• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

"നടേശൻ വെറുമൊരു സമുദായ നേതാവല്ല. ആപൽ ബാന്ധവനാണ്".. പിണറായിയെ തേച്ചൊട്ടിച്ച് അഡ്വ ജയശങ്കര്‍

  • By

ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ സിപിഎമ്മിനെതിരെ എസ്എന്‍ഡിപി വാളെടുത്തിരുന്നെങ്കിലും ഇപ്പോള്‍ ഇരുകൂട്ടരും തമ്മിലുള്ള പ്രശ്നങ്ങള്‍ ഏറെ കുറേ പരിഹരിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചതോട് കൂടി ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി സിപിഎം അനുകൂല നിലപാട് സ്വീകരിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം വെള്ളാപ്പള്ളി-പിണറായി കൂടിക്കാഴ്ചയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

 നാല് മന്ത്രിമാര്‍ക്കൊപ്പം

നാല് മന്ത്രിമാര്‍ക്കൊപ്പം

വെള്ളാപ്പള്ളിയുടെ ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വസതിയില്‍ എത്തിയായിരുന്നു പിണറായി കൂടക്കാഴ്ച നടത്തിയത്. തോമസ് ഐസക് ഉള്‍പ്പെടെ നാല് മന്ത്രിമാര്‍ക്കൊപ്പമായിരുന്നു സന്ദര്‍ശനം.

 സിപിഎമ്മിനോട്

സിപിഎമ്മിനോട്

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവേ വെള്ളാപ്പള്ളി സിപിഎമ്മിനോട് അടുക്കുന്നുവെന്ന പ്രചാരണങ്ങള്‍ക്കിടെയായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച.

 നാല് കോടി ചെലവില്‍

നാല് കോടി ചെലവില്‍

അതേസമയം കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ടൂറിസം വകുപ്പിന്‍റെ തീര്‍ത്ഥാടന കേന്ദ്രം ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു പിണറായി എന്നായിരുന്നു സിപിഎം വിശദീകരണം. 4 കോടി ചെലവില്‍ ടൂറിസം വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.

 ഈഴവ വോട്ട്

ഈഴവ വോട്ട്

അതേസമയം വേദിയില്‍ വെച്ച് രണ്ടാം ഘട്ടപദ്ധതിക്ക് 2 കോടി അനുവദിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്‍എസ്എസ് ശബരിമല വിഷയത്തില്‍ ഉടക്കിയപ്പോള്‍ ഈഴവ വോട്ടില്‍ കണ്ണുവെച്ചുള്ള സിപിഎമ്മിന്‍റെ നീക്കമാണ് ഇതെന്ന രീതിയില്‍ ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

 ഓശാരത്തിലല്ല

ഓശാരത്തിലല്ല

ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ചയെ പരിഹസിച്ച് അഡ്വ ജയശങ്കര്‍ രംഗത്തെത്തിയത്. ജയശങ്കറിന്‍റെ പോസ്റ്റ് വായിക്കാം-സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ല എന്നു തന്നെയാണ് സിപിഎം നിലപാട്. പാണക്കാട് തങ്ങളുടെയും പാലാ മെത്രാൻ്റെയും പെരുന്ന തമ്പുരാൻ്റെയും ഓശാരത്തിലല്ല എൽഡിഎഫ് സർക്കാർ നിലനില്ക്കുന്നത്.

 ഉദ്ഘാടനം ചെയ്യാനാണ്

ഉദ്ഘാടനം ചെയ്യാനാണ്

കേരള മുഖ്യമന്ത്രി കണിച്ചുകുളങ്ങരയിൽ പോയത് നടേശൻ മുതലാളിയുടെ തിണ്ണ നിരങ്ങാനല്ല. സർക്കാർ സഹായത്തോടെ ദേവസ്വം നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യാനാണ്.

 ആപല്‍ ബാന്ധവനാണ്

ആപല്‍ ബാന്ധവനാണ്

കൂട്ടത്തിൽ മുതലാളിയുടെ വീട്ടിൽ നിന്ന് ഒരു കപ്പ് ചായ കുടിച്ചു. അത്രതന്നെ.വെളളാപ്പളളി നടേശൻ വെറുമൊരു സമുദായ നേതാവല്ല. ആപൽ ബാന്ധവനാണ്, ഇടതുപക്ഷ മനസുളള ആളാണ്, മതനിരപേക്ഷ ചിന്താഗതിക്കാരനാണ്, സർവോപരി നവോത്ഥാന നായകനാണ്.

 പരിശോധിക്കും

പരിശോധിക്കും

അദ്ദേഹത്തെ വീട്ടിൽച്ചെന്നു ദർശനം നടത്തുന്നത് പുണ്യമാണ്.കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് എസ്എൻഡിപി യോഗം നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പുന:പരിശോധിക്കും.

 ഖേദം പ്രകടിപ്പിക്കും

ഖേദം പ്രകടിപ്പിക്കും

സിപിഎം നേതാക്കൾ വെളളാപ്പളളിക്കെതിരെ നടത്തിയ പ്രസംഗങ്ങൾ, പ്രസ്താവനകൾ, പ്രഖ്യാപനങ്ങൾ എല്ലാം പൂർവകാല പ്രാബല്യത്തോടെ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കും.

 ഭഗവതിയാണ സത്യം

ഭഗവതിയാണ സത്യം

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ എന്തു വിട്ടുവീഴ്ച ചെയ്യാനും സർക്കാർ സന്നദ്ധമാണ്. കണിച്ചുകുളങ്ങര ഭഗവതിയാണെ സത്യം.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
advocate jayasankar facebook post against pinarayi and vellappally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more