെന്ന റിപ്പോര്‍ട്ട് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഡാം തുറന്നു വിട്ടതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സര്‍ക്കാരിന് തിരിച്ചടിയായേക്കുമെന്നാണ് കണക്കാക്കുന്നത്. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ മന്ത്രി എംഎം മണിയേയും സര്‍ക്കാരിനേയും ട്രോളി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കര്‍. പോസ്റ്റ് വായിക്കാം

 പാളിച്ച പറ്റി

പാളിച്ച പറ്റി

മഴയുടെ അളവ് തിരിച്ചറിയാന്‍ കേരളത്തിലെ സംവിധാനങ്ങള്‍ക്കും വിദഗ്ധര്‍ക്കും സാധിച്ചില്ല. ഡാമുകളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിച്ച് അതെപ്പോള്‍ തുറക്കണം എന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണം എന്നാണ് ചട്ടമെങ്കിലും അത് പാലിച്ചില്ലെന്നായിരുന്നു അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ഉയര്‍ന്ന വിമര്‍ശനം.

 വീഴ്ച തന്നെ

വീഴ്ച തന്നെ

2018 ജൂണ്‍ മുതല്‍ ആഗസ്റ്റ് 19 ദേശീയ കാലാവസ്ഥ കേന്ദ്രത്തില്‍ നിന്നടക്കം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും അവ കൃത്യമായി പരിഗണിക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.

 മഹാപ്രളയം

മഹാപ്രളയം

യാതൊരു മുന്നറിയിപ്പും കൂടാതെ ഡാമുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടത് മഹാപ്രളയത്തിന് കാരണമായെന്ന് അമിക്കസ് ക്യൂറി കോടതില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

 ജുഡീഷ്യല്‍ അന്വേഷണം

ജുഡീഷ്യല്‍ അന്വേഷണം

കേരളത്തിലെ ഒരു ജഡ്ജി അധ്യക്ഷനായ ഒരു സമിതി രൂപീകരിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. ഈ സമിതിയില്‍ കാലാവസ്ഥാ വിദഗദ്ധരും ഡാം മാനേജ്മെന്‍റ് വിദഗ്ദ്ധരും വേണമെന്നും അമിക്കസ് ക്യൂറി ശുപാര്‍ശ ചെയ്യുന്നു.

 ഹൈക്കോടതിയില്‍

ഹൈക്കോടതിയില്‍

പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാറിനും സംവിധാനങ്ങള്‍‍ക്കും വീഴ്ച്ച പറ്റിയോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പതിനഞ്ചോളം ഹര്‍ജികളായിരുന്നു ഹൈക്കോതിയില്‍ ലഭിച്ചത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്സ് പി ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ നിയമിച്ചത്.

 ട്രോളി ജയശങ്കര്‍

ട്രോളി ജയശങ്കര്‍

എന്നാല്‍ തിരഞ്ഞെടുപ്പ് അടുക്കവേ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് വന്നത് വന്‍ തിരിച്ചടിയായേക്കുമെന്നാണ് കണക്കാപ്പെടുന്നത്. ഇതിനിടെ സര്‍ക്കാരിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കര്‍.

 മറ്റേപണി ആയിപ്പോയി

മറ്റേപണി ആയിപ്പോയി

ഇത് ഭയങ്കര മറ്റേപ്പണി ആയിപ്പോയി!
ഈ തെരഞ്ഞെടുപ്പ് അടുത്ത കാലത്താണ് അമിക്കസ് ക്യൂറിയുടെ ഒലത്തിയ റിപ്പോർട്ട്. അതും നമുക്കു വേണ്ടി നാം സൃഷ്ടിച്ച നമ്മുടെ സ്വന്തം പ്രളയത്തെ കുറിച്ച്. അതും പോരാ, ഇനി ജുഡീഷ്യൽ അന്വേഷണവും നടത്തണം പോലും!

 അമേരിക്കൻ ഏജൻ്

അമേരിക്കൻ ഏജൻ്

അമിക്കസ് ക്യൂറി അമേരിക്കൻ ഏജൻ്റാണ്. കേരളത്തിലെ ഇടതുപക്ഷ പുരോഗമന മതേതര സർക്കാരിനെ അട്ടിമറിക്കാനും അതുവഴി നവോത്ഥാനത്തെ പുറകോട്ടടിക്കാനുമുളള സാമ്രാജ്യത്വ ഗൂഢാലോചനയുടെ ദുർഭഗ സന്തതിയാണ് ഈ റിപ്പോർട്ട്.

 അറബിക്കടലിൽ

അറബിക്കടലിൽ

അമിക്കസ് ക്യൂറി റിപ്പോർട്ടിനെതിരെ വർഗ ബഹുജന സംഘടനകളും സാംസ്കാരിക നായകരും ഉടൻ രംഗത്തു വരും.
#അമിക്കസ് ക്യൂറി അറബിക്കടലിൽ.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+